Home
Mobile

BharOS | ഗൂഗിളിനെ കടപുഴക്കാൻ "ആത്മനിർഭർ" ഒഎസുമായി ഇന്ത്യ; അറിയേണ്ടതെല്ലാം

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഗൂഗിളിന്റെയും ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെയും സർവാധിപത്യമാണെന്ന് രണ്ടാമതൊരു സംശയത്തിനിടയില്ലാതെ നമ്മുക്ക് പറയാൻ കഴിയും. ഈ മേൽക്കോയ്മ ദുരുപയോഗം ചെയ്യുന്നതിൽ ഗൂഗിളിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ 1,337 കോടി പിഴ ചുമത്തുകയും നടപടി സുപ്രീം കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു. സ്മാർട്ട്ഫോൺ വിപണിയിലെ ഈ അസന്തുലിതാവസ്ഥ ഇല്ലാതാക്കുക എന്ന ലക്ഷ്യം കൂടി വച്ചാണ് ഭാരത് ഒഎസ് അഥവാ ഭരോസ് (BharOS) ഇന്ത്യ മുന്നോട്ട് വയ്ക്കുന്നത്.

BharOS | ഗൂഗിളിനെ കടപുഴക്കാൻ

ആഗോള ഭീമന്മാരായ ഗൂഗിളിന്റെ ആൻഡ്രോയിഡിനോടും ആപ്പിളിന്റെ ഐഒഎസിനോടും പിടിച്ച് നിൽക്കാൻ ഭരോസിന് കഴിയുമോ? സെബർ ഭീഷണികൾ അതിന്റെ പാരമ്യത്തിൽ നിൽക്കുന്ന ഇക്കാലത്ത് ഭരോസ് എത്ര മാത്രം സുരക്ഷിതമായിരിക്കും? സംശയങ്ങൾ ഒരുപാട് ബാക്കി വയ്ക്കുന്നു ആത്മനിർഭർ ഭാരതിന്റെ ചുവട് പിടിച്ചെത്തുന്ന ഈ ഇന്ത്യൻ മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റം.

എന്താണ് ഭരോസ് ( ഭാരത് ഒഎസ് )

എഒഎസ്പി അഥവാ ആൻഡ്രോയിഡ് ഓപ്പൺ സോഴ്സ് പ്രോജക്റ്റ് ബേസ്ഡ് ഓപ്പറേറ്റിങ് സിസ്റ്റമാണ് ഭരോസ്. ഇതിൽ പ്രീഇൻസ്റ്റാൾഡ് ആയി വരുന്ന ഗൂഗിൾ ആപ്പുകളോ സേവനങ്ങളോ ഉണ്ടായിരിക്കില്ല. ഐഐടി മദ്രാസിന്റെ സ്റ്റാർട്ട്അപ്പ് സംരംഭങ്ങളിൽ ഒന്നായ ജന്ധ്കോപ്സ് എന്ന നോൺ പ്രോഫിറ്റ് ഓർഗണൈസേഷനാണ് ഭാരത് ഒഎസിന്റെ നിർമാതാക്കൾ.

ആൻഡ്രോയിഡിൽ നിന്നുള്ള വ്യത്യാസം

സാങ്കേതികമായി പറഞ്ഞാൽ ഗൂഗിളിന്റെ സ്റ്റോക്ക് ആൻഡ്രോയിഡുമായി വലിയ വ്യത്യാസമൊന്നും ഭരോസിനില്ല. ഗൂഗിൾ ആപ്പുകളും സർവീസുകളും മറ്റ് ആപ്പുകളുമൊന്നും പ്രീഇൻസ്റ്റാൾഡ് ആയി വരുന്നില്ലെന്നതാണ് പ്രധാന വ്യത്യാസം. ബെയർ ബോൺ ഒഎസ് ശൈലി അഥവാ ആപ്പുകളും സേവനങ്ങളും യൂസേഴ്സിന്റെ ഇഷ്ടാനുസരണം ഇൻസ്റ്റാൾ ചെയ്യാവുന്ന രീതിയാണ് ഭരോസിനായി അവലംബിച്ചിരിക്കുന്നത്. ആപ്പ് സ്റ്റോറുകളിൽ നിന്നല്ലാതെ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനെ പൊതുവെ പറയുക സൈഡ് ലോഡിങ്ങ് എന്നാണ്. ഭരോസ് ഉപയോഗിക്കുന്ന ഹാൻഡ്സെറ്റിൽ എപികെകൾ സൈഡ് ലോഡ് ചെയ്യാൻ സാധിക്കും. ഇത് ഹാക്കിങ് പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമായേക്കാം.

