Home
Mobile

വർഷം തീരുംമുൻപ് വാങ്ങാം! 10000 രൂപയ്ക്കുള്ളിൽ കിട്ടുന്ന ബെസ്റ്റ് സ്മാർട്ട്ഫോണുകൾ

ഈ വർഷം അ‌വസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. 2023 ജനുവരി മുതൽ ഇങ്ങോട്ട് വിവിധ ബ്രാൻഡുകളുടെ വകയായി നിരവധി സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയുണ്ടായി. ഈ വർഷം ഒക്ടോബറോടെ രാജ്യം 5ജിയിലേക്ക് ചുവടുവയ്ക്കുകയും ചെയ്തു. ഇതിന് പിന്നാലെ പല വിലയിലായി നിരവധി 5ജി ഫോണുകളുമെത്തി.

നിരവധി പേർ ഇതിനോടകം തങ്ങളുടെ 4ജി ഫോൺ വിട്ട് 5ജിയിലേക്ക് ചേക്കേറി. സ്മാർട്ട്ഫോൺ വിപണിയിലാകെ ഒരു 5ജി മയം ഇപ്പോൾ നിലനിൽക്കുന്നു. ഈ വർഷം ഇതുവരെ ഒരു ഫോൺ വാങ്ങാൻ സാധിക്കാതിരുന്നവർക്ക് വർഷം തീരും മുൻപ് ഒരു 5ജി ഫോൺ സ്വന്തമാക്കാൻ നിരവധി ഓപ്ഷനുകൾ ബാക്കിയുണ്ട്.

10000 രൂപയ്ക്കുള്ളിൽ കിട്ടുന്ന ബെസ്റ്റ് സ്മാർട്ട്ഫോണുകൾ

നല്ലൊരു ഫോൺ വാങ്ങാൻ വൻ തുക ചിലവ് വരുമെന്ന് പലരും ആശങ്കപ്പെടുന്നു. എന്നാൽ 10000 രൂപയ്ക്കുള്ളിൽ നിന്നുപോലും മികച്ച ഫോണുകൾ വാങ്ങാൻ ഓപ്ഷനുകൾ ലഭ്യമാണ്. കുറച്ചുകൂടി പണം മുടക്കാൻ തയാറുള്ളവർക്ക് 15000 രൂപയ്ക്കുള്ളിലും മികച്ച ഓപ്ഷനുകളുണ്ട്. കുറഞ്ഞ വിലയിൽ വാങ്ങാൻ സാധിക്കുന്ന മികച്ച 6 ഫോണുകൾ ഇവിടെ പരിചയപ്പെടാം.

ഐടെൽ പി55: അ‌ടുത്തകാലത്ത് പുറത്തിറങ്ങിയതിൽ വിലക്കുറവ് കൊണ്ടും ഫീച്ചറുകൾ കൊണ്ടും ഏറ്റവും ശ്രദ്ധേയമായ 5ജി ഫോണാണിത്. 12ജിബി റാം (6 ജിബി റാം + 6 ജിബി വെർച്വൽ റാം) + 128 ജിബി സ്റ്റോറേജുള്ള ഐടെൽ പി55 5ജി 9,999 രൂപയ്ക്ക് ലഭ്യമാണ്.

10000 രൂപയ്ക്കുള്ളിൽ കിട്ടുന്ന ബെസ്റ്റ് സ്മാർട്ട്ഫോണുകൾ

6.6 ഇഞ്ച് IPS LCD ഡിസ്‌പ്ലേ, 90Hz റിഫ്രഷ് റേറ്റ്, മീഡിയടെക് ഡൈമൻസിറ്റി 6080 ചിപ്‌സെറ്റ്, ആൻഡ്രോയിഡ് 13 OS, 50MP മെയിൻ ക്യാമറ + AI ലെൻസ്, 8MP സെൽഫി ക്യാമറ, 5000mAh ബാറ്ററി, 18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട്, സൈഡ്-മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനർ തുടങ്ങിയ ഫീച്ചറുകളെല്ലാം ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.

