Home
Mobile

ഇനിയും പോക്കറ്റ് കീറരുത്! ഇതാ 40,000 രൂപയിൽ താഴെയുള്ള മികച്ച പ്രീമിയം ഫോണുകൾ

ടെക് യുഗം വികസിക്കുന്നതിന് അനുസരിച്ച് നമ്മുടെ ജീവിത ശൈലിയിലും മാറ്റം വന്നിട്ടുണ്ട്. ഒരു സ്മാർട്ട് ഫോൺ ഉപയോഗിക്കാതെ ജീവിക്കാൻ തന്നെ പ്രയാസമാണ്. രാവിലെ ഉണരുന്നത് മുതൽ രാത്രി ഉറങ്ങുന്നതുവരെയുള്ള ഓരോ കാര്യങ്ങളിലും സ്മാർട്ട് ഫോൺ ബന്ധപ്പെട്ടിരിക്കും. യുവാക്കളായാലും മുതിർന്നവരായാലും ആ കാര്യത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാവാൻ സാധ്യത കുറവാണ്. അതിനാൽ തന്നെ സ്മാർട്ട് ഫോൺ വിപണി വളർന്നുകൊണ്ടിരിക്കുകയാണ്. ഒരു നല്ല സ്മാർട്ട് ഫോൺ വാങ്ങണമെന്ന് ആഗ്രഹം മനസിലുണ്ടോ..? മികച്ച പെർഫോമൻസ് നൽകുന്ന എന്നാൽ പോക്കറ്റ് കാലിയാകാത്ത സ്മാർട്ട് ഫോണുകളാണ് അന്വേഷിക്കുന്നതെങ്കിൽ ഇവിടെ പരിചയപ്പെടുത്താം. 40,000 രൂപക്ക് താഴെ വില വരുന്ന ഫോണുകളാണ് പരിചയപ്പെടാൻ പോകുന്നത്. നിങ്ങളുടെ ആവശ്യം അനുസരിച്ച് സ്‌പെസിഫിക്കേഷൻ നോക്കി ഫോണുകൾ തിരഞ്ഞെടുക്കാം.

ആദ്യമായി Xiaomi 14 Civi എന്ന ഫോണിന്റെ കാര്യത്തിലേക്ക് വരാം. 39,999 രൂപ വിലയുള്ള ഈ ഫോണിന് മികച്ച ക്യാമറയാണ് കമ്പനി നൽകിയിരിക്കുന്നത്. 50MPയുടെ പ്രധാന ക്യാമറ, 50MP അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 50MP ടെലിഫോട്ടോ ലെൻസ് എന്നിവയുൾപ്പെടെ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ഇതിന്റെ സവിശേഷത. 8GB+256GB മോഡലിനാണ് ഈ തുക. ഇതിന്റെ 12GB+256GB മോഡലിന് 43,999 രൂപയാണ് വില. എന്നിരുന്നാലും എക്‌സ്‌ചേഞ്ച് ഓഫറിലൂടെ വില കുറഞ്ഞ് ലഭിക്കും.

ഇതാ 40,000 രൂപയിൽ താഴെയുള്ള മികച്ച പ്രീമിയം ഫോണുകൾ

Snapdragon 8s Gen 3 പ്രൊസ്സസറാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ
ഫ്‌ലോട്ടിംഗ് കർവ്ഡ് ഡിസ്പ്ലേയും Xiaomi 14 Civi ഫോണിനുണ്ട്. മനേഹാരമായ ഡിസൈൻ ഇത് ഉറപ്പു നൽകുന്നു. അടുത്തതായി OnePlus 13R എന്ന ഫോണിനെ പരിചയപ്പെടാം. കഴിഞ്ഞമാസമാണ് OnePlus 13R പുറത്തിറങ്ങിയത്.