BharOS | ഗൂഗിളിനെ കടപുഴക്കാൻ

ഇൻസ്റ്റാൾ ചെയ്യുന്നത് എങ്ങനെ ?

എപ്പോഴാണ് ഭരോസ് ഡൌൺലോഡിന് ലഭ്യമാകുകയെന്നത് ഇപ്പോൾ വ്യക്തമല്ല. വിൻഡോസ് ഒഎസ് പോലെ ഒരു സിംഗിൾ ബിൽഡ് ഒഎസ് എല്ലാ ആൻഡ്രോയിഡ് ഡിവൈസുകളിലും ഇൻസ്റ്റാൾ ചെയ്യാൻ ചെയ്യാൻ സാധിക്കില്ല. ഓരോ മോഡലിനും വേണ്ടി ഭരോസ് ഒപ്റ്റിമൈസ് ചെയ്യേണ്ടതുണ്ട്. ഇതിനാൽ ലോഞ്ച് സമയത്ത് സെലക്റ്റ്ഡ് ആയിട്ടുള്ള ഡിവൈസുകളിൽ മാത്രമായിരിക്കും ഭരോസ് ലഭ്യമാകുക. സ്മാർട്ട്ഫോൺ കമ്പനികളുമായി സഹകരിച്ച് ഭരോസുമായി വരുന്ന ഫോണുകൾ വിപണിയിൽ എത്തിക്കുമോ എന്ന ചോദ്യത്തിനും മറുപടി ആവശ്യമാണ്.

ഭരോസിന് പിന്നിൽ പ്രവർത്തിക്കുന്നവർ എതെങ്കിലും തരത്തിലുള്ള ആപ്പ്സ്റ്റോർ ആവശ്യകതയെക്കുറിച്ച് ഇപ്പോൾ സംസാരിക്കുന്നില്ല. നിലവിലുള്ള ആപ്പ്സ്റ്റോറുകളുമായി സഹകരിച്ച് പ്രവർത്തിക്കുമോ അതോ സ്വന്തം ആപ്പ്സ്റ്റോർ തയ്യാറാക്കുമോ എന്നതൊക്കെ കാത്തിരുന്ന് കാണണം.

നിലവിൽ ഉപയോഗിക്കുന്ന ഫോണുകളിൽ

നിലവിൽ ഉപയോഗത്തിലുള്ള ഒരു ഫോണിൽ പ്രി-ഇൻസ്റ്റാൾഡ് ആയി വരുന്ന ഒഎസിന് പകരം ഭാരത് ഒഎസ് എങ്ങനെ ഇൻസ്റ്റാൾ ചെയ്യുമെന്ന കാര്യത്തിലും ഇപ്പോൾ വ്യക്തതയില്ല. ഒരു പക്ഷെ ബൂട്ട്ലോഡർ അൺലോക്കിങ് രീതി ഉപയോഗിക്കേണ്ടി വരും. ഇത് ഡിവൈസിനെ കൂടുതൽ സുരക്ഷാപ്രശ്നങ്ങളിലേക്കും നയിക്കും. സുരക്ഷ അപ്ഡേറ്റുകൾ തുടങ്ങിയ കാര്യങ്ങളിലും ഒഎസ് നിർമാതാക്കൾ വ്യക്തമായ മറുപടി നൽകേണ്ടതുണ്ട്. ഭാരത് ഒഎസിൽ ഡിഫോൾട്ട് ബ്രൌസറായി ഡക്ക്ഡക്ക് ഗോയും മെസേജിങ് ആപ്പായി സിഗ്നലുമാണ് നൽകിയിരിക്കുന്നത്.

