Home
Mobile

ഓടും കുതിര, ചാടും കുതിര, വെള്ളം കണ്ടാൽ 'നിൽക്കില്ല' കുതിര ! ഇതാ ബജറ്റ് ഫ്രണ്ട്‌ലി വാട്ടർപ്രൂഫ് ഫോണുകൾ

വെള്ളത്തിൽ വീണാലും കേടാവാത്ത, വെള്ളത്തിനടിയിൽ പോലും ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലുള്ള സ്മാർട്ട്ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ സുലഭമാണ്. വെള്ളവും പൊടിയും പ്രതിരോധിക്കാനുള്ള കഴിവുള്ള മികച്ച സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 25000 രൂപയിൽ താഴെ തിരഞ്ഞെടുക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകളാണ് നമ്മൾ ഇന്ന് പരിചയപ്പെടുന്നത്. നിങ്ങൾക്ക് ഏറ്റവും മികച്ച വാട്ടർപ്രൂഫ് ഫോണുകളിലൊന്നാണ് വേണ്ടത് എങ്കിൽ Motorola Edge 50 Neo, Poco F6, Nothing Phone (2a), Samsung Galaxy A35, Realme 14 Pro എന്നീ ഫോണുകൾ മികച്ച ഒപ്്ഷനാണ്. കഴിഞ്ഞ വർഷം മാർച്ചിൽ സാംസങ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് സാംസങ് ഗാലക്സി എ35 5ജി (Samsung Galaxy A35 5G). ഇതിന്റെ ഫീച്ചറുകൾ നോക്കാം.

ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം, ഇൻഫിനിറ്റി-ഒ എച്ച്ഡിആർ ഉള്ള സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, 25W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി തുടങ്ങിയ കിടിലൻ ഫീച്ചറുകളുണ്ട്. ഗാലക്‌സി F35 IP67 പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനാൽ ഒരു മീറ്റർ വരെ ആഴമുള്ള വെള്ളത്തിൽ 30 മിനിറ്റ് വരെ മുക്കിവയ്ക്കാം. 23,299 രൂപയ്ക്ക് ഒരു നല്ല ഓപ്ഷനായിരിക്കും സാംസങ് ഗാലക്സി എ35 5ജി.

ഇതാ ബജറ്റ് ഫ്രണ്ട്‌ലി വാട്ടർപ്രൂഫ് ഫോണുകൾ

നോർഡിക് ഡിസൈൻ സ്റ്റുഡിയോ വലേർ ഡിസൈനർമാർക്കൊപ്പം വികസിപ്പിച്ചെടുത്ത ഫോണാണ് റിയൽമി 14 പ്രോ. ഇങ്ങനെ നിർമിക്കുന്ന ലോകത്തിലെ ആദ്യത്തെ കോൾഡ് സെൻസിറ്റീവ് കളർ ചേഞ്ചിങ് ഫോൺ കൂടിയാണിത്. 24,999 രൂപയിലാണ് ഫോണുകൾക്ക് വില ആരംഭിക്കുന്നത്. തണുപ്പിലും സൂര്യപ്രകാശത്തിലുമെല്ലാം നിറം മാറുന്ന ഫോണെന്നാണ് റിയൽമി പറഞ്ഞിരിക്കുന്നത്.

6.77 ഇഞ്ച് ഡിസ്‌പ്ലേയാണ് പ്രോ മോഡലിലുള്ളത്. 6,000 mAh ബാറ്ററിയുള്ള സ്മാർട്ട് ഫോണാണിത്. റിയൽമി 14 പ്രോയ്ക്കൊപ്പം 45W ചാർജറും കൊടുത്തിരിക്കുന്നു. ഇതും വെള്ളം പ്രതിരോധിക്കും. മീഡിയടെക് ഡൈമൻസിറ്റി 7200 പ്രോ SoCൽ പ്രവർത്തിക്കുന്ന ഫോണാണ് നത്തിംഗ് ഫോൺ 2എ. ഇതിന് പിന്നിൽ ഡ്യുവൽ 50 മെഗാപിക്‌സൽ ക്യാമറകൾ ഉണ്ട് കൂടാതെ IP54റേറ്റഡ് ബിൽഡുമുണ്ട്.

