Home
Mobile

പ്രീമിയം സ്മാർട്ട്ഫോൺ വാങ്ങാൻ എളുപ്പമല്ല, പക്ഷേ തൊട്ടടുത്ത് മറ്റൊരു വഴിയുണ്ട്! 2023 ലെ ബെസ്റ്റ് ഓപ്ഷനുകൾ

ഒരു പ്രീമിയം സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹമുണ്ടെങ്കിലും സാമ്പത്തികം പലരെയും അ‌തിൽനിന്ന് പിന്തിരിപ്പിക്കുന്നു. എന്നാൽ പ്രീമിയം ഫോണുകൾ വാങ്ങാൻ കഴിഞ്ഞില്ലെങ്കിലും അ‌തിനോട് ചേർന്ന് നിൽക്കുന്ന ഒരു വിഭാഗം ഫോണുകളുണ്ട്. ബജറ്റ്- മിഡ്റേഞ്ച് ഫോണുകൾക്കപ്പുറം മികച്ചൊരു ഓപ്ഷൻ തേടുന്നവർക്ക് 50000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന സ്മാർട്ട്ഫോണുകൾ ഇതാ.

ഐക്യൂ 11 5ജി(iQOO 11 5G): 49,999 രൂപ വിലയുള്ള ഐക്യൂ 11 വിലയ്ക്കൊത്ത മൂല്യം തിരിച്ചുനൽകുന്ന കിടിലൻ സ്മാർട്ട്ഫോണാണ്. ഫെസ്റ്റിവൽ സെയിലുകളിലും മറ്റും ഈ സ്മാർട്ട്ഫോൺ വൻ ഡിസ്കൗണ്ടിൽ ലഭ്യമായിരുന്നു. 2023ൽ ഇന്ത്യയിൽ എത്തിയതിൽ 50000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളിലെ ഏറ്റവും ശക്തരിലൊന്നാണിത്.

പ്രീമിയം സ്മാർട്ട്ഫോൺ വാങ്ങാൻ എളുപ്പമല്ല, പക്ഷേ വഴിയുണ്ട്!

മുൻനിര സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റാണ് ഐക്യൂ 11 5ജിയുടെ കരുത്ത്. വിപുലമായ കൂളിംഗ് സിസ്റ്റവും ഡെഡിക്കേറ്റഡ് ഡിസ്‌പ്ലേ ചിപ്പും ഗെയിമർമാരുടെ പ്രിയപ്പെട്ട ഫോണാക്കി ഇതിനെ മാറ്റുന്നു. 144Hz OLED ഡിസ്‌പ്ലേ, 50MP ട്രിപ്പിൾ ക്യാമറ സജ്ജീകരണം (50MP+13MP+ 8MP), 120W ഫാസ്റ്റ്ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററി എന്നിങ്ങനെ മികച്ച ഫീച്ചറുകൾ ഇതിലുണ്ട്.

നത്തിങ് ഫോൺ (2): 39,999 രൂപ വിലയുള്ള നത്തിങ് 2 ഈ വർഷം 50000 രൂപയിൽ താഴെ വിലയിൽ ഇറങ്ങിയ മികച്ച ഫോണുകളുടെ പട്ടികയിൽ ഇടംപിടിക്കുന്നു. കസ്റ്റ​മൈസബിൾ എൽഇഡി ​ലൈറ്റിങ് അ‌ടക്കം ആർഷകമായ ഡി​സൈനും മികച്ച പെർഫോമൻസും ക്യാമറ യൂണിറ്റും നത്തിങ് 2വിന്റെ നേട്ടങ്ങളാണ്. സ്‌നാപ്ഡ്രാഗൺ 8+ Gen 1 ചിപ്‌സെറ്റാണ് ഇതിലുള്ളത്.

120Hz LTPO OLED ഡിസ്‌പ്ലേ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. ഉയർന്ന റെസല്യൂഷനുള്ള അൾട്രാവൈഡ് ക്യാമറയും നത്തിങ് 2 വാഗ്ദാനം ചെയ്യുന്നു. ഒഐഎസ് പിന്തുണയുള്ള 50 എംപി + 50 എംപി റിയർ ക്യാമറകളും 32 എംപി സെൽഫി ക്യാമറയും വയർഡ്, വയർലെസ് ചാർജിംഗ് പിന്തുണയുള്ള 4,700 എംഎഎച്ച് ബാറ്ററിയും നത്തിങ് 2വിന്റെ പ്രത്യേകതകളാണ്.

വൺപ്ലസ് 11ആർ 5ജി: 39,999 രൂപ വിലയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വൺപ്ലസ് 11ആർ 5ജിയും 2023 ലെ മികച്ച ഫോണുകളുടെ ഈ ലിസ്റ്റിൽ ഇടംപിടിക്കുന്നു. സ്‌നാപ്ഡ്രാഗൺ 8+ Gen 1 ചിപ്‌സെറ്റുമായി എത്തുന്ന ഈ ഫോൺ ഉയർന്ന ഗ്രാഫിക്സിൽ പ്രവർത്തിക്കുന്നു. കൂടാതെ പ്രീമിയം സ്മാർട്ട്ഫോണായ വൺപ്ലസ് 11 5ജിയുടെ ക്യാമറമികവും ഇതിലുണ്ട്.

ചിപ്പും ക്യാമറയും കൂടാതെ, വൺപ്ലസ് 11R-ൽ 120Hz ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേ, 100W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000 mAh ബാറ്ററി, EIS ഉള്ള 16 MP സെൽഫി ക്യാമറ എന്നിവയും ഉൾപ്പെടുന്നു. വൺപ്ലസ് 11R 5ജിയുടെ ഒരു പോരായ്മ ലോ-റെസ് 8 എംപി അൾട്രാവൈഡ് ക്യാമറയും മൂന്നാമത്തെ 2 എംപി മാക്രോ ലെൻസുമാണ്.

പ്രീമിയം സ്മാർട്ട്ഫോൺ വാങ്ങാൻ എളുപ്പമല്ല, പക്ഷേ വഴിയുണ്ട്!

ഗൂഗിൾ പിക്സൽ 7: 50,000 രൂപയിൽ താഴെ വിലയിലെത്തുന്ന സ്മാർട്ട്ഫോണുകളിൽ ഏറ്റവും മികച്ച ക്യാമറ ഗൂഗിൾ പിക്സൽ 7ന് അ‌വകാശപ്പെടാനാകും. 45,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോണിന് മികച്ച 50 എംപി പ്രൈമറി സെൻസറാണുള്ളത്. വിശ്വസനീയമായ അൾട്രാവൈഡ് ലെൻസും സെൽഫി ക്യാമറയും പിക്സൽ 7-ൽ ഉണ്ട്.

ടെൻസർ G2 SoC, 90Hz OLED ഡിസ്‌പ്ലേ, IP68 റേറ്റിംഗ്, 50 MP ഡ്യുവൽ ക്യാമറ സജ്ജീകരണം, 4,355 mAh ബാറ്ററി, 20W വയർഡ്, വയർലെസ് ചാർജിംഗ്, 10.8 MP ഫ്രണ്ട് ക്യാമറ എന്നിവയെല്ലാമുള്ള ഗൂഗിൾ പിക്സൽ 7ൻ ഈ വർഷം 50K വിലയ്ക്കുള്ളിൽ ലഭ്യമായ മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നായി ഇടംപിടിക്കുന്നു.

ഓപ്പോ റെനോ 10 പ്രോ: 39,9999 രൂപ വിലയുള്ള വൈവിധ്യമാർന്ന ഓപ്പോ റെനോ 10 പ്രോ OIS ഉള്ള 50 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാവൈഡ് ലെൻസ്, 32 എംപി ടെലിഫോട്ടോ-പോർട്രെയിറ്റ് ഷൂട്ടർ എന്നിവയാൽ ശക്തനാണ്. ഊർജസ്വലമായ OLED സ്‌ക്രീനും ഗംഭീരമായ രൂപകൽപ്പനയും ഈ സ്മാർട്ട്ഫോണിനെ ഈ ലിസ്റ്റിന്റെ ഭാഗമാക്കിയിരിക്കുന്നു.

പ്രീമിയം സ്മാർട്ട്ഫോൺ വാങ്ങാൻ എളുപ്പമല്ല, പക്ഷേ വഴിയുണ്ട്!

വിവോ വി29 പ്രോ: 39,999 രൂപ വിലയിൽ എത്തി അ‌ൾട്രാം സ്ലിം ഡി​സൈൻകൊണ്ടും ഫീച്ചറുകൾകൊണ്ടും മികച്ചു നിൽക്കുന്ന സ്മാർട്ട്ഫോണാണ് വി​വോ വി29 പ്രോ. 50MP പ്രൈമറി സെൻസർ, 12MP ടെലിഫോട്ടോ-പോർട്രെയ്റ്റ് ഷൂട്ടർ, 8MP അൾട്രാവൈഡ് ലെൻസ് എന്നിവ ഇതിലുണ്ട്. ഡിസ്പ്ലേയുടെ കാര്യത്തിലും മറ്റ് ഫീച്ചറുകളുടെ കാര്യത്തിലും ഈ സ്മാർട്ട്ഫോണും മികച്ച് നിൽക്കുന്നു.

സാംസങ് ഗാലക്സി എ54 5ജി: 50000 രൂപയിൽ താഴെ വിലയുള്ള 2023 ലെ മികച്ച സ്മാർട്ട്ഫോണുകളുടെ ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്ന ഈ സാംങ് ഫോണിന്റെ വില 36,999 രൂപയാണ്. ഈ നിരക്കിൽ നിന്നുകൊണ്ടു തന്നെ മറ്റ് ബ്രാൻഡുകൾ നൽകുന്നതിനെക്കാൾ മൂല്യമുള്ള ഫീച്ചറുകൾ ഗാലക്സി എ54 വാഗ്ദാനം ചെയ്യുന്നു. എസ്23 യെ അ‌നുസ്മരിപ്പിക്കും വിധത്തിലുള്ളതാണ് ഇതിന്റെ ഡി​സൈൻ.

എക്‌സിനോസ് 1380 ചിപ്സെറ്റ്, 120Hz സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, ഒഐഎസ് ഉള്ള 50 എംപി ട്രിപ്പിൾ റിയർ ക്യാമറ, 32 എംപി സെൽഫി ക്യാമറ, ഐപി67 റേറ്റിംഗ്, 5,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് സാംസങ് ഗാലക്സി എ54 5ജിയിലെ പ്രധാന ഫീച്ചറുകൾ. അ‌തേസമയം ബോക്സിൽ അ‌ഡാപ്റ്റർ ലഭ്യമാകില്ല.

More from GizBot

Best Mobiles in India

English summary
For those looking for a better option beyond budget and mid-range phones, there are many smartphones available under Rs 50,000. Google Pixel 7, Oppo Reno 10 Pro, iQOO 11 5G, Vivo V29 Pro, Nothing Phone (2), OnePlus 11R 5G, Samsung Galaxy A54 5G are the best smartphones released in 2023.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X