8000 രൂപയ്ക്കുളളിലെ മികച്ച PUBG മൊബൈല്‍ ലൈറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍..!

|

PUBG മൊബൈലിന്റെ ഡവലപ്പര്‍മാര്‍ അടുത്തിടെ PUBG മൊബൈല്‍ ലൈറ്റ് എന്ന ഗെയിമിന്റെ ലൈറ്റ് പതിപ്പ് പുറത്തിറക്കി. മുമ്പത്തെ പതിപ്പില്‍ നിന്നും വ്യത്യസ്ഥമായി ഈ പുതിയ ഗെയിം സ്മാര്‍ട്ട്‌ഫോണ്‍ ഹാര്‍ഡ്‌വയറിന് എളുപ്പമാണ്. അണ്‍റിയല്‍ എഞ്ചിന്‍ 4 ഉപയോഗിച്ച് നിര്‍മ്മിച്ച PUBG മൊബൈലിന്റെ ഈ പതിപ്പ് അവിടെയുളള കൂടുതല്‍ ഉപകരണങ്ങളുമായി പൊരുത്തപ്പെടുന്നു.

 
8000 രൂപയ്ക്കുളളിലെ മികച്ച PUBG മൊബൈല്‍ ലൈറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍..!

400 എംബി മാത്രമാണ് ഈ ഗെയിം. 2ജിബി റാമില്‍ കുറവുളള ഉപകരണങ്ങള്‍ക്കായി നിര്‍മ്മിച്ചതാണ് ഡവലപ്പര്‍മാര്‍. ചേരുന്ന പുതിയ കളിക്കാര്‍ക്ക് വിവിധ റിവാര്‍ഡുകള്‍ക്കും അര്‍ഹതയുണ്ട്. PUBG മൊബൈല്‍ ലൈറ്റ് ഉള്‍പ്പെടുത്തിയ 8000 രൂപയ്ക്കുളളിലെ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍.

Samsung Galaxy M10

Samsung Galaxy M10

വില: 7990 രൂപ

 

സവിശേഷതകള്‍

 

ഗ്യാലക്‌സി എ10ന് 6.22 ഇഞ്ച് ഡിസ്‌പ്ലേയാണ്. എച്ച്ഡി പ്ലസ് റിസൊല്യൂഷനുളള ഈ ഫോണിന് 19:9 ആസ്‌പെക്ട് റേഷ്യോ, 2ജിബി റാം, 16ജിബി സ്‌റ്റോറേജ് വേരിയന്റും ഉണ്ട്. 13എംപി പ്രധാന ക്യാമറയും 5എംപി സെക്കന്‍ഡറി ക്യാമറയുമാണ് ഇതില്‍. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഫോണിനില്ല, പകരം ഫേസ് അണ്‍ലോക്ക് സവിശേഷതയുണ്ട്. ഫോണിന്റെ പ്രധാന ആകര്‍ഷണം എന്നു പറയുന്നത് വാട്ടര്‍ ഡ്രോപ്പ് നോച്ച്, ഡ്യുവല്‍ റിയര്‍ ക്യാമറകള്‍, എച്ച്ഡി സ്ട്രീമിംഗിനായി വൈഡ്‌വൈന്‍ L1 സര്‍ട്ടിഫിക്കേഷനും ഉണ്ട്.

Realme 3i

Realme 3i

വില 7999 രൂപ

 

സവിശേഷതകള്‍

 

6.22 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് റിയല്‍മീ 3iയ്ക്ക്. മീഡിയാടെക് ഹീലിയോ P60 ഒക്ടാകോര്‍ ചിപ്‌സെറ്റാണ് ഫോണിന്. 4230എംഎച്ച് ബാറ്റിയും ഇതിനുണ്ട്. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും ഉണ്ട്. ഫോണിന്റെ പിന്‍വശത്തായി ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പുമുണ്ട്. അത് 13എംപി ക്യാമറയും 2എംപി ക്യാമറയുമാണ്. എന്നാല്‍ സെല്‍ഫിക്കായി 13എംപി ക്യാമറയാണ്.

Xiaomi Redmi 7
 

Xiaomi Redmi 7

വില 7999 രൂപ

 

സവിശേഷതകള്‍

 

6.26 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഈ ഫോണില്‍. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5 ആണ് ഫോണിന്റെ സംരക്ഷണത്തിന്. 164nm ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 632 ഒക്ടാകോര്‍ SoC പ്രോസസറാണ് ഫോണില്‍. 2ജിബി റാം, 32ജിബി സ്‌റ്റോറേജും ഫോണിലുണ്ട്. 12എംപി പ്രൈമറി ക്യാമറയും 2എംപി സെക്കന്‍ഡറി ക്യാമറയും ഫോണിലുണ്ട്. സെല്‍ഫി ക്യാമറ 8എംപിയാണ്. 4000എംഎഎച്ച് ബാറ്ററിയാണ് റെഡ്മി 7നില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Asus Zenfone Max Pro M1

Asus Zenfone Max Pro M1

വില 7999 രൂപ

 

സവിശേഷതകള്‍

 

5.99 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേയാണ് ഈ ഫോണില്‍. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 636 ചിപ്‌സെറ്റ്, 3/4ജിബി റാം, 32ജിബി സ്റ്റോറേജ് എന്നിവയും ഫോണിലുണ്ട്. 5000എംഎഎച്ച് ബാറ്ററിയാണ് ഇതില്‍. ഡ്യുവല്‍ സിം കാര്‍ഡ്, വൈ-ഫൈ, ജിപിഎസ് എന്നിവയും ഫോണിലുണ്ട്.

Honor 9 Lite

Honor 9 Lite

വില 7999 രൂപ

 

സവിശേഷതകള്‍

 

5.65 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണില്‍. ഹൈസിലികോണ്‍ കിരിന്‍ ഒക്ടാകോര്‍ പ്രോസസര്‍, 3ജിബി റാം, 32ജിബി സ്‌റ്റോറേജ്, ആന്‍ഡ്രോയിഡ് 8.0 ഓറിയോ ഒഎസ് എന്നിവ ഫോണിന്റെ പ്രധാന സവിശേഷതകളാണ്. 13എംപി, 2എംപി ഡ്യുവല്‍ റിയര്‍ ക്യാമറയും 13എംപി മുന്‍ ക്യാമറയുമാണ്. 4230എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Best Mobiles in India

Read more about:
English summary
PUBG Mobile Lite has recently been launched by Tencent Games, and it is targeted at those with entry-level phones. Here we will make a list of the best phones under Rs 8,000 to play the game.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X