Just In
- 1 hr ago
അജിത് ദോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
- 1 hr ago
ഉപയോഗിക്കുന്നത് പഴയ ഐഫോൺ ആണോ? ഇക്കാര്യം നിർബന്ധമായും അറിഞ്ഞിരിക്കണം | iPhone
- 3 hrs ago
ചന്ദ്രനിലെ തന്ത്രപ്രധാന ഭാഗം ചൈന കൈയടക്കുമെന്ന്; അമേരിക്കയ്ക്ക് ചൈനാപ്പേടി!
- 3 hrs ago
എഐ യേശുദാസിനെയും നാളെ പ്രതീക്ഷിക്കാം; ഗൂഗിൾ മ്യൂസിക്എൽഎം ലോകത്തിന് നൽകുന്ന സന്ദേശമെന്ത്?
Don't Miss
- News
ദുബായിലാണോ നിങ്ങള്‍..? അരമണിക്കൂറില്‍ അന്താരാഷ്ട്ര ഡൈവിംഗ് ലൈസന്‍സ് വേണോ..? ചെയ്യേണ്ടതിങ്ങനെ
- Automobiles
കിടിലൻ മൈലേജുമായി കുതിക്കാം, ഹൈറൈഡർ സിഎൻജി മോഡലും അവതരിപ്പിച്ച് ടൊയോട്ട
- Travel
ജയ ഏകാദശി: ദു:ഖങ്ങളും ദുരിതങ്ങളും അകറ്റാം, വിഷ്ണുവിനെ ആരാധിക്കാൻ ഈ ക്ഷേത്രങ്ങൾ
- Movies
അച്ഛനേയും അമ്മയേയും തെറി പറഞ്ഞാല്‍ തിരിച്ചും തെറി പറയും; ഭീഷണിപ്പെടുത്താന്‍ നോക്കണ്ട: ഉണ്ണി മുകുന്ദന്
- Sports
IND vs NZ: ടി20യില്‍ സൂര്യയോളമെത്തില്ല ആരും! കോലിക്ക് മൂന്നാംസ്ഥാനം മാത്രം, അറിയാം
- Lifestyle
മുടിക്ക് ആരോഗ്യവും കരുത്തും നിശ്ചയം; ചുരുങ്ങിയ കാലത്തെ ഉപയോഗം നല്‍കും ഫലം
- Finance
സ്ഥിര നിക്ഷേപത്തിന് 8.50% വരെ പലിശ നല്കുന്ന ബാങ്കുകള്‍; എത്ര തുക, എത്ര കാലത്തേക്ക് നിക്ഷേപിക്കണം
ഒറ്റ ചാർജിൽ ഒരാഴ്ചയോളം പ്രവർത്തിക്കും; ലോകത്തെ ഏറ്റവും വലിയ ബാറ്ററിയുള്ള സ്മാർട്ട്‌ഫോൺ
ഒരിക്കൽ ചാർജ് ചെയ്താൽ ഒരാഴ്ച വരെയൊക്കെ ബാറ്ററി നിൽക്കുന്ന സ്മാർട്ട്ഫോണിനെക്കുറിച്ച് അറിയാമോ. നെറ്റി ചുളിക്കേണ്ട കാര്യമില്ല. അങ്ങനെയൊരു സ്മാർട്ട്ഫോൺ ഉണ്ട്. ചൈനീസ് സ്മാർട്ട്ഫോൺ കമ്പനിയായ ഔക്കിടെലിന്റെ ഡബ്ല്യൂപി19 എന്ന സ്മാർട്ട്ഫോൺ ആണിത്. പവർ ബാങ്കുകളെക്കാളും ശേഷി കൂടിയ ബാറ്ററിയുമായിട്ടാണ് ഔക്കിടെൽ ഡബ്ല്യൂപി19 വിപണിയിൽ എത്തുന്നത്. ലോകത്തിലെ ഏറ്റവും വലിയ ബാറ്ററിയുള്ള സ്മാർട്ട്ഫോൺ എന്ന വിശേഷണവും ഔക്കിടെൽ ഡബ്ല്യൂപി19 സ്മാർട്ട്ഫോണിന് സ്വന്തമാണ്.

സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ എല്ലാവരും പരിഗണിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ് ബാറ്ററി. നിലവിൽ വിപണിയിൽ ഉള്ള പ്രധാന ഡിവൈസുകൾ എല്ലാം ഒറ്റ ചാർജിൽ ദിവസം മുഴുവൻ ബാറ്ററി ലൈഫ് ഓഫർ ചെയ്യുന്നു. അതേ സമയം തന്നെ ഗെയിമിങ്, സ്ട്രീമിങ് മുതലായ ഹെവി ടാസ്കുകൾ നിർവഹിക്കുന്നവർ ദിവസം രണ്ട് തവണയെങ്കിലും അവരുടെ ഫോൺ ചാർജ് ചെയ്യേണ്ടി വരും. ഇതിന് പരിഹാരം എന്ന നിലയിൽ കാണാൻ കഴിയുന്ന സ്മാർട്ട്ഫോൺ ആണ് ഔക്കിടെൽ ഡബ്ല്യൂപി19.

അത്രയധികം കൂടുതൽ സ്മാർട്ട്ഫോൺ ഉപയോഗം ഉള്ളവർക്ക് പോലും കുറഞ്ഞത് മൂന്നും നാലും ദിവസം ചാർജ് നൽകാൻ ഔക്കിടെൽ ഡബ്ല്യൂപി19 സ്മാർട്ട്ഫോണിന് ശേഷിയുണ്ട്. സാധാരണ സ്മാർട്ട്ഫോൺ ഉപയോഗം മാത്രം ഉള്ളവർക്ക് ഔക്കിടെൽ ഡബ്ല്യൂപി19 സ്മാർട്ട്ഫോൺ ഒരാഴ്ചത്തെ ബാറ്ററി ബാക്കപ്പും ഓഫർ ചെയ്യുന്നു. 21,000 എംഎഎച്ച് ബാറ്ററിയാണ് ഔക്കിടെൽ ഡബ്ല്യൂപി19 സ്മാർട്ട്ഫോണിൽ ഉള്ളത്. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ബാറ്ററി സ്മാർട്ട്ഫോൺ കൂടിയാണ് ഔക്കിടെൽ ഡബ്ല്യൂപി19 സ്മാർട്ട്ഫോൺ.

ബാറ്ററി പാക്കോ അതോ സ്മാർട്ട്ഫോണോ?
ഔക്കിടെൽ ഡബ്ല്യൂപി19 ഒരു സ്മാർട്ട്ഫോൺ തന്നെയാണ്. എന്നാൽ ഒരു പവർ ബാങ്കിനേക്കാളും ബാറ്ററി ശേഷിയുണ്ട് താനും. ഭൂരിഭാഗം പവർ ബാങ്കുകളും 20,000 എംഎച്ച് കപ്പാസിറ്റിയാണ് നൽകുന്നത്. അതേ സമയം ഔക്കിടെൽ ഡബ്ല്യൂപി19 സ്മാർട്ട്ഫോൺ 21,000 എംഎഎച്ച് ശേഷിയുള്ള ബാറ്ററി ഓഫർ ചെയ്യുന്നു. ഫോൺ ഒറ്റ ചാർജിൽ ഏഴ് ദിവസത്തെ ബാറ്ററി ലൈഫ് ഓഫർ ചെയ്യുന്നു. യുഎസ്ബി ടൈപ്പ് സി പോർട്ട് വഴി 33 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഔക്കിടെൽ ഡബ്ല്യൂപി19 സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു.

ഔക്കിടെൽ ഡബ്ല്യൂപി19 സ്മാർട്ട്ഫോണിന്റെ ആകർഷണീയത ബാറ്ററിയിൽ അവസാനിക്കുന്നില്ല. ആഡഡ് റഗ്ഡ് സ്മാർട്ട്ഫോൺ ആയിട്ടാണ് ഔക്കിടെൽ ഡബ്ല്യൂപി19 സ്മാർട്ട്ഫോണിന് ഐപി68 / ഐപി69കെ, എംഐഎൽ എസ്ടിഡി ടിഡി 810എച്ച് സർട്ടിഫിക്കേഷനുകൾ ഔക്കിടെൽ ഡബ്ല്യൂപി19 സ്മാർട്ട്ഫോണിനെ റേറ്റ് ചെയ്യുന്നത്. അതിനാൽ തന്നെ ഔക്കിടെൽ ഡബ്ല്യൂപി19 വാട്ടർപ്രൂഫ്, ഡസ്റ്റ് പ്രൂഫ്, ഡ്രോപ്പ് പ്രൂഫ് എന്നിവയാണ്. കൂടാതെ ഏറ്റവും പരുക്കൻ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളിൽ ഒന്ന് കൂടിയാണ് ഔക്കിടെൽ ഡബ്ല്യൂപി19.