പക്ഷെ ഇതിന് വില അൽപ്പം കൂടും. 42,999 രൂപയാണ് ഇതിന്റെ വില. പക്ഷെ ബാങ്ക് ഓഫറുകൾ നിൽക്കുന്നതിനാൽ 40,000 രൂപക്ക് താഴേക്ക് ഇത് സ്വന്തമാക്കാൻ കഴിയും. Snapdragon 8s Gen 3 പ്രൊസ്സസർ തന്നെയാണ് ഇതിലും ഉൾപ്പെടുത്തിയിരിക്കുന്നത്. 6,000mAh ബാറ്ററിയുടെ കരുത്ത് ഈ ഫോണിനുണ്ട്. 80W ഫാസ്റ്റ് ചാർജിംഗും കൂടി ലഭിക്കുന്നതോടെ സംഭവം കുശാലാകും.

ക്യാമറയുടെ ഭാഗത്തേക്ക് വരികയാണെങ്കിൽ ട്രിപ്പിൾ ക്യാമറയാണ് OnePlus 13Rന് നൽകിയിട്ടുള്ളത്. അതിൽ 50MP പ്രധാന ക്യാമറയായി നൽകിയിട്ടുണ്ട്. 2x 50MP ടെലിഫോട്ടോ ഷൂട്ടർ, 8MP അൾട്രാ വൈഡ് ആംഗിൾ ലെൻസ് എന്നിവയും ഉൾപ്പെടുന്നു. OnePlus 13നെ പോലെ മനോഹരമായ ഡിസൈനും നൽകിയതിനാൽ പ്രീമിയം ലുക്കിൽ തന്നെയാണ് ഈ ഫോണും.

ഇതാ 40,000 രൂപയിൽ താഴെയുള്ള മികച്ച പ്രീമിയം ഫോണുകൾ

അടുത്തതായി Google Pixel 8a ഫോണിന്റെ കാര്യത്തിലേക്ക് വരാം. ഫ്‌ലിപ്പ്കാർട്ടിൽ നിന്ന് ഈ ഫോൺ 37,999 രൂപക്ക് ഇപ്പോൾ സ്വന്തമാക്കാം. ഈ ഫോൺ പുറത്തിറങ്ങുന്ന സമയത്ത് 52,999 രൂപയായിരുന്നു വില. പിക്‌സൽ 8 സീരീസിലെ അതേ Tensor G3 ചിപ്സെറ്റാണ് ഇതിലും ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാൽ തന്നെ കിടുകാച്ചി ക്യാമറ അനുഭവം ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

ഇതാ 40,000 രൂപയിൽ താഴെയുള്ള മികച്ച പ്രീമിയം ഫോണുകൾ

ഏഴ് വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേഷനും ഗൂഗിൾ ഉറപ്പ് നൽകുന്നുണ്ട്. ഗൂഗിളിന്റെ AI-powered ഫീച്ചറും ലഭക്കുന്നതിനാൽ വർഷങ്ങളോളം ഈ ഫോൺ ഉപയോഗിക്കാമെന്ന് സാരം. അടുത്തിടെ പുറത്തിറങ്ങിയ Realme 14 Pro Plus 5G ഫോണും മികച്ച പ്രീമിയം ഫോണിൽ ഉൾപ്പെടുത്താവുന്നതാണ്. ഫ്‌ലിപ്പ്കാർട്ടിൽ 31,999 രൂപയാണ് ഈ ഫോണിന്റെ വില.

ബാങ്ക് ഓഫറുകളും കൂടി ചേരുമ്പോൾ ഇതിലും വിലകുറഞ്ഞ് ലഭിക്കാൻ സാധ്യതയുണ്ട്. Snapdragon 7s Gen 3 പ്രൊസ്സസറാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ട്രിപ്പിൾ ക്യാമറ തന്നെയാണ് ഇതിലും നൽകിയിരിക്കുന്നത്. 50MP മെയിൻ ക്യാമറയും 50MP സെക്കൻഡറി ക്യാമറയും 8MP അൾട്രാ വൈഡ് ആംഗിൾ ലെൻസ് എന്നിവ ഉൾപ്പെടുന്നതാണ് ട്രിപ്പിൾ ക്യാമറ സംവിധാനം.

More from GizBot

Best Mobiles in India

English summary
Top 4 Smartphones Under Rs 40,000: OnePlus 13R, Xiaomi 14 Civi, Google Pixel 8a, and Realme 14 Pro Plus 5G Reviewed
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X