ബാറ്റിൽഗ്രൗണ്ടസ് മൊബൈൽ ഇന്ത്യ ഗെയിമിങ്ങിനായി 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ഫോണുകൾ

|

ബാറ്റിൽഗ്രൗണ്ടസ് മൊബൈൽ ഇന്ത്യ മികച്ച രീതിയിൽ ആസ്വദിക്കുവാൻ ഒരു മികച്ച സ്മാർട്ട്ഫോൺ നിങ്ങൾക്ക് ആവശ്യമാണ്. ബാറ്റിൽഗ്രൗണ്ടസ് മൊബൈൽ ഇന്ത്യ പോലുള്ള ഗെയിമുകൾ കളിക്കുന്നതിനായി വിലയേറിയതായിരിക്കണമെന്നില്ല നിങ്ങൾ വാങ്ങുന്ന സ്മാർട്ട്‌ഫോൺ. 20,000 രൂപയിൽ താഴെ വിലയുള്ള ഒരു നല്ല ഗെയിമിംഗ് സ്മാർട്ട്ഫോൺ നിങ്ങൾക്ക് ഇതിനായി വിപണിയിൽ നിന്നും വാങ്ങാവുന്നതാണ്. അവലോകനം ചെയ്യ്ത സ്മാർട്ട്‌ഫോണുകളുടെ പട്ടികയിൽ നിന്ന് 20,000 രൂപയോ അതിൽ കുറവോ വിലയുള്ള മികച്ച സ്മാർട്ട്‌ഫോണുകളിൽ ഭൂരിഭാഗവും ഷവോമി, റിയൽമി എന്നിവയിൽ നിന്നുള്ളവയാണ്. കാരണം, അവയിൽ ചിലത് ക്വാൽകോം പ്രോസസറുകളുമായി വരുന്നു, ചിലത് മീഡിയടെക് പ്രോസസ്സറുകൾ ഉപയോഗിക്കുന്നു. ബാറ്റിൽഗ്രൗണ്ടസ് മൊബൈൽ ഇന്ത്യ കളിക്കുന്നതിനായി നിങ്ങൾക്ക് വാങ്ങാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ ഈ പറയുന്നവയാണ്.

റെഡ്മി നോട്ട് 10 പ്രോ മാക്‌സ്

റെഡ്മി നോട്ട് 10 പ്രോ മാക്‌സ്

20,000 രൂപയ്ക്ക് താഴെ നിങ്ങൾക്ക് ഇപ്പോൾ വാങ്ങാൻ കഴിയുന്ന ഏറ്റവും മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നാണ് റെഡ്മി നോട്ട് 10 പ്രോ മാക്‌സ്. എച്ച്ഡിആർ 10 സപ്പോർട്ട്, 1,200 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്, 100 ശതമാനം ഡിസിഐ-പി 3 വൈഡ് കളർ ഗാമറ്റ് എന്നിവയുള്ള 6.67 ഇഞ്ച് ഫുൾ എച്ച്ഡി+ സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് റെഡ്മി നോട്ട് 10 പ്രോ മാക്‌സിൽ നൽകിയിട്ടുള്ളത്. ടി‌വി റൈൻ‌ലാൻ‌ഡ് ലോ ബ്ലൂ ലൈറ്റ് സർ‌ട്ടിഫിക്കേഷനും ഇതിനുണ്ട്. കോർണിംഗ് ഗോറില്ല ഗ്ലാസ് 5 സുരക്ഷ നൽകുന്നതാണ് ഈ ഡിസ്‌പ്ലേയ്. 8 ജിബി വരെ എൽ‌പി‌ഡി‌ഡി‌ആർ 4 എക്സ് റാമുള്ള സ്മാർട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 732 ജി SoC പ്രോസസറാണ്. ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ12ൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണിൽ രണ്ട് സിംകാർഡ് സ്ലോട്ടുകളുണ്ട്.

റിയൽമി എക്‌സ് 7
 

റിയൽമി എക്‌സ് 7

19,999 രൂപ മുതൽ വില വരുന്ന ഡ്യുവൽ നാനോ സിമ്മുള്ള റിയൽമി എക്‌സ് 7 മാക്‌സ് 5 ജി ആൻഡ്രോയിഡ് 11 റിയൽമി യുഐ 2.0 സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്നു. 20: 9 ആസ്പെക്റ്റ് റേഷിയോ, 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 360Hz ടച്ച് സാമ്പിൾ റേറ്റ്‌ എന്നിവയുള്ള 6.43 ഇഞ്ച് ഫുൾ എച്ച്ഡി + (1,080 x 2,400 പിക്‌സൽ) സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിൽ നൽകിയിട്ടുള്ളത്. 1,000 നിറ്റ് പീക്ക് ബറൈറ്നെസ്സ്, 100 ശതമാനം ഡിസിഐ-പി 3 കളർ ഗാമറ്റ്, 91.7 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ എന്നിവയും ഈ ഡിസ്‌പ്ലേയിലുണ്ട്. 12 ജിബി വരെ റാമും ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 1200 SoC പ്രോസസറുമായി ചേർന്നാണ് റിയൽമി എക്‌സ് 7 മാക്‌സ് 5 ജി പ്രവർത്തിക്കുന്നത്. സാധാരണ സ്റ്റീൽ വാപോർ കൂളിംഗ് സിസ്റ്റത്തേക്കാൾ 42 ശതമാനം ഉയർന്ന കരുത്ത് ഉള്ളതായും 50 ശതമാനം വരെ കൂളിംഗ് പവർ നൽകുന്നതുമായ ഈ പുതിയ സ്മാർട്ട്‌ഫോണിൽ റിയൽമി സ്റ്റെയിൻലെസ് സ്റ്റീൽ വാപോർ കൂളിംഗ് സംവിധാനവും നൽകിയിട്ടുണ്ട്. ഡോൾബി അറ്റ്‌മോസ്, ഹൈ-റെസ് ഓഡിയോ സപ്പോർട്ടും കൂടാതെ ഐപിഎക്സ് 4 വാട്ടർ റെസിസ്റ്റന്റ് ബിൽഡും ഈ സ്മാർട്ട്‌ഫോണിനുണ്ട്.

