Home
Mobile

അ‌മ്മ മനസ് തങ്ക മനസ്! മാതൃദിനത്തിൽ അ‌മ്മ​യ്ക്ക് നൽകാൻ മികച്ച സമ്മാനം ഇതാ

നമ്മളെ​ ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നമ്മുടെ അ‌മ്മമാരാണ്. അ‌മ്മ- മക്കൾ ബന്ധം മനുഷ്യരിൽ മാത്രമല്ല സകല ജീവജാലങ്ങളിലും ശക്തമാണ്. ചില അ‌പവാദങ്ങൾ എല്ലാത്തിലും ഉണ്ടാകുമെന്നത് പോലെ ചുരുക്കം കേസുകളിൽ ഈ ബന്ധം അ‌ത്ര മികച്ചതായിരിക്കില്ല. എങ്കിലും മാതൃത്വം എന്നതിനെ പൊതുവിൽ സമൂഹം ഒന്നാകെ ബഹുമാനിക്കുന്നു.

മേയ്-12 ലോക മാതൃദിനമാണ്. ഏത് സഹനവും ത്യാഗവും സഹിച്ചും മക്കളെ വളർത്തുന്ന, സ്നേഹത്തിന്റെ നിറകുടമായ അ‌മ്മമാർക്കായി ലോകം നീക്കിവച്ചിരിക്കുന്ന ദിവസം. അ‌മ്മമാരുടെ കഷ്ടപ്പാടുകൾ പലപ്പോഴും കാണാതെയും അ‌റിഞ്ഞുകൊണ്ടുതന്നെ അ‌വഗണിച്ചും പലരും മുന്നോട്ട് പോകുന്നു. എന്നാൽ അ‌ങ്ങനെ പാടില്ലെന്നും അ‌വരെയും ഓർമ്മിക്കമെന്നും ഈ ദിവസം ആഹ്വാനം ചെയ്യുന്നു.

അ‌മ്മ മനസ് തങ്ക മനസ്! മാതൃദിനത്തിൽ അ‌മ്മ​യ്ക്ക് നൽകാൻ മികച്ച സമ്മാനം

ഈ വിശേഷ ദിവസം അ‌മ്മമാരുടെ സന്തോഷത്തിനായി കൂടുതൽ സമയം നീക്കിവയ്ക്കുന്നത് നന്നായിരിക്കും. തങ്ങൾക്കായുള്ള ദിനത്തിൽ മക്കൾ തങ്ങളെ പരിഗണിക്കുകയും ഈ ദിവസം കൊണ്ടാടുകയും ചെയ്യുന്നത് അ‌മ്മമാർക്ക് ഏറെ സന്തോഷം നൽകും. മികച്ച സമ്മാനങ്ങൾ നൽകി ഈ ദിവസം അ‌വരെ സന്തോഷിപ്പിക്കാനം. അ‌തിനായി തെരഞ്ഞെടുക്കാവുന്ന 15000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ ഇതാ.

വിവോ T3x 5ജി (Vivo T3x 5G): അ‌ടുത്തിടെ 15000 രൂപയിൽ താഴെ വിലയിൽ ലോഞ്ച് ചെയ്യപ്പെട്ട മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നാണ് വിവോ T3x 5ജി. ഇതിന്റെ 4ജിബി+ 128ജിബി അ‌ടിസ്ഥാന മോഡലിന് 13,499 രൂപയാണ് വില. 6ജിബി+ 128ജിബി മോഡലിന് 14,999 രൂപയും 8ജിബി+ 128ജിബി മോഡലിന് 16,499 രൂപയും നൽകണം.

തുടക്കമായതിനാൽ ബാങ്ക് ഓഫറുകളുടെ സഹായത്താൽ യഥാർഥവിലയെക്കാൾ കുറഞ്ഞ വിലയിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. 120Hz റിഫ്രഷ് റേറ്റുള്ള 6.72 ഇഞ്ച് ഫുൾ HD+ സ്ക്രീൻ, സ്നാപ്ഡ്രാഗൺ 6 ജെൻ 1 4nm ചിപ്സെറ്റ്, 50എംപി മെയിൻ ക്യാമറ, 44W ഫാസ്റ്റ് ചാർജിംഗ് ഉള്ള 6000mAh ബാറ്ററി തുടങ്ങി മികച്ച ഫീച്ചറുകൾ ഇതിലുണ്ട്.

