Home
Mobile

സാധാരണക്കാർക്ക് പോക്കറ്റ് കീറാതെ മികച്ചത് തന്നെ തിരഞ്ഞെടുക്കാം; മികച്ച മിഡ്റേഞ്ച് ഫോണുകൾ

വലിയ ആഡംബരം ഒന്നുമില്ലാത്ത ഒരു സാധാരണ അത്യവശ്യം പെർഫോമൻസുള്ള നല്ല മിഡ് റേഞ്ച് ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ. നിങ്ങൾ ആ​ഗ്രഹിക്കുന്ന തരത്തിൽ നിരവധി ഫോണുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ് എന്നാൽ ഇവയിൽ ഏതെല്ലാമാണ് മികച്ച് നിൽക്കുന്നത് എന്ന് ചോദിച്ചാൽ പലർക്കും ഉത്തരം മുട്ടും.

എന്നാൽ ഇക്കാര്യത്തിൽ ഞങ്ങൾ നിങ്ങളെ സഹായിക്കാം. ഇന്ന് വിപണിയിൽ ലഭിക്കുന്ന 20,000 രൂപയ്ക്ക് താഴെ ലഭിക്കുന്ന മികച്ച ഫോണുകൾ ഏതെല്ലാമാണെന്ന് പരിജയപ്പെടാം. ഇക്കൂട്ടത്തിൽ ഒന്നാമതായി ഇടം പിടിച്ചിരിക്കുന്ന ഫോൺ ആണ് ഇൻഫിനിക്സ് ജിടി 10 പ്രോ. 19,999 രൂപയാണ് ഈ ഫോൺ സ്വന്തമാക്കാൻ നിങ്ങൾ മുടക്കേണ്ടത്. മികച്ച ​ഗെയിമിം​ഗ് ഫോൺ ആയി തന്നെ ജിടി 10 പ്രോ പരി​ഗണിക്കാവുന്നതാണ്.

സാധാരണക്കാർക്ക് പോക്കറ്റ് കീറാതെ മികച്ചത് തന്നെ തിരഞ്ഞെടുക്കാം

നിറം മാറുന്ന ബാക്ക് പാനലും പിന്നിലെ എൽഇഡി ലൈറ്റും ഫോണിന്റെ മാറ്റ് കൂട്ടും. 8 ജീബി റാം 256 ജീബി സ്റ്റോറേജോടുകൂടിയാണ് ഫോൺ എത്തുന്നത്. Dimension 8050 SoC പ്രൊസസർ ഫോണിന്റെ കരുത്തും വർദ്ധിപ്പിക്കുന്നു. ബ്ലോട്ട്‌വെയർ രഹിത ഉപയോക്തൃ അനുഭവം നൽകുന്ന ഇൻഫിനിക്സിന്റെ ആദ്യ ഫോൺ കൂടിയാണ് ജിടി 10 പ്രോ.

20,000 രൂപയിൽ താഴെ മുടക്കി സ്വന്തമാക്കാവുന്ന മറ്റൊരു മികച്ച ഫോണാണ് വൺപ്ലസിന്റെ നോർഡ് സിഇ 3 ലൈറ്റ്. 19,999 രൂപയാണ് ഈ ഫോണിന്റെ വില. മിഡ് റേഞ്ച് ഫോണുകളിൽ വലിയ ഡിസ്പ്ലേ സജീകരണമുള്ള ഫോണുകളിൽ പ്രമുഖനാണ് നോർഡ് സിഇ 3 ലൈറ്റ്. 6.72 ഇഞ്ച് 120Hz ആണ് ഇതിന്റെ സ്ക്രീൻ വലുപ്പം. ബോട്ടുവെയർ രഹിത ആൻഡ്രോയിഡ് അനുഭവം ഈ ഫോൺ വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

സാധാരണക്കാർക്ക് പോക്കറ്റ് കീറാതെ മികച്ചത് തന്നെ തിരഞ്ഞെടുക്കാം

മികച്ച ഡിസൈൻ തന്നെയാണ് വൺപ്ലസ് ഈ ഫോണിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. വൺപ്ലസ് ഒരുക്കിയ ബജറ്റ് ഫോണുകളിൽ പ്രധാനിയാണ് നോർഡ് സിഇ 3 ലൈറ്റ്. Snapdragon 695 SoC ആണ് ഫോണിന്റെ പ്രൊസസർ. 8 ജീബി റാം 128 8 ജീബി സ്റ്റോറേജ്, 8 ജീബി റാം 256 ജീബി സ്റ്റോറേജ് എന്നീ വേരിയന്റുകളിൽ ഫോൺ ലഭ്യമാകും. ആവിശ്യമെങ്കിൽ മെമ്മറി കാർഡ് ഉപയോ​ഗിക്കാനുള്ള സൗകര്യവും വൺപ്ലസ് നൽകിയിരിക്കുന്നു.

