കമിതാക്കള്‍ക്കു രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ ഒരു മെബൈല്‍ ആപ്ലിക്കേഷന്‍; ബിറ്റ്‌വീന്‍

Posted By:

നിങ്ങള്‍ പ്രണയിക്കുന്ന വ്യക്തിയാണോ. നിങ്ങളുടെ കാമുകന്‍ അല്ലെങ്കില്‍ കാമുകിയുമായി ഉള്ള ബന്ധം അങ്ങേയറ്റം സ്വകാര്യമായിരിക്കണമെന്ന ആഗ്രഹിക്കുന്നുണ്ടോ. എങ്കില്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യു 'ബിറ്റ്‌വീന്‍' ആപ്ലിക്കേഷന്‍. കമിതാക്കള്‍ക്ക് പരസ്പരം ആശയവിനിമയത്തിനുള്ള ഏറ്റവും സുരക്ഷിതമായ മൊബൈല്‍ ആപ്ലിക്കേഷനാണ് ഇത്.

രണ്ടു വ്യക്തികള്‍ക്കു തമ്മില്‍ മാത്രമെ ആശയവിനമയം നടത്താന്‍ കഴിയു എന്നതാണ് ബിറ്റ്‌വീന്‍ ആപിന്റെ പ്രധാന ഗുണം. ചാറ്റിംഗ് സാധ്യമാകുമെന്നതിനു പുറമെ, ഫോട്ടോകള്‍, ടെക്‌സ്റ്റ് മെസേജ്, കമന്റ്, വേയിസ് മെസേജ് തുടങ്ങിയവയെല്ലാം ഇതിലൂടെ പരസ്പരം അയയ്ക്കാം.

കൂടാതെ പിറന്നാള്‍, വിവാഹ വാര്‍ഷികം, രണ്ടുപേരും തമ്മില്‍ കണ്ടുമുട്ടിയ ദിവസത്തിന്റെ വാര്‍ഷികം തുടങ്ങിയവയെല്ലാം ആപ്ലിക്കേഷനിലെ കലണ്ടറില്‍ രേഖപ്പെടുത്താം. പ്രസ്തുത ദിവസമെത്തുമ്പോള്‍ തനിയെ റിമൈന്‍ഡര്‍ ലഭിക്കും. പാസ്‌വേഡ് ഉപയോഗിച്ച് ആപ്ലിക്കേഷന്‍ ലോക് ചെയ്യാമെന്നതിനാല്‍ ഫോണ്‍ മറ്റാരുടെയെങ്കിലും കൈയില്‍ ലഭിച്ചാലും ബിറ്റ്‌വീനിലൂടെ ഷെയര്‍ ചെയ്യുന്ന സന്ദേശങ്ങള്‍ പുറത്തുപോകില്ല.

സൗത്‌കൊറിയയിലെ സിയൂള്‍ ആസ്ഥാനമായുള്ള വാല്യൂ ക്രിയേറ്റേഴ്‌സ് എന്ന സ്റ്റാര്‍ടപ്പാണ് ആന്‍ഡ്രോയ്ഡ, ഐ ഫോണുകളില്‍ ലഭ്യമാവുന്ന ആപ്ലിക്കേഷന്‍ നിര്‍മിച്ചിരിക്കുന്നത്. സൗത് കൊറിയയിലെ ഭൂരിഭാഗം യുവാക്കളും ഇപ്പോള്‍ ബിറ്റ്‌വീന്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് വാല്യൂ ക്രിയേറ്റേഴ്‌സ് സി.ഇ.ഒ പാര്‍ക് ജ്യൂക് പറയുന്നത്.

മാത്രമല്ല, പലരും പ്രണയാഭ്യര്‍ഥന നടത്തുന്നതിനു പകരം 'എനിക്കൊപ്പം ബിറ്റ്‌വീനില്‍ ചേരുന്നോ' എന്നാണ് ചോദിക്കുന്നതെന്നും പാര്‍ക് പറയുന്നു. ജപ്പാന്‍, തായ്‌ലാന്‍ഡ്, സിംഗപ്പൂര്‍, യു.എസ്., യു.കെ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ബിറ്റ്‌വീന്‍ ആപിന് പ്രചാരം വര്‍ദ്ധിക്കുന്നുണ്ട്.

ബിറ്റ്‌വീന്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനും എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് അറിയുന്നതിനും താഴെകൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക.

കമിതാക്കള്‍ക്കു രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ ഒരു മെബൈല്‍ ആപ്ലിക്കേഷന്‍

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot