ഈ മാസം വാങ്ങാവുന്ന 6000 എംഎഎച്ച് ബാറ്ററിയുള്ള മികച്ച സ്മാർട്ട്ഫോണുകൾ
നിങ്ങൾക്ക് ഇപ്പോൾ ഇന്ത്യയിൽ നിന്നും നിരവധി ബ്രാൻഡുകളിൽ വരുന്ന സ്മാർട്ഫോണുകൾ സ്വന്തമാക്കാവുന്നതാണ്. നിങ്ങളുടെ ബജറ്റ് അനുസരിച്ച് നിരവധി സ്മാർട്ഫോണുകൾ തിരഞ്ഞെടുക്കാൻ ഇന്ത്യൻ വിപണി സജ്ജമാണ്. ഇപ്പോൾ ഓഗസ്റ്റിൽ ലഭിക്കുന്ന 6000 എംഎഎച്ച് ബാറ്ററിയുള്ള മികച്ച സ്മാർട്ട്‌ഫോണുകൾ ഏതൊക്കെയാണെന്ന് നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

സാംസങ് ഗ്യാലക്‌സി എം 32
സാംസങ് ഗ്യാലക്‌സി എം 32 യുടെ 4 ജിബി റാം/64 ജിബി സ്റ്റോറേജ് വേരിയന്റ് ഇപ്പോൾ 13,999 രൂപയ്ക്ക് ലഭ്യമാണ്. മീഡിയടെക് ഹീലിയോ ജി 80 SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്നത്. 25W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 6,000mAh ബാറ്ററിയാണ് ഇതിലുള്ളത്, എന്നാൽ 15W ചാർജർ ഇൻ-ബോക്സാണ് ഇതിന് ലഭിക്കുന്നത്.

റെഡ്മി 9 പവർ
റെഡ്മി 9 പവറിൻറെ 4 ജിബി റാം/64 ജിബി സ്റ്റോറേജ് വേരിയന്റിന് 10,999 രൂപയും, 4 ജിബി റാം/128 ജിബി സ്റ്റോറേജ് വേരിയന്റിന് 11,999 രൂപയും, 6 ജിബി റാം/128 ജിബി സ്റ്റോറേജ് വേരിയന്റിന് 13,499 രൂപയുമാണ് വില വരുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 SoC പ്രോസസറാണ് ഇതിന് കരുത്ത് പകരുന്നത്. 18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 6,000mAh ബാറ്ററിയാണ് ഇതിൽ വരുന്നത്, കൂടാതെ വലിയ 22.5W ഇൻ-ബോക്‌സ് ചാർജറും ഉണ്ട്.

റിയൽമി നാർസോ 30 എ
3 ജിബി റാം/32 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 8,999 രൂപയും, 4 ജിബി റാം/64 ജിബി സ്റ്റോറേജ് വേരിയന്റിന് 9,999 രൂപയുമാണ് റിയൽമി നാർസോ 30 എയുടെ വില. മീഡിയാടെക് ഹീലിയോ ജി 85 SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്നത്, 6WmAh ബാറ്ററിയുടെ സപ്പോർട്ടുള്ള 18W ഫാസ്റ്റ് ചാർജിംഗിന് ഫീച്ചറുമുണ്ട് ഇതിന്.

മോട്ടോ ജി 60
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732 ജി പ്രോസസറാണ് മോട്ടോ ജി 60 യിൽ പ്രവർത്തിക്കുന്നത്, 6 ജിബി റാം/128 ജിബി സ്റ്റോറേജ് വേരിയന്റിന് 17,999 രൂപയാണ് വില വരുന്നത്. 20W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്.

അസ്യൂസ് റോഗ് ഫോൺ 5
6,000 എംഎഎച്ച് ബാറ്ററിയുമായി വരുന്ന അസ്യൂസ് റോഗ് ഫോൺ 5 ഒരു ഗെയിമിംഗ് ഫോണാണ്. 8 ജിബി റാം/128 ജിബി സ്റ്റോറേജ് വേരിയന്റിന് 49,999 രൂപയും 12 ജിബി റാം/256 ജിബി സ്റ്റോറേജ് വേരിയന്റിന് 57,999 രൂപയുമാണ് വില വരുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്നത് മാത്രവുമല്ല 65W ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ടുമുണ്ട്.


Click it and Unblock the Notifications