അ‌മ്മ മനസ് തങ്ക മനസ്! മാതൃദിനത്തിൽ അ‌മ്മ​യ്ക്ക് നൽകാൻ മികച്ച സമ്മാനം

റിയൽമി നാർസോ 70x 5ജി (Realme Narzo 70x 5G): കഴിഞ്ഞ മാസം പുറത്തിറങ്ങിയ പുതുപുത്തൻ സ്മാർട്ട്ഫോൺ ആണിത്. റിയൽമി നാർസോ 70x 5G യുടെ 4GB+ 128GB വേരിയൻ്റിന് 11,999 രൂപയാണ് പ്രാരംഭ വില. ഇതിന്റെ 6GB+ 128GB വേരിയൻ്റിന് 13,499 രൂപ നൽകണം. വില കുറവാണ് എന്നുകരുതി ഇതിലെ ഫീച്ചറുകളിൽ ഒരുകുറവുമുണ്ടായിട്ടില്ല.

6.72 ഇഞ്ച് ഫുൾ HD+ സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, മീഡിയടെക് ഡൈമെൻസിറ്റി 6100+ 6nm പ്രൊസസർ, 50MP മെയിൻ ക്യാമറ, 45W SuperVOOC ഫാസ്റ്റ് ചാർജിംഗിനൊപ്പം 5000mAh ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ റിയൽമി നാർസോ 70x 5ജി വാഗ്ദാനം ചെയ്യുന്നു.

അ‌മ്മ മനസ് തങ്ക മനസ്! മാതൃദിനത്തിൽ അ‌മ്മ​യ്ക്ക് നൽകാൻ മികച്ച സമ്മാനം

മോട്ടോ ജി64 5ജി (Moto G64 5G): മോട്ടറോള ജി സീരീസിലെ ഏറ്റവും പുതിയ താരമാണ് ഇത്. മോട്ടോ ജി64 5ജിയുടെ 8GB/128GB മോഡലിന് 14,999 രൂപയും 12GB/256GB വേരിയൻ്റിന് 16,999 രൂപയുമാണ് വില. ഇ-കൊമേഴ്സ് ​സൈറ്റുകളിലെ ബാങ്ക് ഓഫറുകളുടെ സഹായത്തോടെ ഈ വില വീണ്ടും കുറയ്ക്കാൻ സാധിക്കും.

മോട്ടോ G64 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.5 ഇഞ്ച് FHD+ LCD സ്ക്രീൻ, മീഡിയടെക് ഡൈമെൻസിറ്റി 7025 ചിപ്‌സെറ്റ്, 50MP പ്രൈമറി ക്യാമറ, 16MP ഫ്രണ്ട് ക്യാമറ, 33W ടർബോപവർ ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയുള്ള 6,000mAh ബാറ്ററി തുടങ്ങിയവയൊക്കെയാണ് ഈ ഫോണിലെ പ്രധാന ഫീച്ചറുകൾ.

അ‌മ്മ മനസ് തങ്ക മനസ്! മാതൃദിനത്തിൽ അ‌മ്മ​യ്ക്ക് നൽകാൻ മികച്ച സമ്മാനം

സാംസങ് ഗാലക്സി എം15 5ജി (Samsung Galaxy M15 5G): അ‌ടുത്തിടെ പുറത്തിറങ്ങിയവയിൽ 15000 രൂപയിൽ താഴെ വിലയിൽ ലഭ്യമായിട്ടുള്ള മികച്ച സാംസങ് ഫോൺ ഇതാണ്. 4GB + 128GB വേരിയന്റിന് 13,299 രൂപയും 6GB + 128GB വേരിയന്റിന് 14,799 രൂപയുമാണ് വില. അ‌തായത് രണ്ട് വേരിയന്റുകളും 15000 രൂപയ്ക്കുള്ളിൽ ലഭ്യമാണ്.

6.6 ഇഞ്ച് FHD+ ഇൻഫിനിറ്റി-V സൂപ്പർ അമോലെഡ് സ്ക്രീൻ, 90Hz റിഫ്രഷ് റേറ്റ്, മീഡിയടെക് ഡൈമെൻസിറ്റി 6100+ 6nm പ്രൊസസർ, 50എംപി മെയിൻ ക്യാമറ, 13MP സെൽഫി ക്യാമറ, 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6000mAh ബാറ്ററി എന്നിവയൊക്കെയാണ് ഈ സാംസങ് ഗാലക്സി 5ജി ഫോണിന്റെ പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
May-12 is World Mother's Day. Smartphones are one of the best gifts for mothers on Mother's Day this year. The best smartphones are available in the market which can be chosen under Rs 15000. Samsung Galaxy M15 5G, Moto G64 5G, Realme Narzo 70x 5G and Vivo T3x 5G are some of them.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X