Home
Mobile

20,000 രൂപയിൽ താഴെ വിലയുമായി ജനുവരിയിൽ വിപണിയിലെത്താൻ പോകുന്ന സ്മാർട്ട്ഫോണുകൾ

2021 അവസാനിച്ച് 2022 തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി. 2021ൽ വിപണിയിൽ തരംഗം തീർത്ത സ്മാർട്ട്ഫോണുകളെക്കുറിച്ച് നാം പലപ്പോഴായി ചർച്ച ചെയ്തിട്ടുണ്ട്. സ്മാർട്ട്ഫോൺ രംഗത്തെ ഗവേഷണങ്ങളും സാങ്കേതിക വിദ്യയുടെ വളർച്ചയും 2021ൽ കുറഞ്ഞ വിലയിൽ കൂടുതൽ മികച്ച സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്താൻ കാരണമായി. ഇതേ ട്രെൻഡ് 2022ലും തുടരുമെന്നാണ് സൂചനകൾ വരുന്നത്. അത്തരത്തിൽ 20,000 രൂപയിൽ താഴെ മാത്രം വിലയിൽ 2022 ജനുവരിയിൽ പുറത്തിറങ്ങാൻ സാധ്യതയുള്ള സ്മാർട്ട്ഫോണുകളാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. പുതിയ ഫോണുകളിലെല്ലാം പ്രീമിയം രൂപകൽപ്പനയും മികച്ച ഫീച്ചറുകളും കാണാൻ കഴിയും. ഇത്തരത്തിൽ മികച്ച പ്രകടനം പ്രതീക്ഷിക്കുന്ന ആറ് സ്മാർട്ട്ഫോണുകളെക്കുറിച്ച് കൂടുതൽ മനസിലാക്കാം.

ഷവോമി റെഡ്മി നോട്ട് 11 പ്രോ

ഷവോമി റെഡ്മി നോട്ട് 11 പ്രോ

19,000 രൂപയിൽ താഴെ വില വരുന്ന മികച്ച സ്മാർട്ട്ഫോൺ ആണ് ഷവോമി റെഡ്മി നോട്ട് 11 പ്രോ. 18,790 രൂപയ്ക്കായിരിക്കും ഷവോമി ഈ ഫോൺ വിപണിയിൽ എത്തിക്കുക. മികച്ച ഫോട്ടോകൾ എടുക്കാനും ഏറെ നേരം ഗെയിമുകൾ കളിക്കാനും അനുയോജ്യമായ സ്മാർട്ട്ഫോണും കൂടിയാണ് ഷവോമി റെഡ്മി നോട്ട് 11 പ്രോ. സ്മാർട്ട്ഫോണിൽ പാക്ക് ചെയ്തിരിയ്ക്കുന്ന വലിയ ബാറ്ററിയും മികച്ച ഡിസ്പ്ലേയും ഫോണിനെ കൂടുതൽ ആകർഷകമാക്കുന്നു.


ഷവോമി റെഡ്മി നോട്ട് 11 പ്രോ ഫീച്ചേഴ്സ്

  • 6 ജിബി റാം, 128 ജിബി സ്റ്റോറേജ് സ്പേസ്
  • ഒക്ടാ കോർ (2.5 ഗിഗാഹെർട്സ്, ഡ്യുവൽ കോർ + 2 ഗിഗാഹെർട്സ്, ഹെക്സാ കോർ) മീഡിയാടെക് ഡൈമൻസിറ്റി 920
  • 6.67 ഇഞ്ച് (16.94 സെ.മീ) 396 പിപിഐ, അമോലെഡ് ഡിസ്പ്ലേ ( 120 ഹെർട്സ് റിഫ്രഷ് റേറ്റ് )
  • 108 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ പ്രൈമറി ക്യാമറകൾ, 16 എംപി മുൻ ക്യാമറ
  • 5,160 എംഎഎച്ച് ഫാസ്റ്റ് ചാർജിങ് ബാറ്ററി
  • യുഎസ്ബി ടൈപ്പ്-സി പോർട്ട്
  • ഇൻഫിനിക്സ് നോട്ട് 11 പ്രോ

    ഇൻഫിനിക്സ് നോട്ട് 11 പ്രോ

    17,990 രൂപയ്ക്ക് ഇൻഫിനിക്സ് നോട്ട് 11 പ്രോ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച വിഷ്വൽ എക്സ്പീരിയൻസും മൾട്ടിടാസ്കിങ് ശേഷിയും ഉള്ള സ്മാർട്ട്ഫോണുകളിൽ ഒന്നാണ് ഇൻഫിനിക്സ് നോട്ട് 11 പ്രോ. ഫോണിലെ സൈഡ് വൈസ് ഫിങ്കർപ്രിന്റ് സെൻസർ ഒരു കൈ മാത്രം ഉപയോഗിച്ചുള്ള ഫോൺ ഉപയോഗം കൂടുതൽ എളുപ്പമാക്കുന്നു.


