ഐഫോണിന്റെ ചരിത്രത്തിലെ 'മഹാ' വിവാദങ്ങള്‍....!

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ ഏറ്റവും വിജയകരമായ ഉല്‍പ്പന്നമാണ് ഐഫോണ്‍. ഐഫോണ്‍ ഏറ്റവും സാങ്കേതിക തികവുളള ഫോണായി വിലയിരുത്താം.

പഠന വൈകല്ല്യത്തെ മറി കടന്ന് വന്‍ വിജയം കരസ്ഥമാക്കിയ ടെക്ക് സാരഥികള്‍....!

എന്നാല്‍ ഐഫോണിന്റെ ചരിത്രത്തില്‍ പല വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. അവയേതെന്ന് പരിശോധിക്കുകയാണ് ഇവിടെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐഫോണിന്റെ ചരിത്രത്തിലെ 'മഹാ' വിവാദങ്ങള്‍....!

ആപ്പിള്‍ സബ്‌സിഡി ഇല്ലാതെ അവരുടെ ഫോണ്‍ ആദ്യം ഇറക്കിയത് 599 ഡോളറിനായിരുന്നു. എന്നാല്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഐഫോണിന്റെ വില 399 ഡോളറാക്കി ചുരുക്കി. ഇത് മുന്‍പ് ഫോണ്‍ വാങ്ങിച്ച ഉപഭോക്താക്കളെ നിരാശയിലാക്കി.

ഐഫോണിന്റെ ചരിത്രത്തിലെ 'മഹാ' വിവാദങ്ങള്‍....!

ബ്രൗസര്‍ തകരാനും, മോശപ്പെട്ട ബാറ്ററി ജീവിതത്തിനും ഇടയാക്കുമെന്ന് പറഞ്ഞ് അഡോബിന്റെ ഫ്‌ലാഷ് സങ്കേതം ഐഫോണില്‍ ഉപയോഗിക്കാന്‍ തയ്യാറായില്ല. ആപ്പിളിന്റെ ഈ നിലപാട് ശരിയാണെന്ന് തെളിയുക്കുന്ന രീതിയില്‍ ഇന്ന് ഫ്‌ലാഷ് മരിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികത ആയി മാറി.

ഐഫോണിന്റെ ചരിത്രത്തിലെ 'മഹാ' വിവാദങ്ങള്‍....!

ഗൂഗിള്‍ മാപ്‌സിന് എതിരായി 2012-ല്‍ ഐഒഎസ് 6 മാപ്‌സ് ഇറക്കിയെങ്കിലും അത് ആദ്യ കാലങ്ങളില്‍ വന്‍ പരാജയമായി മാറി.

ഐഫോണിന്റെ ചരിത്രത്തിലെ 'മഹാ' വിവാദങ്ങള്‍....!

ഐഫോണ്‍ 4 2010-ല്‍ ഒരു പ്രത്യേക രീതിയില്‍ പിടിക്കുമ്പോള്‍ കൈകള്‍ ഫോണിന്റെ ആന്റിനയെ മറയ്ക്കുന്നതിനാല്‍ സിഗ്നല്‍ ദുര്‍ബലമാകുന്നുവെന്ന പരാതി ആപ്പിളിന് അംഗീകരിക്കേണ്ടി വന്നു.

ഐഫോണിന്റെ ചരിത്രത്തിലെ 'മഹാ' വിവാദങ്ങള്‍....!

ആപ്പിളിന്റെ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് നല്‍കിയിരുന്ന ചൈനയിലെ ഫോക്‌സ്‌കോണ്‍ കമ്പനി തൊഴിലാളികളെ ദുരിത സമാനമായ അന്തരീക്ഷത്തില്‍ പീഢിപ്പിക്കുന്നത് 2010-ല്‍ പുറത്ത് വന്നത് വന്‍ വിവാദമായിരുന്നു.

ഐഫോണിന്റെ ചരിത്രത്തിലെ 'മഹാ' വിവാദങ്ങള്‍....!

2014 സെപ്റ്റംബറില്‍ ആപ്പിള്‍ ഐഒഎസ് 8 അവതരിപ്പിച്ചതിന് ശേഷം ഒരാഴ്ച കഴിഞ്ഞ് ഐഒഎസ് 8.0.1 എന്ന ചെറിയ ഒരു അപ്‌ഡേറ്റ് പുറത്തിറക്കി. എന്നാല്‍ ഇതിലെ ഒരു ബഗ് കാരണം ഫോണ്‍ കോളുകള്‍ വിളിക്കാനോ, വയര്‍ലസ് ഡാറ്റാ ഉപയോഗിക്കാനോ ഉപയോക്താക്കള്‍ക്ക് സാധിച്ചില്ല.

ഐഫോണിന്റെ ചരിത്രത്തിലെ 'മഹാ' വിവാദങ്ങള്‍....!

2010-ല്‍ ഐഫോണ്‍ 4 അവതരിപ്പിക്കുന്നത് മാസങ്ങള്‍ക്ക് മുന്‍പായി ഗിസ്‌മൊഡൊ എന്ന ടെക്ക് വെബ്‌സൈറ്റ് കളവ് പോയ ഫോണ്‍ ഉപയോഗിച്ച് ഐഫോണ്‍ 4-ന്റെ പ്രോട്ടോടൈപ്പ് പ്രസിദ്ധീകരിച്ചത് വന്‍ വിവാദമായി.

ഐഫോണിന്റെ ചരിത്രത്തിലെ 'മഹാ' വിവാദങ്ങള്‍....!

ഐഫോണ്‍ 6 സീരീസിന്റെ അവതരണത്തോടൊപ്പം സോങ്‌സ് ഓഫ് ഇന്നസന്‍സ് എന്ന അവരുടെ പുതിയ ആല്‍ബം ഐഫോണിലേക്ക് അനുവാദം കൂടാതെ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത് ചില ഉപയോക്താക്കള്‍ സ്വകാര്യതയിലേക്കുളള കടന്നു കയറ്റമായി ആരോപണം ഉയര്‍ത്തി.

ഐഫോണിന്റെ ചരിത്രത്തിലെ 'മഹാ' വിവാദങ്ങള്‍....!

ഐഫോണ്‍ 6 സീരീസ് റെക്കോര്‍ഡ് വില്‍പ്പനയിലേക്ക് കുതിക്കുന്ന സമയത്ത്, വലിപ്പമേറിയ ഐഫോണ്‍ 6 പ്ലസ് വളയുന്നു എന്ന പരാതി ഉയര്‍ന്നത് അവാസ്തവമാണെന്ന് തെളിയിക്കപ്പെട്ടു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Biggest Controversies in iPhone History.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot