10 പ്രോയുടെ ലോഞ്ച് അടുത്തു; വൺപ്ലസ് 9 പ്രോയുടെ വില കുറച്ച് കമ്പനി

|

വൺപ്ലസ് 10 പ്രോ അടുത്തയാഴ്ച ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോഞ്ച് ഇവന്റ് അടുത്തതോടെ വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോണിന്റെ വില കുറച്ചിരിക്കുകയാണ് കമ്പനി. 65,999 രൂപ പ്രാരംഭ വിലയിലാണ് വൺപ്ലസ് 9 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇപ്പോൾ 59,999 രൂപയ്ക്കാണ് വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോൺ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് ഇപ്പോൾ വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് 6,000 രൂപ ഡിസ്കൌണ്ട് ലഭിക്കും.

 

8 ജിബി റാം

8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലാണ് ഇ കൊമേഴ്സിങ് സൈറ്റായ ആമസോണിൽ ഈ വിലയ്ക്ക് ലഭിക്കുന്നത്. കൂടാതെ, എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡിൽ 8,000 രൂപയുടെ ഡിസ്കൌണ്ട് ഓഫറും ലഭിക്കുന്നു. നിങ്ങൾക്ക് ഈ ബാങ്ക് കാർഡ് ഉണ്ടെങ്കിൽ, വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോൺ 51,999 രൂപയ്ക്ക് വാങ്ങാൻ കഴിയും.

ഷവോമി 11ടി പ്രോ സ്മാർട്ട്ഫോൺ ഇപ്പോൾ 6,000 രൂപയോളം കിഴിവിൽ സ്വന്തമാക്കാംഷവോമി 11ടി പ്രോ സ്മാർട്ട്ഫോൺ ഇപ്പോൾ 6,000 രൂപയോളം കിഴിവിൽ സ്വന്തമാക്കാം

സ്മാർട്ട്ഫോൺ

തങ്ങളുടെ പഴയ സ്മാർട്ട്ഫോൺ വിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് 16,600 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറും ലഭിക്കും. ഇത് ഡീൽ കൂടുതൽ മികച്ചതാക്കുന്നു. നിങ്ങളുടെ സ്മാർട്ട്ഫോണിന്റെ അവസ്ഥയെ അടിസ്ഥാനമാക്കിയാണ് എക്സ്ചേഞ്ച് തുക കണക്കാക്കുന്നത്. മികച്ച ഡീൽ ലഭിക്കുന്നതിന് വൺപ്ലസ് ഉടമകൾ കമ്പനിയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്‌സൈറ്റിലെ എക്‌സ്‌ചേഞ്ച് തുക പരിശോധിക്കുന്നതും നല്ലതാണ്.

ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ
 

2021ൽ വിപണിയിൽ എത്തിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ആണ് വൺപ്ലസ് 9 പ്രോ. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 888 എസ്ഒസിയാണ് വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. 2021ൽ വിപണിയിലെത്തിയ മിക്കവാറും ഫ്ലാഗ്ഷിപ്പ് ഡിവൈസുകൾ ഈ എസ്ഒസിയാണ് പായ്ക്ക് ചെയ്തിരുന്നത്. വരാനിരിക്കുന്ന വൺപ്ലസ് 10 പ്രോ കൂടുതൽ ശക്തമായ ചിപ്‌സെറ്റ് പായ്ക്ക് ചെയ്യുമെന്ന് ഉറപ്പാണ്. എന്നിരുന്നാൽ തന്നെയും വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോണിന് നിങ്ങളുടെ ഗെയിമിങ് ആവശ്യങ്ങൾ എല്ലാം കൈകാര്യം ചെയ്യാൻ കഴിയുന്ന ശക്തമായ ചിപ്പ്സെറ്റ് ഉണ്ട്.