മോട്ടറോള മോട്ടോ ജി60

മോട്ടറോള മോട്ടോ ജി60

ഈ സ്മാർട്ട്ഫോണിൽ ഗെയിമുകൾ നന്നായി ചേരും. അടിസ്ഥാന വേരിയന്റിന് 17,999 രൂപയാണ് വില വരുന്നത്. 6.8 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,460 പിക്‌സൽ) ഡിസ്‌പ്ലേയാണ് മോട്ടോ ജി60 സ്മാർട്ട്ഫോണിൽ വരുന്നത്. ഈ ഡിസ്പ്ലെയ്ക്ക് 120 ഹെർട്സ് റിഫ്രഷ് റേറ്റും 20.5: 9 ആസ്പെക്റ്റ് റേഷിയോവും ഉണ്ട്. ആന്റി ഫിംഗർപ്രിന്റ് കോട്ടിംഗും വാട്ടർ റിപ്പല്ലന്റ് ഡിസൈനും ഈ സ്മാർട്ഫോണിലുണ്ട്. ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732ജി SoC പ്രോസസർ കരുത്തേകുന്നു. 6 ജിബി റാം, 128 ജിബി ഓൺബോർഡ് സ്റ്റോറേജ് എന്നിവയും ഈ സ്മാർട്ട്ഫോണിൽ മോട്ടറോള നൽകിയിട്ടുണ്ട്. മോട്ടോ ജി60 സ്മാർട്ട്ഫോണിൽ കണക്ടിവിറ്റി ഓപ്ഷനുകളായി 4ജി എൽടിഇ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് ഉള്ളത്. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, പ്രോക്‌സിമിറ്റി സെൻസർ എന്നിവയാണ് ബോർഡിലെ സെൻസറുകളിലുള്ളത്.

പോക്കോ എക്‌സ് 3 പ്രോ

പോക്കോ എക്‌സ് 3 പ്രോ

6.67 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് പോക്കോ എക്‌സ് 3 പ്രോയിൽ ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് ഫുൾ എച്ച്ഡി+ റെസല്യൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റും ഉണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പോക്കോ എക്‌സ് 3 സ്മാർട്ട്ഫോണിന് സമാനമാണ് ഇത്. രണ്ട് ഫോണുകളുടെയും രൂപകൽപ്പന സമാനമാണ്. വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂളാണ് ഈ ഹാൻഡ്‌സെറ്റിൽ വരുന്നത്. പോക്കോ എക്‌സ് 3 പ്രോയുടെ പാനൽ എച്ച്ഡിആർ 10 സപ്പോർട്ട് ചെയ്യുന്നു. 450 നിറ്റ് ബ്രൈറ്റ്നസും ഈ പാനലിനുണ്ട്. കോർണിംഗ് ഗോറില്ല ഗ്ലാസ് 6 ആണ് ഡിസ്പ്ലേയേക്ക് സുരക്ഷ നൽകുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 860 പ്രോസസറാണ് സ്മാർട്ട്‌ഫോണിന് കരുത്ത് നൽകുന്നത്. ഈ ചിപ്‌സെറ്റിനൊപ്പം വരുന്ന ആദ്യത്തെ സ്മാർട്ട്‌ഫോണാണിത്. 6 ജിബി, 8 ജിബി റാം ഓപ്ഷനുകളിലാണ് ഈ സ്മാർട്ഫോൺ വരുന്നത്. ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12ലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 33W ഫാസ്റ്റ് ചാർജിംഗുള്ള 5,160mAh ബാറ്ററിയാണ് ഈ ഹാൻഡ്‌സെറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതെല്ലാം പോക്കോ എക്‌സ് 3 പ്രോയെ 20,000 രൂപ വില വരുന്ന ഗെയിമർമാർക്ക് പറ്റിയ ഒരു ഗെയിമിംഗ് ഫോണാക്കി മാറ്റുന്നു.

Best Mobiles in India

English summary
You need a great smartphone to enjoy Battlegrounds Mobile India to the fullest. The smartphone you buy does not have to be expensive to play games like Battlegrounds Mobile India. You can buy a good gaming smartphone from the market for less than Rs 20,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X