    ഇൻഫിനിക്സ് നോട്ട് 11 പ്രോ ഫീച്ചേഴ്സ്

    • 8 ജിബി റാം, 128 ജിബി സ്റ്റോറേജ് സ്പേസ്
    • ഒക്ടാ കോർ (2.05 ഗിഗാഹെർട്സ്, ഡ്യുവൽ കോർ + 2 ഗിഗാഹെർട്സ്, ഹെക്സാ കോർ) മീഡിയാടെക് ഹീലിയോ ജി96
    • 6.95 ഇഞ്ച് (17.65 സെ.മീ), 387 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലേ ( 120 ഹെർട്സ് റിഫ്രഷ് റേറ്റ് )
    • 64 എംപി + 13 എംപി + 2 എംപി ട്രിപ്പിൾ പ്രൈമറി ക്യാമറകൾ, 16 എംപി മുൻ ക്യാമറ
    • സൂപ്പർ ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററി
    • യുഎസ്ബി ടൈപ്പ്-സി പോർട്ട്
    • നോക്കിയ ജി50 5ജി

      നോക്കിയ ജി50 5ജി

      19,949 രൂപയ്ക്ക് നോക്കിയ ജി50 5ജി സ്മാർട്ട്ഫോൺ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തരക്കേടില്ലാത്ത ക്യാമറ ഡിപ്പാർട്ട്മെന്റും ശക്തിയേറിയ ബാറ്ററി സെഗ്മെന്റും നോക്കിയ ജി50 5ജി ഈ പ്രൈസ് റേഞ്ചിൽ ലഭ്യമാകുന്ന മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നാക്കി മാറ്റുന്നു. ഓഷ്യൻ ബ്ലൂ, മിഡ്നൈറ്റ് സൺ നിറങ്ങളിൽ നോക്കിയ ജി50 5ജി ലഭ്യമാകും.


      നോക്കിയ ജി50 5ജി ഫീച്ചറുകൾ

      • 4 ജിബി റാം, 64 ജിബി സ്റ്റോറേജ് സ്പേസ്
      • ഒക്ടാ കോർ (2 ഗിഗാഹെർട്സ്, ഡ്യുവൽ കോർ + 1.8 ഗിഗാഹെർട്സ്, ഹെക്സാ കോർ) സ്നാപ്ഡ്രാഗൺ 480
      • 6.82 ഇഞ്ച് (17.32 സെ.മീ), 252 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലേ
      • 48 എംപി + 5 എംപി + 2 എംപി ട്രിപ്പിൾ പ്രൈമറി ക്യാമറകൾ, 8 എംപി മുൻ ക്യാമറ
      • ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററി
      • യുഎസ്ബി ടൈപ്പ്-സി പോർട്ട്
      • വിവോ ടി1എക്സ്

        വിവോ ടി1എക്സ്

        ഈ സെഗ്മെന്റിലെ മികച്ച ചിപ്സെറ്റ് പാക്ക് ചെയ്യുന്ന ഡിവൈസുകളിൽ ഒന്നാണ് വിവോ ടി1എക്സ് സ്മാർട്ട്ഫോൺ. കരുത്തുറ്റ ബാറ്ററി ബായ്ക്കപ്പ്, മിഴിവുറ്റ ഡിസ്പ്ലേ എന്നിവയും വിവോ ടി1എക്സിനെ ആകർഷണീയമാക്കുന്ന ഘടകങ്ങളിൽ ഒന്നാണ്. 18,790 രൂപയ്ക്കാവും വിവോ ടി1എക്സ് വിപണിയിൽ എത്തുക.


