ലോക്ക്ഡൗൺ സമയത്ത് മികച്ച ഗെയിമിംഗിനായി തിരഞ്ഞെടുക്കാവുന്ന സ്മാർട്ഫോണുകൾ ഇവയാണ്

|

കോവിഡ്-19 നിങ്ങൾ ഏത് രീതിയിൽ നോക്കിയാലും ഭയപ്പെടുത്തുന്ന വാർത്ത തന്നെയാണ്. ഇത് ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിൽ ചിലത് ഭാഗികമായോ പൂർണ്ണമായോ ലോക്ക്ഡൗൺ ചെയ്യ്തിരിക്കുകയാണ്. അതിന്റെ ഫലമായി ദശലക്ഷക്കണക്കിന് ആളുകളെ വീടിനകത്തേക്ക് ഒരു കാലയളവ് വരെ നിൽക്കുവാൻ നിർബന്ധിതരാക്കി. ലോക്ക്ഡൗണുകൾ ബിസിനസിന് മോശമാണെങ്കിലും അവ മാനസികാരോഗ്യത്തെ വലിയ തോതിൽ സ്വാധീനിക്കുന്നു.

ഗെയിമിംഗ്
 

എന്നാൽ നമ്മളിൽ പലരും ഒരു പുതിയ ഗെയിമിംഗ് ഹോബി കണ്ടെത്തുന്നതിലൂടെ ഇതിനെ എതിർക്കുന്നു. വാസ്തവത്തിൽ, സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് എന്തെന്നാൽ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ആളുകൾ ഈ ലോക്ക്ഡൗൺ നേരിടുന്നതിനായി മൊബൈൽ ഗെയിമിംഗിലേക്ക് പോയി എന്നതാണ്. അതിനാൽ, ലോക്ക്ഡൗൺ സമയത്ത് നിങ്ങൾ മൊബൈൽ ഗെയിമുകൾ കളിക്കുന്നെങ്കിൽ, അനുഭവം കൂടുതൽ ആസ്വാദ്യകരമാക്കാൻ കഴിയുന്ന ഒരു സ്മാർട്ട്‌ഫോണുകളുടെ ലിസ്റ്റ് ഇവിടെയുണ്ട്.

അസ്യൂസ് റോഗ് ഫോൺ 2

അസ്യൂസ് റോഗ് ഫോൺ 2

ഗെയിമർമാരെ മനസ്സിൽ രൂപകൽപ്പന ചെയ്ത സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് അസ്യൂസ് റോഗ് ഫോൺ 2. ഇത് മുൻനിര ഗ്രേഡ് ഹാർഡ്‌വെയറും ഏറ്റവും ഗൗരവമുള്ള ഗെയിമർമാർക്ക് മതിയായ രൂപകൽപ്പനയും നൽകുന്നു. വിപുലമായ കൂളിംഗ് സംവിധാനങ്ങൾ ഉള്ളതിനാൽ ഇത് കൂളായി തന്നെ തുടരുന്നുവെന്ന് ഉറപ്പുവരുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

അസ്യൂസ് റോഗ് ഫോൺ

അസ്യൂസ് റോഗ് ഫോൺ 2 ന്റെ എൻ‌ട്രി വേരിയൻറ് 37,999 രൂപയ്ക്ക് ലഭ്യമാണ് കൂടാതെ 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഇതിൽ വരുന്നു. മറ്റ് മുൻനിര സ്മാർട്ട്‌ഫോണുകളുമായി താരതമ്യപ്പെടുത്തുമ്പോൾ മികച്ച ബെഞ്ച്മാർക്ക് സ്‌കോറുകൾ നേടാൻ ഫോണിനെ സഹായിക്കുന്ന ക്വാൽകോം സ്‌നാപ്ഡ്രാഗൺ 855 ചിപ്‌സെറ്റാണ് അസ്യൂസ് റോഗ് ഫോൺ 2 വിൽ ഉപയോഗിച്ചിരിക്കുന്നത്.

സാംസങ് ഗാലക്‌സി എസ് 10 ലൈറ്റ്
 

സാംസങ് ഗാലക്‌സി എസ് 10 ലൈറ്റ്

ഫോട്ടോഗ്രാഫി പ്രേമികൾക്ക് കൂടുതലായി ശുപാർശ ചെയ്യുന്ന ഗാലക്സി എസ് 10 ലൈറ്റ് ഗെയിമർമാർക്ക് പറ്റിയ ഒരു ഫോണാന് എന്ന് പറയ്യുന്നതിൽ തെറ്റില്ല. ഫുൾ എച്ച്ഡി + റെസല്യൂഷനുകൾക്ക് ശേഷിയുള്ള വലിയ എഡ്ജ്-ടു-എഡ്ജ് 6.7 ഇഞ്ച് പഞ്ച്-ഹോൾ ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയും 394 പിപി പരമാവധി പിക്‌സൽ സാന്ദ്രതയും ഫോണിനുണ്ട്. എസ് 10, എസ് 10 പ്ലസ് എന്നിവയിലെ ഡിസ്പ്ലേയിൽ നിന്ന് വ്യത്യസ്തമായി ഈ സ്മാർട്ഫോൺ മാറുന്നു. ഇത് ഗെയിമുകൾ കളിക്കുന്നതിനുള്ള മികച്ച ഓപ്ഷനായി മാറ്റുന്നു. 8 ജിബി റാമും 128 ജിബി സ്റ്റോറേജും ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 855 പ്രോസസറാണ് ഈ സ്മാർട്ട്ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സാംസങ് ഗാലക്‌സി

ഈ ചിപ്‌സെറ്റ് ഏറ്റവും വേഗതയേറിയതല്ലെങ്കിലും ഇപ്പോൾ ഗൂഗിൾ പേയിൽ ലഭ്യമായ ഏത് ഗെയിമും കളിക്കുന്നതിന് സാധ്യമായ പ്രോസസർ തന്നെയാണ്. ഈ ഫോണിൽ മൂന്ന് ലെൻസുകൾ അടങ്ങിയ ശക്തമായ സജ്ജീകരണമാണ് കൊണ്ടുവന്നിരിക്കുന്നത്. പ്രാഥമികമായി 48 മെഗാപിക്സൽ പ്രധാന ക്യാമറ 12 മെഗാപിക്സൽ അൾട്രാ- വൈഡ് സെൻസർ, 5 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിങ്ങനെ. സെൽഫികൾ എടുക്കുന്നതിനായി 32 മെഗാപിക്സൽ ലെൻസും ഫോണിന്റെ മുൻവശത്ത് സ്ഥാപിച്ചിരിക്കുന്നു.

ഹോണർ 20

ഹോണർ 20

ഗെയിമിംഗിനായി ഉപയോഗിക്കാവുന്ന മറ്റൊരു സ്മാർട്ഫോണാന് ഹോണർ 20. പ്രീമിയം ഗ്ലാസ് ഡിസൈനും പഞ്ച്-ഹോൾ കട്ട്ഔട്ടും ഹോണർ 20 ൽ ലഭ്യമാണ്. 6.26 ഇഞ്ച് എഫ്‌എച്ച്‌ഡി + സ്‌ക്രീനാണ് ഇതിലുള്ളത്. വേഗതയേറിയതും ഊർജ്ജക്ഷമതയുള്ളതുമായ കിരിൻ 980 ചിപ്‌സെറ്റാണ് ഇത് നൽകുന്നത്. 3750 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്. ഇതിൽ 48 എംപി പ്രൈമറി ക്യാമറ, 16 എംപി സൂപ്പർ വൈഡ് ആംഗിൾ ലെൻസ്, രണ്ട് 2 എംപി സെൻസറുകൾ എന്നിവ കൂടാതെ ഡെപ്ത് സെൻസറും മാക്രോ ലെൻസും ഉൾപ്പെടുന്നു.

ഐക്യു 3

ഐക്യു 3

6.44 ഇഞ്ച് സൂപ്പർ അമോലെഡ് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയിൽ മികച്ച ഗെയിമിംഗ് അനുഭവം ഐക്യു 3 വാഗ്ദാനം ചെയ്യുന്നു, ഇത് 180 ഹെർട്സ് ടച്ച് പ്രതികരണം നൽകുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. ഡിസ്‌പ്ലേ എച്ച്ഡിആർ 10 + തയ്യാറാണ്. കണ്ടെന്റ് സ്ട്രീം ചെയ്യുന്നതിനും അതിൽ ഗെയിമുകൾ കളിക്കുന്നതിനും ഇത് പ്രതികമാണ്.

ഐക്യുഒ

വികസിതമായ സ്‌നാപ്ഡ്രാഗൺ 865 SoC 8 ജിബി റാമും 128 ജിബി സ്റ്റോറേജും ജോടിയാക്കിയിട്ടുണ്ട്. സോഫ്റ്റ്വെയറിനായി, ഗെയിം സെന്റർ, അൾട്രാ ഗെയിം മോഡ്, സ്മാർട്ട് സ്പ്ലിറ്റ്, ഐ പ്രൊട്ടക്ഷൻ മോഡ്, ഫൺ വീഡിയോ എന്നിവ പോലുള്ള സവിശേഷതകൾ ഉൾക്കൊള്ളുന്ന ഐക്യുഒ ഒഎസ് 1.0 ഫോൺ ഉപയോഗിക്കുന്നു. ക്യാമറകൾക്കായി, ഐക്യുഒ 3 ന് ഒരു ക്വാഡ് ക്യാമറ സജ്ജീകരണം ലഭിക്കുന്നു. അതിൽ 13 മെഗാപിക്സൽ ടെലിഫോട്ടോ യൂണിറ്റിന് അടുത്തായി വരുന്ന 48 മെഗാപിക്സൽ ടെലിഫോട്ടോ യൂണിറ്റിന് 10 എക്സ് സൂം, 13 മെഗാപിക്സൽ സൂപ്പർ വൈഡ് ആംഗിൾ ലെൻസ് 120 ഡിഗ്രി എഫ്ഒവി കൂടാതെ 2 മെഗാപിക്സൽ മാക്രോ, ബോക്കെ ക്യാമറ എന്നിവയും ഉണ്ടാകും.

വൺപ്ലസ് 7 ടി

വൺപ്ലസ് 7 ടി

മൊത്തത്തിലുള്ള മികച്ച സ്മാർട്ട്‌ഫോണിനായി നിങ്ങൾ തിരയുകയാണെങ്കിൽ വൺപ്ലസിന്റെ നിലവിലെ മിഡ്-സെഗ്മെന്റ് ഫ്രന്റ് ലൈനായ വൺപ്ലസ് 7 ടി, നിങ്ങളുടെ ഗെയിമിംഗ് സെഷനുകൾ കൂടുതൽ ആസ്വാദ്യകരമാക്കാൻ ഉപയോഗിക്കാം. 2400x1080 പിക്‌സൽ ഉയർന്ന റെസല്യൂഷനും 402 പിപിഐ പിക്‌സൽ ഡെൻസിറ്റി ശേഷിയുള്ള 6.55 ഇഞ്ച് 90 ഹെർട്സ് ഫ്ലൂയിഡ് അമോലെഡ് പാനലിനൊപ്പം ഫോൺ വരുന്നു. വികസിതമായ ഫോണിന് 8 ജിബി റാമുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 855 പ്ലസ് SoC, കൂടുതൽ ചെലവേറിയ വേരിയന്റിൽ 256 ജിബി വരെ സ്റ്റോറേജ് ലഭിക്കും.

Most Read Articles
Best Mobiles in India

English summary
While lockdowns are bad for business, they also have a major impact on mental health. But it appears many of us are countering this by finding ourselves a new hobby: Gaming. In fact, recent reports have suggested that in the past few weeks, an increasing number of people have taken to mobile gaming to get them through these difficult times. So if you've also taken to playing mobile games during the lockdown, then here's our list of smartphones that can make the experience more enjoyable.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X