സാംസങ് ഗാലക്സി എഫ്23 5ജി vs റെഡ്മി നോട്ട് 11എസ്: ബജറ്റ് വിപണിയിലെ കേമനാര്സാംസങ് ഗാലക്സി എഫ്23 5ജി vs റെഡ്മി നോട്ട് 11എസ്: ബജറ്റ് വിപണിയിലെ കേമനാര്

65 വാട്ട് ഫാസ്റ്റ് ചാർജർ

65 വാട്ട് ഫാസ്റ്റ് ചാർജർ, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, 4,500 എംഎഎച്ച് ബാറ്ററി യൂണിറ്റ്, ഒപ്റ്റിക്കൽ ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ തുടങ്ങിയ ഫീച്ചറുകളും വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോണിൽ ലഭ്യമാക്കിയിരിക്കുന്നു. ഈ ഡിവൈസിന് ഐപി67 റേറ്റിങും നൽകിയിരിക്കുന്നു. മാന്യമായ ഡസ്റ്റ്, വാട്ടർ റെസിസ്റ്റൻസും വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

അമോലെഡ്

നിങ്ങൾക്ക് 6.7 ഇഞ്ച് വലിപ്പമുള്ള കർവ്ഡ് ക്യൂ എച്ച്ഡി പ്ലസ് അമോലെഡ് പാനൽ ആണ് വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോണിൽ ഉള്ളത്. സുഗമമായ സ്ക്രോളിങിനും ഗെയിമിങ് എക്സ്പീരിയൻസിനുമായി സ്ക്രീനിൽ 120 ഹെർട്സ് റിഫ്രഷ് റേറ്റ് സപ്പോർട്ടും കൊടുത്തിരിക്കുന്നു. ഉയ‍‍‍ർന്ന റിഫ്രഷ് റേറ്റ് ഡിവൈസിന്റെ ഉയ‍ർന്ന പെ‍ർഫോമൻസിനും സഹായിക്കുന്നു. വലിയ ഡിസ്പ്ലെ ​ഗെയിമിങ് അനുഭവവും കൂടുതൽ മികച്ചതാക്കുന്നു.

iQOO Z6 5ജി സ്മാർട്ട്ഫോണിന്റെ ഇന്ത്യ ലോഞ്ച് ഉടൻiQOO Z6 5ജി സ്മാർട്ട്ഫോണിന്റെ ഇന്ത്യ ലോഞ്ച് ഉടൻ

ഒഐഎസ് സപ്പോർട്ട്

ഫോട്ടോഗ്രാഫിക്കും വീഡിയോകൾക്കും, ഒഐഎസ് സപ്പോർട്ട് ഉള്ള 48 മെഗാ പിക്സൽ പ്രൈമറി ക്യാമറ, 50 മെഗാ പിക്സൽ സെക്കൻഡറി അൾട്രാ വൈഡ് ആംഗിൾ സെൻസർ, 8 മെഗാ പിക്സൽ ടെലി ഫോട്ടോ ക്യാമറ, 2 മെഗാപിക്സൽ മോണോക്രോം ക്യാമറ എന്നിവയുൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സജ്ജീകരണമാണ് വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോണിൽ ഉള്ളത്.

ആൻഡ്രോയിഡ്

വൺപ്ലസ് 8 സ്മാർട്ട്ഫോണിനും പുതിയ പതിപ്പുകൾക്കും മൂന്ന് വർഷത്തെ പ്രധാന ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും നാല് വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും ലഭിക്കുമെന്ന് കഴിഞ്ഞ വർഷം കമ്പനി പ്രഖ്യാപിച്ചിരുന്നു. വൺപ്ലസ് 9 പ്രോ ആൻഡ്രോയിഡ് 11ന് ഒപ്പമാണ് കമ്പനി ലോഞ്ച് ചെയ്തത്. അതിനാൽ ഈ ഡിവൈസിൽ ആൻഡ്രോയിഡ് 13 ഒഎസ് അപ്‌ഡേറ്റും ലഭിക്കാൻ സാധ്യതയുണ്ട്.

10,000 രൂപയിൽ താഴെ വിലയിൽ മാർച്ചിൽ വാങ്ങാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ10,000 രൂപയിൽ താഴെ വിലയിൽ മാർച്ചിൽ വാങ്ങാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
The OnePlus 10 Pro is expected to hit the Indian market next week. The company has slashed the price of the OnePlus 9 Pro smartphone ahead of the launch event. The OnePlus 9 Pro was launched in India with a starting price of Rs 65,999. The OnePlus 9 Pro smartphone is currently listed on Amazon for Rs 59,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X