സാംസങ്ങിന് ഒരു ചാർജർ കൂടെ ഇട്ടൂടെ! 25000 രൂപയ്ക്ക് മുകളിൽ ഡിസ്കൗണ്ടുമായി ഗാലക്സി S25 അൾട്ര
ഇപ്പോൾ ഇന്ത്യയിൽ ബ്ലാക്ക് ഫ്രൈഡേ ഓഫറുകൾ സജീവമാണ്. സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം മികച്ച നിരവധി ഡീലുകൾ ഇപ്പോൾ കാണാനാകും. എന്നാൽ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ആരാധകരെ സംബന്ധിച്ചിടത്തോളം ഏതൊക്കെ പ്രീമിയം മോഡലുകൾ വന്നാലും സാംസങ് ഗാലക്സി എസ് സീരീസ് അൾട്ര മോഡലുകളോട് ഒരു പ്രത്യേക ഇഷ്ടം നിലനിൽക്കുന്നുണ്ട്. ഈ വർഷം ലോഞ്ച് ചെയ്ത സാംസങ് ഗാലക്സി എസ്25 അൾട്ര (Samsung Galaxy S25 Ultra 5G) ഇപ്പോൾ മികച്ച ഡിസ്കൗണ്ടിൽ ആമസോൺ, ഫ്ലിപ്പ്കാർട്ട്, വിജയ്സെയിൽസ്, റിലയൻസ് ഡിജിറ്റൽ തുടങ്ങി വിവിധ പ്ലാറ്റ്ഫോമുകളിൽ വാങ്ങാൻ ലഭ്യമായിട്ടുണ്ട്.
ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് എസ്25 അൾട്രയുടെ 12GB + 256GB അടിസ്ഥാന വേരിയന്റിന് 1,29,999 രൂപയും 12GB + 512GB വേരിയന്റിന് 1,41,999 രൂപയും 12GB + 1TB ടോപ് വേരിയന്റിന് 1,65,999 രൂപയും ആയിരുന്നു വില. എന്നാലിപ്പോൾ വിജയ്സ് സെയിൽസിൽ 11000 രൂപ ഡിസ്കൗണ്ട് ഈ മോഡലിന് ലഭ്യമാണ്.

1,29,999 രൂപ വിലയുള്ള അടിസ്ഥാന മോഡൽ ആമസോൺ 1,06,999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് 23,000 രൂപയുടെ ഡയറക്ട് ഡിസ്കൗണ്ട് ഇവിടെ ലഭിച്ചിരിക്കുന്നു. കൂടാതെ 3000 രൂപ ബാങ്ക് ഡിസ്കൗണ്ടും ആമസോൺ ഒരുക്കിയിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ 103999 രൂപ വിലയിൽ ആമസോണിൽ നിന്ന് ഗാലക്സി എസ്25 അൾട്ര വാങ്ങാനാകും.
ഫ്ലിപ്പ്കാർട്ടും ഗാലക്സി എസ്25 അൾട്രയ്ക്ക് മികച്ച ഡീൽ തന്നെ ഒരുക്കിയിരിക്കുന്നു. ഫ്ലിപ്പ്കാർട്ടിൽ 1,09,990 രൂപ ഡിസ്കൗണ്ട് ആണ് ലഭ്യമാക്കിയിരിക്കുന്നത്. കൂടാതെ 5 ശതമാനം വരെ ക്യാഷ്ബാക്ക് ഓഫറും ഉണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ 5499 രൂപയോളം ഡിസ്കൗണ്ട് നേടാൻ സാധിക്കും. ഇതും ഒരു മികച്ച ഡീൽ ആണ്.

നിലവിൽ സാംസങ് ഗാലക്സി എസ്25 അൾട്ര ഏറ്റവും മികച്ച വിലകളിലാണ് വിവിധ പ്ലാറ്റ്ഫോമുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നത് എന്ന് ഈ വിലകൾ വ്യക്തമാക്കുന്നു. താൽപര്യമുള്ളവർക്ക് ഈ പ്രീമിയം മോഡൽ സ്വന്തമാക്കാൻ ഇത് ഒരു മികച്ച അവസരമാണ്. ഒരേയൊരു പോരായ്മ മാത്രമാണ് എസ്25 അൾട്ര വാങ്ങുമ്പോൾ എടുത്തുപറയാനുള്ളത്. അത് ഈ ഫോണിന്റെ ബോക്സിൽ ചാർജറില്ല, കേബിൾ മാത്രമേയുള്ളൂ എന്നതാണ്.
ഒരുലക്ഷം രൂപയ്ക്ക് മുകളിൽ വിലകൊടുത്ത് വാങ്ങുന്ന ഫോണിനൊപ്പം ഒരു ചാർജർ ഇല്ല എന്നത് ചില ഉപയോക്താക്കളെയെങ്കിലും നിരാശരാക്കിയേക്കാം. വീട്ടിൽ ഇതിനകം ഒരു സാംസങ് ഫാസ്റ്റ് ചാർജർ ഉള്ള ഉപയോക്താക്കൾക്ക് ബോക്സിൽ ചാർജർ ഇല്ല എന്നത് ഒരുപക്ഷേ ബുദ്ധിമുട്ടായേക്കില്ല, എന്നാൽ ആദ്യമായി വാങ്ങുന്നവർക്കോ ബ്രാൻഡുകൾ മാറുന്നവർക്കോ ചാർജറും അധികമായി വാങ്ങേണ്ടിവരുന്നു. അതിനായി ഏകദേശം 3000 രൂപയോളം എക്സ്ട്രാ ചെലവാക്കണം.
ചാർജറിന്റെ കാര്യം മാറ്റി നിർത്തിയാൽ മികച്ച നിരവധി നേട്ടങ്ങൾ ഗാലക്സി എസ്25 അൾട്ര വാങ്ങുന്നതിലുണ്ട്. ഒരു കരുത്തൻ ചിപ്സെറ്റ് നൽകുന്ന പ്രീമിയം ലെവൽ പെർഫോമൻസ്. ശക്തമായ എഐ ