2021 ജൂലൈയിൽ നിങ്ങൾക്ക് 50,000 രൂപയ്ക്ക് താഴെ വാങ്ങാൻ കഴിയുന്ന മികച്ച സ്മാർട്ട്‌ഫോണുകൾ

|

ഈ മാസം ഏതാനും സ്മാർട്ഫോണുകൾ പ്രശസ്‌തമായ ബ്രാൻഡുകളിൽ നിന്നും പുറത്തിറക്കി. അവയിൽ മിക്കതും വിപണിയിൽ വൻ വിജയം നേടുകയും സ്മാർട്ഫോൺ പ്രേമികൾക്കിടയിൽ വളരെയധികം പ്രശസ്‌തി നേടുകയും ചെയ്യ്തു. ഇപ്പോൾ നിങ്ങൾ ഒരു സ്മാർട്ഫോൺ വാങ്ങുവാൻ ശ്രമിക്കുകയാണെങ്കിൽ ഈ മാസം അവതരിപ്പിച്ചിട്ടുള്ള സ്മാർട്ഫോണുകൾ ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. എന്തെന്നാൽ, നിങ്ങൾ നോക്കുന്ന മിക്ക ഫീച്ചറുകളും ഈ സ്മാർട്ഫോണുകളിൽ ലഭ്യമാണ്. ഇവയെ കുറിച്ച് ഇന്ന് നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

 

വൺപ്ലസ് 9 5 ജി

വൺപ്ലസ് 9 5 ജി

49,999 രൂപ വില വരുന്ന വൺപ്ലസ് 9 5 ജി ആൻഡ്രോയിഡ് 11 അടിസ്ഥാനമായ ഓക്സിജൻ 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. 6.55 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,400 പിക്‌സൽ) ഫ്ലൂയിഡ് ഡിസ്‌പ്ലേ അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിന് നൽകിയിട്ടുള്ളത്. 20:9 ആസ്പെക്റ്റ് റേഷ്യോയും 120 ഹെർട്സ് റിഫ്രഷ് റേറ്റും ഈ ഡിസ്‌പ്ലേയ്ക്കുണ്ട്. മാത്രമല്ല 3 ഡി കോർണിംഗ് ഗോറില്ല ഗ്ലാസ് സുരക്ഷയും വൺപ്ലസ് 9 ൻറെ ഡിസ്‌പ്ലേയിൽ വരുന്നു. ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസ്സർ, 8 ജിബി/ 12 ജിബി എൽപിഡിഡിആർ 5 റാം എന്നിവയാണ് വൺപ്ലസ് 9ന്റെ കരുത്ത് പകരുന്നത്. വൺപ്ലസ് കൂൾ പ്ലേ എന്നറിയപ്പെടുന്ന മൾട്ടി-ലേയേർഡ് കൂളിംഗ് സിസ്റ്റവുമുണ്ട്. 48 മെഗാപിക്സൽ സോണി ഐഎംഎക്‌സ് 689 പ്രൈമറി സെൻസറിന് ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷനുണ്ട് (ഇഐഎസ്). അൾട്രാ വൈഡ് ആംഗിൾ എഫ് / 2.2 ഫ്രീഫോം 50 മെഗാപിക്സൽ സോണി ഐഎംഎക്‌സ് 766 സെക്കൻഡറി സെൻസറും 2 മെഗാപിക്സൽ മോണോക്രോം സെൻസറും ഉൾപ്പെടുന്നതാണ് പ്രധാന ക്യാമറ. 16 മെഗാപിക്സൽ സോണി IMX471 സെൽഫി ക്യാമറയാണ് ഈ സ്മാർട്ട്ഫോണിൻറെ മുൻ വശത്ത് നൽകിയിട്ടുള്ളത്. 4,500 എംഎഎച്ച് ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

വിവോ എക്‌സ് 60 പ്രോ
 

വിവോ എക്‌സ് 60 പ്രോ

49,990 രൂപ വിലയുള്ള വിവോ എക്‌സ് 60 പ്രോ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 ബേസ്ഡ് ഫൺടച്ച് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ 11.1ൽ പ്രവർത്തിക്കുന്നു. പ്രോ+ വേരിയന്റിന്റെ അതേ ഡിസ്പ്ലേയാണ് ഈ ഡിവൈസിലും ഉള്ളത്. മുൻവശത്ത് ഡിസ്‌പ്ലേയിൽ ഷോട്ട് സെൻസേഷൻ അപ്പ്, പിന്നിൽ കോർണിംഗ് ഗോറില്ല ഗ്ലാസ് 6 എന്നീ പ്രോട്ടക്ഷനുകളാണ് നൽകിയിട്ടുള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 SoC പ്രോസസറിലാണ് ഈ സ്മാർട്ഫോൺ പ്രവർത്തിക്കുന്നത്. 12 ജിബി എൽപിഡിഡിആർ 4എക്‌സ് റാമും 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജുമാണ് ഈ സ്മാർട്ട്ഫോണിലുള്ളത്. വിവോ എക്‌സ് 60 പ്രോയിൽ ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് നൽകിയിട്ടുള്ളത്. ഇതിൽ 48 മെഗാപിക്സൽ സോണി ഐഎംഎക്സ് 598 സെൻസറാണ് ഉള്ളത് ഈ പ്രൈമറി സെൻസറിന് എഫ് / 1.48 ലെൻസും ജിംബൽ സ്റ്റെബിലിറ്റിയും ഉണ്ട്. ഇതിനൊപ്പം എഫ് / 2.2 ലെൻസുള്ള 13 മെഗാപിക്സൽ സെൻസറും എഫ് / 2.46 ലെൻസുള്ള 13 മെഗാപിക്സൽ സെൻസറും നൽകിയിട്ടുണ്ട്. സെൽഫികൾ പകർത്തുവാൻ മുൻവശത്ത് ഒരു എഫ് / 2.45 ലെൻസുള്ള 32 മെഗാപിക്സൽ സെൻസറാണുള്ളത്.

സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ 5 ജി

സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ 5 ജി

47,999 രൂപ വിലയുള്ള സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ 5 ജിയ്ക്ക് 6.5 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. 20:9 ആസ്പെക്റ്റ് റേഷ്യോയും 120 ഹെർട്സ് റിഫ്രഷ് റേറ്റും ഈ ഡിസ്‌പ്ലേയ്ക്കുണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാവുന്നതും 128 ജിബി സ്റ്റോറേജും 8 ജിബി റാമുമായി ചേർന്ന പ്രവർത്തിക്കുന്ന ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 SoC പ്രോസസ്സറാണ് ഗാലക്‌സി എസ് 20 എഫ്ഇ 5 ജിയ്ക്ക് കരുത്തേകുന്നത്. എഫ് / 1.8 വൈഡ് ആംഗിൾ ലെൻസുള്ള 12 മെഗാപിക്സൽ പ്രൈമറി സെൻസർ, അൾട്രാ-വൈഡ് ആംഗിൾ എഫ് / 2.2 ലെൻസുള്ള 12 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 8 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സംവിധാനമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എഫ് / 2.0 ലെൻസുള്ള 32 മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്. വയർലെസ് ചാർജിംഗ് 2.0 സപ്പോർട്ടുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഐക്യുഒ 7 ലെജന്റ്

ഐക്യുഒ 7 ലെജന്റ്

39,990 രൂപ വിലയുള്ള ഐക്യുഒ 7 ലെജന്റ് 120 ഹെർട്സ് റിഫ്രഷ് റേറ്റ് സപ്പോർട്ടുള്ള 6.62 ഇഞ്ച് എഫ്‌എച്ച്‌ഡി + അമോലെഡ് ഡിസ്‌പ്ലേയാണ് ഐക്യുഒ 7 ലെജന്റ് സ്മാർട്ട്ഫോണിലും നൽകിയിട്ടുള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ഫോണിൽ 12 ജിബി വരെ റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് ഐക്യുഒ യുഐയിലാണ് ഈ സ്മാർട്ഫോൺ പ്രവർത്തിക്കുന്നത്. 48 എംപി പ്രൈമറി സെൻസർ, 13 എംപി അൾട്രാ-വൈഡ് ആംഗിൾ സെൻസർ, 13 എംപി പോർട്രെയിറ്റ് സെൻസർ എന്നിവയുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഐക്യുഒ 7 ലെജന്റ് സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. മുൻവശത്തായി വീഡിയോ കോളിംഗിനും സെൽഫികൾക്കുമായി 16 എംപി സെൻസർ നൽകിയിട്ടുണ്ട്. 66W ഫ്ലാഷ് ചാർജ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,000 എംഎഎച്ച് ബാറ്ററിയാണുള്ളത്.

എംഐ 11 എക്‌സ് പ്രോ

എംഐ 11 എക്‌സ് പ്രോ

39,999 രൂപ വിലയുള്ള എംഐ 11 എക്‌സ് പ്രോയിൽ 6.67 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഇ 4 അമോലെഡ് ഡിസ്‌പ്ലേ, 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 360 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ്, 1,300 നിറ്റ് പീക്ക് ബറൈറ്നെസ്സ്, 5,000,000: 1 കോൺട്രാസ്റ്റ് റേഷ്യോ എന്നിവ ഉൾപ്പെടുന്നു. ഒരു അഡ്രിനോ 660 ജിപിയു, 8 ജിബി റാം, 256 ജിബി വരെ സ്റ്റോറേജ് എന്നിവയുള്ള സ്നാപ്ഡ്രാഗൺ 888 SoC പ്രോസസറാണ് എംഐ 11 എക്‌സ് പ്രോയുടെ കരുത്ത്. ട്രിപ്പിൾ റിയർ ക്യാമറ സംവിധാനവുമായാണ് എംഐ 11 എക്‌സ് പ്രോ വരുന്നത്. ഇതിൽ 108 മെഗാപിക്സൽ സാംസങ് എച്ച്എം 2 സെൻസറും എഫ് / 1.75 ലെൻസും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും (ഒഐഎസ്), 8 മെഗാപിക്സൽ സെൻസറും അൾട്രാ വൈഡ് എഫ് / 2.2 ലെൻസും ഉൾക്കൊള്ളുന്നു. 119 ഡിഗ്രി ഫീൽഡ്-ഓഫ്-വ്യൂ (എഫ്ഒവി), എഫ് / 2.4 അപ്പർച്ചർ ഉള്ള 5 മെഗാപിക്സൽ മാക്രോ ഷൂട്ടറുമുണ്ട്. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ് / 2.45 ലെൻസുള്ള 20 മെഗാപിക്സൽ സെൻസറാണ് എം 11 എക്സ് പ്രോയിലുള്ളത്. എംഐ 11 എക്‌സ് പ്രോയ്ക്ക് 4,520 എംഎഎച്ച് ബാറ്ററിയുടെ സപ്പോർട്ടുമുണ്ട്. ഇത് 33W ഫാസ്റ്റ് ചാർജിംഗും 2.5W ന് വയർഡ് റിവേഴ്സ് ചാർജിംഗും സപ്പോർട്ട് ചെയ്യുന്നു.

Most Read Articles
Best Mobiles in India

English summary
This month a few smartphones were launched from famous brands. Most of them have been huge successes in the market and have gained a lot of popularity among smartphone lovers. If you are trying to buy a smartphone now.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X