ഈ ​കാറ്റ​ഗറിയിലെ ലഭിക്കുന്ന മറ്റൊരു മികച്ച ഫോണാണ് സാസംങ് ​ഗാലക്സി എഫ് 34. നാല് വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും അഞ്ച് വർഷത്തെ സുരക്ഷാ പാച്ചുകളും വാ​ഗ്ദാനം ചെയ്ത് സാസംങ് പുറത്തിറക്കിയ ഫോണുകളിൽ ഒന്നാണ് ഗാലക്സി എഫ് 34. 18,999 രൂപയാണ് ഈ ഫോണിന്റെ വില. 6000mah ബാറ്ററിയാണ് സാസംങ് ഈ ഫോണിന് നൽകിയിരിക്കുന്നത്. ആയതിനാൽ തന്നെ മികച്ച ബാറ്ററി ലൈഫ് നമ്മുക്ക് ഈ ഫോണിൽ നിന്ന് പ്രതീക്ഷിക്കാം.

50 MP പ്രൈമറി ക്യാമറയും ഈ ഫോണിന്റെ എടുത്തു പറയേണ്ട പ്രധാന ഫീച്ചറാണ്. 6.5 ഇഞ്ച് FHD + 120Hz AMOLED ഡിസ്പ്ലേയാണ് ഫോണിൽ ഉള്ളത്. ഐക്യൂവിന്റെ Z 7 ആണ് ഈ വിഭാ​ഗത്തിലെ മറ്റൊരു ഫോൺ. 19,999 രൂപയാണ് Z 7ന്റെ വില. 6.38-ഇഞ്ച് FHD+ റെസല്യൂഷൻ AMOLED സ്‌ക്രീനിലാണ് ഈ ഫോൺ ഐക്യൂ അവതരിപ്പിച്ചിരിക്കുന്നത്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഈ ഫോണിൽ ഇടം പിടിച്ചിട്ടുണ്ട്.

8 ജിബി 256 ജിബി സ്റ്റോറേജ് വേരിയന്റിനാണ് 19,999 രൂപ ചിലവാക്കേണ്ടത്. 4K വീഡിയോ റെക്കോർഡിംഗിനുള്ള പിന്തുണയുള്ള 64 എംപി പ്രൈമറി ക്യാമറയും ഫോണിന്റെ മാറ്റുകൂട്ടുന്നുണ്ട്. ഡുവൽ ക്യാമറയാണ് ഫോണിന്റെ പിന്നിൽ ഉള്ളത്. 17,999 രൂപ വിയവരുന്ന റിയൽമീയുടെ നർസോ 60ഉം ഇക്കൂട്ടത്തിൽ കൂട്ടാവുന്ന മികച്ച ഒരു ഫോൺ ആണ്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറോട് കൂടിയ 90Hz റിഫ്രഷ് റേറ്റ് ഉള്ള 90Hz AMOLED സ്‌ക്രീനാണ് ഫോണിന്റെ ഹൈലേറ്റ്.

8 ജിബി വരെ റാമും 256 ജിബി സ്റ്റോറോജും ഈ ഫോണിന് അവകാശപ്പെടാവുന്നതാണ്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള realmeUI 4ൽ ആണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. അതേ സമയം പ്രീമിയം ഫോണുകളുമായി ഒരിക്കലും ഈ ഫോണുകളെ താരതമ്യം ചെയ്യരുത്. എന്നാലും നിങ്ങളുടെ ബജറ്റിന് അനുയോജ്യമായ പ്രകടനം ഈ ഫോണുകളിൽ നിന്ന് പ്രതീക്ഷിക്കാവുന്നത്. 20,000 രൂപക്ക് താഴെ വില വരുന്ന മികച്ച ഫോണുകളാണ് ഇവ.

More from GizBot

Best Mobiles in India

English summary
Are you looking to buy a good mid-range phone with basic, essential performance without any frills? There are so many phones available on the market today that you could wish for, but if you ask which one is the best among them, the answer will be no. But we can help you in this regard. The Infinix GT 10 Pro is the first phone in this category.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X