Home
Mobile

പഴയ ഫോൺ കളഞ്ഞ് പുതിയതൊന്ന് വാങ്ങണ്ടേ! ആമസോൺ ​പ്രൈം ഡേ സെയിലിലെ ഏറ്റവും മികച്ച ഡീലിൽ S24 അ‌ൾട്ര വാങ്ങാം

ഇന്ത്യയിൽ മറ്റൊരു ഓൺ​ലൈൻ ഷോപ്പിങ് മാമാങ്കത്തിന് കളമൊരുക്കിക്കൊണ്ട് ആമസോൺ ​പ്രൈം ഡേ സെയിൽ 2025 ജൂ​ലൈ 12 മുതൽ 14 വരെയുള്ള മൂന്ന് ദിവസങ്ങളിലായി നടക്കാൻ പോവുകയാണ്. പ്രോഡക്ടുകൾ വൻ വിലക്കുറവിൽ സ്വന്തമാക്കാം എന്നതാണ് ഈ ​പ്രൈം ഡേ സെയിലിന്റെ പ്രത്യേകത. സ്മാർട്ട്ഫോൺ ആരാധകരെ സംബന്ധിച്ചിടത്തോളം ആമസോൺ ​പ്രൈം ഡേ സെയിൽ ഒരു സുവർണാവസരമാണ്. കാരണം, സ്മാർട്ട്ഫോണുകൾക്ക് വൻ ഡിസ്കൗണ്ടുകളും ബാങ്ക് ഓഫറുകളും ഈ ​പ്രൈം ഡേ സെയിലിൽ ലഭ്യമാകും. അ‌തിനാൽ യഥാർഥ വിലയെക്കാൾ വളരെ വിലക്കുറവിൽ സ്മാർട്ട്ഫോൺ ലഭിക്കും.

പഴയ സ്മാർട്ട്ഫോൺ മാറ്റി പകരം പുതിയ ഒന്ന് വാങ്ങണം എന്ന് ആഗ്രഹിക്കുന്നവർക്ക് ആമസോൺ ​പ്രൈം ഡേ സെയിൽ ഓഫറുകൾ പ്രയോജനപ്പെടുത്താവുന്നതാണ്. ​പ്രൈം ഡേ സെയിലിൽ ഓഫറുകൾ ലഭ്യമാകുന്ന സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണ് എന്നും എന്ത് വിലയിലാണ് അ‌വ ലഭ്യമാകുക എന്നും ആമസോൺ ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്.

ആമസോൺ ​പ്രൈം ഡേ സെയിലിലെ ഏറ്റവും മികച്ച ഡീലിൽ S24 അ‌ൾട്ര വാങ്ങാം

ആമസോൺ വെബ്​സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം ഈ ​പ്രൈം ഡേ സെയിലിലെ ഏറ്റവും പ്രധാന ഡീലുകളിലൊന്ന് സാംസങ് ഗാലക്സി എസ്24 അ‌ൾട്രയുടേത് (Samsung Galaxy S24 Ultra 5G) ആണ്. 134999 രൂപ വിലയിൽ ലോഞ്ച് ചെയ്യപ്പെട്ട എസ്24 അ‌ൾട്ര ഈ ഓഫർ സെയിലിൽ 74999 രൂപ വിലയിൽ ലഭ്യമാകുമെന്ന് ആമസോൺ പറയുന്നു.

ആമസോൺ എസ്24 അ‌ൾട്രയുടെ വില 134999 രൂപ ആണ് എന്ന് പറയുന്നുണ്ടെങ്കിലും അ‌ത് പൂർണ്ണമായും ശരിയല്ല. ഇന്ത്യയിൽ ഗാലക്സി എസ്24 അ‌ൾട്രയുടെ 12GB റാം+ 256GB ഇന്റേണൽ സ്റ്റോറേജുള്ള അ‌ടിസ്ഥാന മോഡലിന് 129,999 രൂപ ആയിരുന്നു വില. പിന്നീട് പുതിയ എസ്25 അ‌ൾട്ര ഇറങ്ങിയപ്പോൾ മുൻ മോഡലിന്റെ വില കുറഞ്ഞു.

ആമസോൺ ​പ്രൈം ഡേ സെയിലിലെ ഏറ്റവും മികച്ച ഡീലിൽ S24 അ‌ൾട്ര വാങ്ങാം

നിലവിൽ എസ്25 അ‌ൾട്ര 89999 രൂപ വിലയിലാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ജൂ​ലൈ 12ന് ആമസോൺ​ ​പ്രൈം ഡേ സെയിൽ ആരംഭിക്കുമ്പോൾ ഇത് 74999 രൂപ വിലയിൽ ​പ്രൈം അ‌ംഗങ്ങൾക്ക് സ്വന്തമാക്കാനാകും. ഏറ്റവും പുതിയ എസ്25 അ‌ൾട്ര വാങ്ങാൻ ബജറ്റ് ക്ഷാമം നേരിടുന്നവർക്ക് മികച്ച ബദൽ ഓപ്ഷനാണ് ഈ എസ്24 അ‌ൾട്ര ഡീൽ.

എസ്24 അ‌ൾട്ര മാത്രമല്ല, സാംസങ്ങിന്റെ തന്നെ മറ്റ് പല മോഡലുകളും മറ്റ് ബ്രാൻഡുകളുടെ ബജറ്റ് ഫോണുകൾ മുതൽ പ്രീമിയം മോഡലുകൾ വരെയും വൻ ഡിസ്കൗണ്ടിൽ ഈ ​പ്രൈം ഡേ സെയിലിൽ വാങ്ങാൻ സാധിക്കും. ഐക്യൂ 13 5ജി 52999 രൂപ വിലയിൽ ​പ്രൈം ഡേ സെയിലിൽ ലഭ്യമാകുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

അ‌തേപോലെ വൺപ്ലസിന്റെ പ്രീമിയം മോഡലായ വൺപ്ലസ് 13 5ജി 59,999 രൂപയ്ക്ക് വാങ്ങാനാകും. നിലവിൽ ഇത് 69999 രൂപ വിലയിൽ ആണ്ലിസ്റ്റ് ചെയ്തിരിക്കുന്നത്. അ‌തായത് ​പ്രൈം ഡേ സെയിൽ സമയത്ത് 10000 രൂപ വിലക്കുറവിൽ ഈ പ്രീമിയം വൺപ്ലസ് സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും.

ആമസോൺ ​പ്രൈം ഡേ സെയിലിലെ ഏറ്റവും മികച്ച ഡീലിൽ S24 അ‌ൾട്ര വാങ്ങാം

കൂടാതെ വൺപ്ലസ് 13R 39,999 രൂപയ്ക്കും (സൗജന്യ വൺപ്ലസ് ബഡ്‌സ് 3 അ‌ടക്കം), വൺപ്ലസ് 13s 49,999 രൂപയ്ക്കും (ലോഞ്ച് വില 54,999 രൂപ), ഐക്യൂ നിയോ 10R 23,499 രൂപയ്ക്കും ഐഫോൺ 16 സീരീസിലെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 16e 49,249 രൂപയ്ക്കും ​പ്രൈം ഡേ സെയിലിൽ ലഭ്യമാകും.

More from GizBot

Best Mobiles in India

English summary
One of the biggest deals of the Amazon Prime Day sale is the Galaxy S24 Ultra. It can be purchased for Rs 74,999 during the offer sale from July 12 to 14. In India, the base model of the Galaxy S24 Ultra with 12GB RAM + 256GB internal storage was priced at Rs 129,999. Later, when the new S25 Ultra was launched, the price of the previous model was reduced.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X