ഔക്കിടെൽ ഡബ്ല്യൂപി19 സ്മാർട്ട്ഫോൺ 6.78 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലെ ഫീച്ചർ ചെയ്യുന്നു. 90 ഹെർട്സ് റീഫ്രഷ് റേറ്റും ഔക്കിടെൽ ഡബ്ല്യൂപി19 സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു. ടെമ്പേർഡ് ഗ്ലാസ് പ്രൊട്ടക്ഷനും ഔക്കിടെൽ ഡബ്ല്യൂപി19 സ്മാർട്ട്ഫോൺ നൽകുന്നുണ്ട്. മീഡിയാടെക് ഡൈമൻസിറ്റി ജി95 എസ്ഒസിയാണ് ഔക്കിടെൽ ഡബ്ല്യൂപി19 സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഔക്കിടെൽ ഡബ്ല്യൂപി19 സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

ട്രിപ്പിൾ ക്യാമറ സജ്ജീകരമാണ് ഔക്കിടെൽ ഡബ്ല്യൂപി19 സ്മാർട്ട്ഫോണിൽ ഉള്ളത്. 64 മെഗാ പിക്സൽ വരുന്ന പ്രൈമറി സെൻസറാണ് ഈ ട്രിപ്പിൾ ക്യാമറ സെറ്റപ്പിലെ ഹൈലൈറ്റ്. 20 മെഗാ പിക്സലിന്റെ നൈറ്റ് വിഷൻ സെൻസർ, 2 എംപി മാക്രോ ലെൻസ് എന്നിവയും ഡിവൈസിൽ ലഭ്യമാണ്.

ഔക്കിടെൽ ഡബ്ല്യൂപി19 ന് 64MP പ്രൈമറി സെൻസർ, 20MP നൈറ്റ് വിഷൻ സെൻസർ, 2MP മാക്രോ ലെൻസ് എന്നിവയുള്ള ട്രിപ്പിൾ ക്യാമറ സജ്ജീകരണമുണ്ട്. സോഫ്റ്റ്‌വെയറിന്റെ കാര്യത്തിൽ, ഏകദേശം സ്റ്റോക്ക് പോലെയുള്ള ആഡ്രോയിഡ് 12 ഒഎഎസിലാണ് ഡബ്ല്യൂപി19 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഔക്കിടെൽ ഡബ്ല്യൂപി19 ആൻഡ്രോയിഡ് 13 ഒഎസിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമോ ഇല്ലയോ എന്നതിനെക്കുറിച്ച് ഒരു വിവരവുമില്ല.

ഔക്കിടെൽ ഡബ്ല്യൂപി19 വില
ഔക്കിടെൽ ഡബ്ല്യൂപി19 ഒരു മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ ആണ്. 269.99 ഡോളർ അഥവാ 21,071 രൂപയാണ് ഔക്കിടെൽ ഡബ്ല്യൂപി19 സ്മാർട്ട്ഫോണിന് വിലവരുന്നത്. ഈ വിലയ്ക്ക്, ഒരു ആഴ്‌ച മുഴുവൻ നീണ്ട് നിൽക്കുന്ന ബാറ്ററിയുള്ള ഔക്കിടെൽ ഡബ്ല്യൂപി19 നിങ്ങൾക്ക് ലഭിക്കും. ഔക്കിടെൽ ഡബ്ല്യൂപി19 സ്മാർട്ട്ഫോൺ ആഗോള തലത്തിൽ ഉടൻ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ് കമ്പനി.

മിലിറ്ററി ഗ്രേഡ് നിലവാരം പുലർത്തുന്ന ഔക്കിടെൽ ഡബ്ല്യൂപി19 രണ്ടാഴ്ച മുമ്പ് ചൈനയിൽ ലോഞ്ച് ചെയ്തിരുന്നു. നിലവിൽ അലി എക്സ്പ്രസ് ഇ കൊമേഴ്സ് വെബ്സൈറ്റിൽ ഡിവൈസ് ലിസ്റ്റ് ചെയ്തിട്ടുണ്ട്. 27ാം തീയതിയാണ് ഗ്ലോബൽ ലോഞ്ച്. മുകളിൽ പറഞ്ഞ പ്രൈസ് ടാഗ് ആഗോള ലോഞ്ച് പ്രമാണിച്ചാണെന്ന കാര്യം യൂസേഴ്സ് അറിഞ്ഞിരിക്കണം. ജൂൺ 27നും ജൂലൈ 1നും ഇടയിൽ ഔക്കിടെൽ ഡബ്ല്യൂപി19 സ്മാർട്ട്ഫോൺ വാങ്ങുന്നവർക്കാണ് മുകളിൽ പറഞ്ഞ വിലയിൽ ഡിവൈസ് ലഭിക്കുക. രാജ്യങ്ങൾക്ക് അനുസരിച്ച് വിലയിൽ വ്യത്യാസം ഉണ്ടാകും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470