പുതുക്കിയ ആന്‍ഡ്രോയിഡ് ഫോണുകള്‍ വാങ്ങാവുന്ന മികച്ച സ്ഥലങ്ങള്‍

Posted By: Samuel P Mohan

ആന്‍ഡ്രോയിഡ് ഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരാണ് പലരും. ഉയര്‍ന്ന വില കാരണം പലര്‍ക്കും അത് താങ്ങാനാവാത്തതുമാണ്. അവര്‍ പലപ്പോഴും വില കുറയുന്നതും കാത്തിരിക്കും. മറ്റു ചിലര്‍ പുതുക്കിയ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കായി കാത്തിരിക്കും.

പുതുക്കിയ ആന്‍ഡ്രോയിഡ് ഫോണുകള്‍ വാങ്ങാവുന്ന മികച്ച സ്ഥലങ്ങള്‍

കേടായ ഫോണുകളെ പുതുക്കിയ എടുക്കുന്നതിനെയാണ് റീഫര്‍ബിഷ്ഡ് ഫോണുകള്‍ എന്നു പറയുന്നത്. പുതുക്കിയ ഫോണുകള്‍ എപ്പോഴും പുതിയതു പോലെ തന്നെ പ്രവര്‍ത്തിക്കും.

നിങ്ങള്‍ക്ക് ഒരു പുതുക്കിയ ആന്‍ഡ്രോയിഡ് ഫോണുകള്‍ എവിടെ നിന്നും ലഭിക്കും? പുതുക്കിയ ആന്‍ഡ്രോയിഡ് ഫോണുകള്‍ വാങ്ങാന്‍ വിശ്വസനീയമായ കുറച്ചു സ്ഥലങ്ങള്‍ ഞങ്ങള്‍ തിരഞ്ഞെടുത്തിട്ടുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആമസോണ്‍

ആമസോണ്‍.കോം ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വിപണികളില്‍ ഒന്നാണ്. അവിടെ പുതുക്കിയ ഫോണുകള്‍ ലഭിക്കുന്നതില്‍ ഒരു അത്ഭുതവുമില്ല. ആദ്യം നിങ്ങള്‍ ആമസോണ്‍ സൈറ്റിലേക്ക് പോവുക, അതിനു ശേഷം ഇലക്ട്രോണിക്‌സ് വിഭാഗത്തിലേക്ക് നാവിഗേറ്റ് ചെയ്യുക, സെല്‍ഫോണ്‍ തിരഞ്ഞെടുക്കു. അവിടെ Condition Panelല്‍ കാണുന്ന റീഫ്രഷ്ഡ് ബോക്‌സ് പരിശോധിക്കുക.

ഓവര്‍സ്‌റ്റോക്ക്

പുതുക്കിയ ആന്‍ഡ്രോയിഡ് ഫോണുകള്‍ വാങ്ങാന്‍ മികച്ച മറ്റൊരു സ്ഥലമാണ് ഓവര്‍സ്‌റ്റോക്ക്. ഇതില്‍ ധാരാളം ഫോണുകള്‍ ഇല്ലെങ്കിലും മികച്ച രീതിയിലുളള കുറച്ചു ഫോണുകള്‍ ഉണ്ട്. നിങ്ങള്‍ മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണാണ് തിരയുന്നതെങ്കില്‍ ഓവര്‍സ്‌റ്റോക്ക് മികച്ച ഒരു സ്ഥലം തന്നെ.

വാള്‍മാര്‍ട്ട്

ടണ്‍ കണക്കിന് ആന്‍ഡ്രോയിഡ് ഫോണുകള്‍ ലഭ്യമാണ് വാള്‍മാര്‍ട്ടിര്‍. എന്നാല്‍ അവയില്‍ ചിലത് ഉയന്ന വില ടാഗിലുമാണ്. വാങ്ങുന്നതിനു മുന്‍പ് നിങ്ങള്‍ക്ക് ഫോണ്‍ പരിശോധിക്കാനും കഴിയും.

