Home
Mobile

ഫെസ്റ്റിവൽ സെയിൽ 6-ാം ദിനം: ബെസ്റ്റ് സെല്ലിങ് ബജറ്റ് 5G ഫോൺ ഇതാണ് എന്ന് ആമസോൺ!

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഐഫോൺ, വൺപ്ലസ്, സാംസങ്, ഐക്യൂ തുടങ്ങിയ വിവിധ ബ്രാൻഡുകളുടെ മികച്ച ഡീലുകൾ ഈ കഴിഞ്ഞ ഓരോ ദിവസങ്ങളിലായി നമ്മൾ പരിചയപ്പെട്ടു. ഇന്ന് ഈ ഫെസ്റ്റിവൽ സെയിലിന്റെ മറ്റൊരു ആകർഷണമായി ആമസോൺ പരിചയപ്പെടുത്തിയിരിക്കുന്ന റിയൽമി നാർസോ 80 ​ലൈറ്റ് 5ജി (realme NARZO 80 Lite 5G) സ്മാർട്ട്ഫോണിന്റെ ഡിസ്കൗണ്ട് വില പരിചയപ്പെടാം. 10000-15000 രൂപ സെഗ്മെന്റിലെ ബെസ്റ്റ് സെല്ലിങ് സ്മാർട്ട്ഫോൺ ആണ് ഇത് എന്നാണ് ആമസോൺ പറയുന്നത്.

ഈ വർഷം ജൂണിൽ റിയൽമി ഇന്ത്യയിൽ അ‌വതരിപ്പിച്ച ബജറ്റ് 5ജി സ്മാർട്ട്ഫോൺ ആണ് റിയൽമി നാർസോ 80 ​ലൈറ്റ് 5ജി. ഇതിന്റെ 4GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 10,499 രൂപയും 6GB + 128GB വേരിയന്റിന് 11,499 രൂപയുമായിരുന്നു യഥാർഥ വില.

ആമസോൺ ഫെസ്റ്റിവൽ സെയിൽ 6-ാം ദിനം: ബെസ്റ്റ് സെല്ലിങ് ബജറ്റ് 5G ഫോൺ

ഇപ്പോൾ യഥാർഥ വിലയെക്കാൾ കുറഞ്ഞ വിലയിലാണ് ഈ റിയൽമി സ്മാർട്ട്ഫോൺ ആമസോണിൽ വാങ്ങാൻ ലഭ്യമായിട്ടുള്ളത്. അ‌തായത് 4GB + 128GB അ‌ടിസ്ഥാന മോഡൽ 8998 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതിന് ആമസോൺ പേ ബാലൻസ് വഴിയുള്ള പർച്ചേസിന് 269 രൂപ ക്യാഷ്ബാക്കും ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

റിയൽമി നാർസോ 80 ​ലൈറ്റ് 5ജിയുടെ 6GB + 128GB വേരിയന്റ് നിലവിൽ 9898 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതിന് 296 രൂപ ആമസോൺ പേ ക്യാഷ്ബാക്ക് ലഭിക്കും. എക്സ്ചേഞ്ച് താൽപര്യമുള്ളവർക്കായി ആകർഷകമായ എക്സ്ചേഞ്ച് ഡിസ്കൗണ്ടും ലഭ്യമാണ്. ക്രിസ്റ്റൽ പർപ്പിൾ, ഓണിക്സ് ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ വാങ്ങാൻ ലഭ്യമാകുക.

ആമസോൺ ഫെസ്റ്റിവൽ സെയിൽ 6-ാം ദിനം: ബെസ്റ്റ് സെല്ലിങ് ബജറ്റ് 5G ഫോൺ

റിയൽമി നാർസോ 80 ​ലൈറ്റ് 5ജിയുടെ പ്രധാന ഫീച്ചറുകൾ

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ബജറ്റ് 5ജി ഫോണിന്റെ കരുത്ത്. 6.67-ഇഞ്ച് (1604 x 720 പിക്സലുകൾ) HD+ സ്ക്രീൻ, 240Hz ടച്ച് സാമ്പിൾ റേറ്റ്, 625 nits പീക്ക് ബ്രൈറ്റ്നസ്, 120Hz ഡൈനാമിക് റിഫ്രഷ് റേറ്റ് എന്നിവ ഇതിലുണ്ട്.

ആം മാലി-G57 MC2 GPU, 4GB / 6GB LPDDR4x റാം, 64GB / 128GB (UFS 2.2) സ്റ്റോറേജ് എന്നിവ ഇതിലുണ്ട്. f/1.8 അപ്പേർച്ചറുള്ള 32MP പിൻ ക്യാമറ, GALAXYCORE GC32E2 സെൻസർ, LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും f/2.0 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ക്യാമറയും റിയൽമി നാർസോ 80 ​ലൈറ്റ് 5ജിയിൽ സജ്ജീകരിച്ചിരിക്കുന്നു.

IP64 റേറ്റിങ്, 3.5mm ഓഡിയോ ജാക്ക്, 1115 അൾട്രാ ലീനിയർ ബോട്ടം-പോർട്ടഡ് സ്പീക്കർ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA / NSA (n1/3/5/8/28B/40/41/77/78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-C എന്നിവയും ഇതിലുണ്ട്.

ആമസോൺ ഫെസ്റ്റിവൽ സെയിൽ 6-ാം ദിനം: ബെസ്റ്റ് സെല്ലിങ് ബജറ്റ് 5G ഫോൺ

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള വൺ UI 6.0ൽ ആണ് പ്രവർത്തനം. സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ നൽകിയിരിക്കുന്നു. 15W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററിയും റിയൽമി നാർസോ 80 ​ലൈറ്റ് 5ജിയിൽ സജ്ജീകരിച്ചിരിക്കുന്നു. 165.6×76.22×7.94mm വലിപ്പവും 197 ഗ്രാം ഭാരവും ഈ റിയൽമി ഫോണിനുണ്ട്.

Best Mobiles in India

English summary
The best-selling budget 5G phone in the Amazon Great Indian Festival Sale is the Realme Narzo 80 Lite 5G. Its 4GB + 128GB base model is listed at Rs 8,998. The 6GB + 128GB variant is currently listed at Rs 9,898. Amazon Pay cashback offer is also available on Amazon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X