റിയൽമി സി53: ഇതിന്റെ 4GBറാം+ 64GB സ്റ്റോറേജ് ഓപ്ഷൻ 9,999 രൂപയ്ക്കും 6GB+128GB ഓപ്ഷൻ 11,999 രൂപയ്ക്കും ലഭ്യമാണ്. 90Hz റിഫ്രഷ് റേറ്റ്, 6.74 ഇഞ്ച് ഡിസ്‌പ്ലേ, ഒക്ടാകോർ ചിപ്‌സെറ്റ്, 108MP അൾട്രാക്ലിയർ മെയിൻ ക്യാമറയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം, 8MP AI സെൽഫി ക്യാമറ, 5000mAh ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ ഇതിലുണ്ട്.

ഓപ്പോ A18: 4GB റാം+ 64GB സ്റ്റോറേജ് ഓപ്ഷൻ 9,999 രൂപയ്ക്കും 4GB+128GB ഓപ്ഷൻ 11,499 രൂപയ്ക്കും ലഭ്യമാണ്. 90Hz റിഫ്രഷ് റേറ്റ്, 6.56 ഇഞ്ച് IPS LCD ഡിസ്‌പ്ലേ, മീഡിയടെക് ഹീലിയോ G85 ചിപ്‌സെറ്റ്, 8MP+2MP ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്, 5MP സെൽഫി ക്യാമറ, 5000mAh ബാറ്ററി എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

10000 രൂപയ്ക്കുള്ളിൽ കിട്ടുന്ന ബെസ്റ്റ് സ്മാർട്ട്ഫോണുകൾ

മോട്ടോ G14: ഈ മോട്ടറോള സ്മാർട്ട്‌ഫോണിന്റെ സിംഗിൾ 4GB റാം + 128GB ഇന്റേണൽ സ്റ്റോറേജ് ഓപ്ഷൻ 8499 രൂപയ്ക്ക് ലഭ്യമാണ്. 6.5-ഇഞ്ച് FHD+ LCD ഡിസ്‌പ്ലേ, ഒക്ടാകോർ യൂണിസോക് D616 ചിപ്‌സെറ്റ്, ക്വാഡ് പിക്‌സൽ ടെക്‌നോളജി എന്നിവ സഹിതമാണ് ഈ ഫോൺ എത്തുന്നത്.

ഇത് കൂടാതെ 50MP മെയിൻ ക്യാമറ, ഫേസ് ഡിറ്റക്ഷൻ ഓട്ടോഫോക്കസ് (PDAF) + 2MP മാക്രോ ക്യാമറ, 8MP സെൽഫി ക്യാമറ എന്നീ ഫീച്ചറുകളും ഈ ഫോണിലുണ്ട്. ആൻഡ്രോയിഡ് 13 അ‌ടിസ്ഥാനമാക്കിയാണ് ഫോണിന്റെ പ്രവർത്തനം. 20W ടർബോപവർ ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയും ഇതിന്റെ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

പതിനായിരം രൂപ എന്ന കടമ്പ ചെറുതായി മറികടക്കാൻ തയാറുള്ളവർക്കുള്ള രണ്ട് 5ജി ഫോണുകൾ: റെഡ്മി 12 5G: 11,999 രൂപ പ്രാരംഭ വിലയിൽ ഈ സ്മാർട്ട്ഫോൺ കിട്ടും. 3 സ്റ്റോറേജ് ഓപ്ഷനുകളിൽ റെഡ്മി 12 ലഭ്യമാണ്. ലാവ ബ്ലേസ് പ്രോ 5ജി: 12999 രൂപ പ്രാരംഭ വിലയിൽ ലഭ്യമാകുന്ന ഈ ലാവ ഫോണും മികച്ച ഓപ്ഷനാണ്.

More from GizBot

Best Mobiles in India

English summary
Those looking to buy a smartphone can get great options within Rs 10,000. Itel P55, Realme C53, Oppo A18 and Moto G14 are the best smartphones available under Rs 10000. Those willing to spend a little more can consider the Redmi 12 5G at a starting price of Rs 11,999 and the Lava Blaze Pro 5G at a starting price of Rs 12,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X