ന്യൂഎഗ്ഗ്

പിസി ഘടകങ്ങള്‍ ലഭിക്കുന്നതിനുളള മികച്ച സ്ഥലമാണ് ന്യൂഎഗ്ഗ്. അമേരിക്കന്‍ അടിസ്ഥാനമാക്കിയുളള പിസി ഗെയിമര്‍ക്ക് ഇത് വളരെയധികം ഇഷ്ടപ്പെടുന്നു. സ്മാര്‍ട്ട്‌ഫോണുകളില്‍ ആമസോണ്‍ പോലെ അത്ര വലുതല്ലെങ്കിലും കമ്പനിയുടെ നയങ്ങള്‍ വളരെ യോജിച്ചതാണ്.

ബെസ്റ്റ്‌ബൈ

ഏറ്റവും വില കുറഞ്ഞ രീതിയില്‍ പുതുക്കിയ ഫോണുകള്‍ ഇവിടെ ലഭിക്കുന്നു. ഷിപ്പിംഗും സൗജന്യമാണ്. അടുത്ത് ഒരു സ്‌റ്റോര്‍ ഉണ്ടെങ്കില്‍ അവിടെ നേരിട്ട് പോയി നോക്കുന്നതാണ് നല്ലത്.

ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട് ടൂത്ത്ബ്രഷിന്റെ പ്രവര്‍ത്തനം എങ്ങനെ? വില കേട്ടാല്‍ ഞെട്ടും!

ഈബേ

ഈബേയും പുതുക്കിയ ആന്‍ഡ്രോയിഡ് ഫോണുകള്‍ വാങ്ങാന്‍ മികച്ച ഒരു സ്ഥലം തന്നൈ. നിങ്ങള്‍ ഒു വിദഗ്ദ്ധനായ ഈബേ ഉപഭോക്താവാണെങ്കില്‍ അവലോകനങ്ങള്‍ക്കും റേറ്റിംഗുകള്‍ നോക്കുന്നതിലൂടെ വില്‍ക്കുന്നയാള്‍ വിശ്വസനീയമെന്ന് നിങ്ങള്‍ക്കറിയാം.

AT&T

പുതുക്കിയ ഫോണുകള്‍ വാങ്ങാന്‍ ഇതും മികച്ച ഒന്നാണ്. കൂടാതെ നിങ്ങള്‍ക്ക് അവ കരാറിലും ലഭിക്കും. കുറച്ച് വില കൂടിയ ഫോണുകളായിരിക്കും നിങ്ങള്‍ക്കിവിടെ ലഭിക്കുന്നത്.

ടി-മൊബൈല്‍

ടി-മൊബൈലിലും നിരവധി വൈവിധ്യമാര്‍ന്ന സ്മാര്‍ട്ട്‌ഫോണുകളാണ് ലഭിക്കുന്നത്. അവിടെ പല വ്യത്യത്ഥ വിലകളിലെ ഫോണുകള്‍ നിങ്ങള്‍ക്ക് കാണാം.

സാംസങ്ങ്

സാംസങ്ങ് സ്വന്തമായി തന്നെ പുതുക്കിയ സ്മാര്‍ട്ട്‌ഫോണുകള്‍ വില്‍ക്കുന്നു. സാംസങ്ങിലൂടെ നിങ്ങള്‍ക്ക് മികച്ച ആന്‍ഡ്രോയിഡ് ഫോണുകള്‍ സ്വന്തമാക്കാം.

ദ ലോക്കല്‍ മാര്‍ക്കറ്റ്

ദ ലോക്കല്‍ മാര്‍ക്കറ്റും പുതുക്കിയ ഫോണുകള്‍ വാങ്ങാന്‍ വളരെ മികച്ചൊരു സ്ഥലമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Some people are happy to pay retail, but others are looking for a deal and one of the ways to find discounts is to look for refurbished phones.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot