ഏറ്റവും മികച്ച സ്‌നാപ്ഡ്രാഗണ്‍ 845 സ്മാര്‍ട്ട്‌ഫോണുകള്‍ ഏതൊക്കെ എന്നറിയാമോ?

|

ക്വല്‍കോമന്റെ ഏറ്റവും പുതിയ ചിപ്‌സെറ്റാണ് സ്‌നാപ്ഡ്രാഗണ്‍ 845 SoC. വളരെ മികച്ച പ്രവര്‍ത്തനങ്ങളും സവിശേഷതകളാണ് ഈ പ്രോസസറിലുളളത്. 2018ലെ മിക്ക സ്മാര്‍ട്ട്‌ഫോണുകളിലും ഇത് എത്തുമെന്നു നേരത്തെ തന്നെ പറഞ്ഞിരുന്നു.

ഏറ്റവും മികച്ച സ്‌നാപ്ഡ്രാഗണ്‍ 845 സ്മാര്‍ട്ട്‌ഫോണുകള്‍ ഏതൊക്കെ എന്നറി

ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 SoCല്‍ എത്തുന്ന ഫോണുകള്‍ക്ക് മെച്ചപ്പെട്ട ഇമേജിംഗ് പ്രോസസറിംഗ്, മികച്ച പവര്‍, മെച്ചപ്പെട്ട പ്രകടന ശേഷി എന്നിവയും നല്‍കുന്നു.

നമുക്ക് നോക്കാം സ്‌നാപ്ഡ്രാഗണ്‍ 845 SoCല്‍ പ്രവര്‍ത്തിക്കുന്ന 2018ലെ മികച്ച ഫോണുകള്‍.

Samsung Galaxy S9/S9 Plus

Samsung Galaxy S9/S9 Plus

നിങ്ങള്‍ ലോകത്തില്‍ എവിടെയായിരുന്നാല്‍ കൂടിയും സാംസങ്ങ് ഗാലക്‌സി എസ്9, എസ്9 പ്ലസ് എന്നീ ഫോണുകള്‍ക്ക് സ്‌നാപ്ഡ്രാഗണ്‍ 845 SoC പ്രോസസറായിരിക്കും. യൂറോപ്പ്, ദക്ഷിണ കൊറിയ, ഇന്ത്യ എന്നീവിടങ്ങളില്‍ നിന്നും ഈ ഫോണുകള്‍ വാങ്ങിയാലും ഈ ഫോണില്‍ സാംസങ്ങിന്റെ LSI's Exynos 9810 SoC ഇള്‍പ്പെടുത്തിയിരിക്കും. സിപിയു, ജിപിയു എന്നീ രണ്ടു മെഞ്ചുമാര്‍ക്കുകളില്‍ വേഗതയേറിയതാണ് ഈ ഫോണ്‍.

Sony Xperia XZ2, XZ2 Compact, XZ2 Premium

Sony Xperia XZ2, XZ2 Compact, XZ2 Premium

സോണി എക്‌സ്പീരിയ XZ2, XZ2 കോംപാക്ട് എന്നീ ഫോണുകളില്‍ സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസറാണ് നല്‍കിയിരിക്കുന്നത്. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ് ഈ ഫോണുകളിലുളളത്.

Xiaomi Mi Mix 2S

Xiaomi Mi Mix 2S

കഴിഞ്ഞ മാസമാണ് മീ മിക്‌സ് 2എസ് ചൈനയില്‍ അവതരിപ്പിച്ചത്. അടുത്ത മാസം ഈ ഫോണ്‍ ഇന്ത്യയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്‌നാപ്ഡ്രാഗണ്‍ 845 SoC പ്രോസസറും അഡ്രിനോ 630 ജിപിയുമാണ്. ഈ ഫോണിന്റെ പ്രീ ഓര്‍ഡര്‍ തുടങ്ങിയെങ്കിലും ഷിപ്പിംഗ് ഇതു വരെ ആരംഭിച്ചിട്ടില്ല.

പുതിയ വിപ്ലവത്തിനൊരുങ്ങി റിലയന്‍സ് ജിയോ ഹോം ടിവിപുതിയ വിപ്ലവത്തിനൊരുങ്ങി റിലയന്‍സ് ജിയോ ഹോം ടിവി

Asus ZenFone 5Z

Asus ZenFone 5Z

സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസറിലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 6ജിബി റാം, 64ജിബി സ്റ്റോറേജ്, ഡ്യുവല്‍ സിം, 3300എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണിലെ മറ്റു സവിശേഷതകള്‍.

Xiaomi Black Shark Gaming Phone

Xiaomi Black Shark Gaming Phone

ഷവോമിയുടെ ബ്ലാക്ക് ഷാര്‍ക്ക് ഫോണ്‍ ഗെയിമിംഗിനായി പ്രത്യേകം രൂപകല്‍പന ചെയ്തതാണ്. 6 ഇഞ്ച് ഡിസ്‌പ്ലേ, 2160X1080 റിസൊല്യൂഷന്‍, സ്‌നാപ്ഡ്രാഗണ്‍ 845 ചിപ്‌സെറ്റ്, 8ജിബി റാം, 128ജിബി സ്‌റ്റോറേജ് എന്നിവയാണ് പ്രധാന സവിശേഷതകള്‍.

HTC U12

HTC U12

സ്‌നാപ്ഡ്രാഗണ്‍ 845ല്‍ റണ്‍ ചെയ്യുന്ന മറ്റൊരു ഫോണാണ് എച്ച്ടിസി യു12. 6 ഇഞ്ച് ഡിസ്‌പ്ലേ, 6ജിബി റാം, 256ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവ ഫോണിന്റെ മറ്റു സവിശേഷതകളാണ്.

Best Mobiles in India

Read more about:
English summary
Best Smartphones With Snapdragon 845

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X