ഇതാ ബജറ്റ് ഫ്രണ്ട്‌ലി വാട്ടർപ്രൂഫ് ഫോണുകൾ

നത്തിംഗ് ഫോൺ 2എയുടെ വില അടിസ്ഥാന 8ജിബി + 128ജിബി റാമിനും സ്റ്റോറേജ് കോൺഫിഗറേഷനും 23,999 രൂപയായാണ് കണക്കാക്കുന്നത്. 8 ജിബി + 256 ജിബി, 12 ജിബി + 256 ജിബി റാം, സ്റ്റോറേജ് വേരിയന്റുകളിലും ഫോൺ ലഭ്യമാണ്. വില യഥാക്രമം 25,999 രൂപയും 27,999 രൂപയുമായിരിക്കും.

ക്വാൽക്കം സ്നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്സെറ്റ് ആണ് പോക്കോ എഫ്6 ന്റെ കരുത്ത്. 6.67 ഇഞ്ച് 1.5K amOLED ഡിസ്‌പ്ലേ, 2400 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, 120Hz റിഫ്രഷ് റേറ്റ് തുടങ്ങി നിരവധി ഫീച്ചറുകളോടെയാണ് ഫോൺ വിപണിയിൽ എത്തുന്നത്. ഡ്യുവൽ റിയർ കാമറ സജ്ജീകരണമാണ് പോക്കോ എഫ്6ൽ. സോണി imx882 പ്രൈമറി സെൻസറുള്ള 50 മെഗാപിക്സൽ പ്രൈമറി കാമറയും 8 മെഗാപിക്സൽ അൾട്രാ വൈഡ് കാമറയുമാണ് മറ്റു ഫീച്ചറുകൾ. 22,999 രൂപയാണ് വില.

ഇതാ ബജറ്റ് ഫ്രണ്ട്‌ലി വാട്ടർപ്രൂഫ് ഫോണുകൾ

6.4 ഇഞ്ച് വലിപ്പം വരുന്ന 1.5k പിഒഎൽഇഡി 120Hz ഡിസ്‌പ്ലെയാണ് മോട്ടോറോള എഡ്ജ് 50 നിയോയുടെ സ്‌ക്രീൻ. ഗോറില്ല ഗ്ലാസ് 3 സുരക്ഷ ഉറപ്പാക്കിയിരിക്കുന്നു. മീഡിയടെക് ഡൈമൻസിറ്റി 7300 സോക് പ്രൊസസറാണ് കരുത്ത്. 50 എംപി പ്രൈമറി ക്യാമറ, 13 എംപി അൾട്രാ-വൈഡ്/മാക്രോ ക്യാമറ, 3എക്‌സ് ഒപ്റ്റിക്കൽ സൂമോടെ 10 എംപി ടെലിഫോട്ടോ ലെൻസ് എന്നിവ ഫോണിന്റെ പിൻഭാഗത്ത് വരുന്നു. 32 എംപിയുടെ ഫ്രണ്ട് ക്യാമറയാണ് സെൽഫിക്കും വീഡിയോ കോളിംഗിനുമായി മോട്ടോറോള എഡ്ജ് 50 നിയോയിലുള്ളത്.

More from GizBot

Best Mobiles in India

English summary
Looking for a budget-friendly waterproof phone? The Motorola Edge 50 Neo, Poco F6, Nothing Phone (2), Samsung Galaxy A35, and Realme 14 Pro are some of the best options under Rs 25,000. These smartphones offer solid water resistance features without breaking the bank, making them ideal for those seeking durability on a budget.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X