        വിവോ ടി1എക്സ് ഫീച്ചേഴ്സ്

        • 6 ജിബി റാം, 128 ജിബി സ്റ്റോറേജ് സ്പേസ്
        • ഒക്ടാ കോർ (2.4 ഗിഗാഹെർട്സ്, ഡ്യുവൽ കോർ + 2 ഗിഗാഹെർട്സ്, ഹെക്സാ കോർ) മീഡിയാടെക് ഡൈമൻസിറ്റി 900
        • 6.58 ഇഞ്ച് (16.71 സെ.മീ), 401 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലേ ( 120 ഹെർട്സ് റിഫ്രഷ് റേറ്റ് )
        • 64 എംപി + 2 എംപി ഡ്യുവൽ പ്രൈമറി ക്യാമറകൾ, 8 എംപി മുൻ ക്യാമറ
        • 5,000 എംഎഎച്ച് ഫാസ്റ്റ് ചാർജിങ് ബാറ്ററി
        • യുഎസ്ബി ടൈപ്പ്-സി പോർട്ട്
        • ഓപ്പോ എ56 5ജി

          ഓപ്പോ എ56 5ജി

          മനോഹരമായ ഡിസൈനൊപ്പം മികച്ച ഫീച്ചറുകളും ഉൾക്കൊള്ളിച്ചാണ് ഓപ്പോ എ56 5ജി വിപണിയിൽ എത്തുക. വലിയ സ്റ്റോറേജ് സ്പേസും ബാറ്ററി ബായ്ക്കപ്പും ഓപ്പോ എ56 5ജി കൂടുതൽ ആകർഷകം ആക്കുന്നു. 18,990 രൂപയ്ക്കാവും ഓപ്പോ എ56 5ജി വിപണിയിൽ അവതരിപ്പിക്കപ്പെടുന്നത്.


          ഓപ്പോ എ56 5ജി ഫീച്ചേഴ്സ്

          • 6 ജിബി റാം, 128 ജിബി സ്റ്റോറേജ് സ്പേസ്
          • ഒക്ടാ കോർ (2.2 ഗിഗാഹെർട്സ്, ഡ്യുവൽ കോർ + 2 ഗിഗാഹെർട്സ്, ഹെക്സാ കോർ) മീഡിയാടെക് ഡൈമൻസിറ്റി 700
          • 6.5 ഇഞ്ച് (16.51 സെ.മീ), 270 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലേ ( 60 ഹെർട്സ് റിഫ്രഷ് റേറ്റ് )
          • 13 എംപി + 2 എംപി ഡ്യുവൽ പ്രൈമറി ക്യാമറകൾ, 8 എംപി മുൻ ക്യാമറ
          • 5000 എംഎഎച്ച് ബാറ്ററി
          • യുഎസ്ബി ടൈപ്പ്-സി പോർട്ട്
          • നോക്കിയ ജി300 5ജി

            നോക്കിയ ജി300 5ജി

            നോക്കിയ ജി300 5ജി 15,090 രൂപയ്ക്കായിരിക്കും വിപണിയിൽ എത്തുക. ഈ പ്രൈസ് റേഞ്ചിൽ പരമാവധി ഫീച്ചറുകൾ ഫോണിൽ ഉൾപ്പെടുത്തിയിരിയ്ക്കുന്നു. തരക്കേടില്ലാത്ത ക്യാമറ യൂണിറ്റും ബാറ്ററി സെഗ്മെന്റും ഫോണിൽ ഉണ്ട്. 15,000 റേഞ്ചിൽ സ്മാർട്ട്ഫോണുകൾ നോക്കുന്നവർക്ക് നല്ലൊരു ഓപ്ഷൻ തന്നെയാണ് നോക്കിയ ജി300 5ജി.


            നോക്കിയ ജി300 5ജി ഫീച്ചേഴ്സ്

            • 4 ജിബി റാം, 64 ജിബി സ്റ്റോറേജ് സ്പേസ്
            • ഒക്ടാ കോർ (2 ഗിഗാഹെർട്സ്, ഡ്യുവൽ കോർ + 1.8 ഗിഗാഹെർട്സ്, ഹെക്സാ കോർ) സ്നാപ്ഡ്രാഗൺ 480
            • 6.52 ഇഞ്ച് (16.56 സെ.മീ), 269 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലേ
            • 16 എംപി + 5 എംപി + 2 എംപി ട്രിപ്പിൾ പ്രൈമറി ക്യാമറകൾ, 8 എംപി മുൻ ക്യാമറ
            • 4,470 എംഎഎച്ച് ക്വിക്ക് ചാർജിങ് 3.0 ബാറ്ററി
            • യുഎസ്ബി ടൈപ്പ്-സി പോർട്ട്

Best Mobiles in India

English summary
We have often talked about the smartphones that made waves in the market in 2021. Research and advances in technology have led to the launch of more affordable smartphones in 2021 at lower prices. The same trend will continue in 2022.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X