ഭരോസ് റിലീസ് ഡേറ്റ് ?

ഭരോസിന്റെ റീലീസ് ഡേറ്റ് സംബന്ധിച്ച് വ്യക്തമായ വിരങ്ങൾ ഒന്നും തന്നെ ലഭ്യമല്ലെന്നതാണ് വാസ്തവം. ഒഎസിന്റെ സ്റ്റേബിൾ വേർഷൻ ലഭ്യമാകാൻ കുറച്ച് സമയം ആവശ്യമാണെന്നാണ് റിപ്പോർട്ടുകൾ.

BharOS | ഗൂഗിളിനെ കടപുഴക്കാൻ

സപ്പോർട്ട് ലഭിക്കുന്ന സ്മാർട്ട്ഫോണുകൾ ?

നിലവിൽ ഭരോസിന് സപ്പോർട്ട് ലഭിക്കുന്ന ഫോണുകൾ ഉണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ആൻഡ്രോയിഡ് ഡിവൈസുകൾ പുറത്തിറക്കുന്ന വിവിധ കമ്പനികളുമായി സ്ഥാപനം കരാറിലേർപ്പെടാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. എതൊക്കെ ഡിവൈസുകളിൽ ഭരോസ് ലഭ്യമാകും എന്നറിയാൻ കാത്തിരിക്കുക തന്നെ വേണം.

ആൻഡ്രോയിഡിനേക്കാളും മികച്ചത് ?

ആൻഡ്രോയിഡിനേക്കാളും ഐഒഎസിനെക്കാളും മികച്ച ഫീച്ചറുകളും സുരക്ഷിതത്വവുമൊക്കെയാണ് ഭരോസിന്റെ ഡെവലപ്പർമാർ അവകാശപ്പെടുന്നത്. ഡിവൈസിന്റെ ബാറ്ററി ലൈഫ് മെച്ചപ്പെടുത്താൻ ഭരോസിന് കഴിയുമെന്നും അവകാശവാദമുണ്ട്.

ആൻഡ്രോയിഡിന് പകരമാകാൻ ?

നിലവിൽ ഐഒഎസിനും ആൻഡ്രോയിഡിനുമൊന്നും പൂർണ അർഥത്തിൽ പകരമാകാൻ ഭരോസിന് കഴിയില്ല. ആ ഒരു നിലയിലേക്ക് പോകാൻ കമ്പനി ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. സ്മാർട്ട്ഫോൺ നിർമാതാക്കളടക്കം ഇതിന് കമ്പനിയെ പിന്തുണയ്ക്കേണ്ടതുണ്ട്.

ആൻഡ്രോയിഡ് ആപ്പുകൾ ?

ഭരോസ് അടിസ്ഥാനപരമായി ഒരു ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റമാണ്. നേരത്തെ പറഞ്ഞത് പോലെ ഒരു പ്രത്യേക ആപ്പ് സ്റ്റോർ സംവിധാനവും ഭരോസിൽ പ്രതീക്ഷിക്കാം. ആപ്പുകൾ സൈഡ് ലോഡ് ചെയ്യാനും സൌകര്യമുണ്ട്. ഗൂഗിൾ പ്ലേ സർവീസുകൾ ആവശ്യമുള്ള ചില ആപ്പുകൾ ഭരോസിൽ പ്രവർത്തിക്കില്ല. മറ്റെല്ലാ ആൻഡ്രോയിഡ് ആപ്പുകളും ഭരോസിൽ റൺ ചെയ്യും.

More from GizBot

Best Mobiles in India

English summary
We can say without a second's doubt that the Indian smartphone market is dominated by Google and the Android operating system. Bharat OS, or BharOS, is an Android open-source project-based OS launched by India with the aim of eliminating this imbalance in the smartphone market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X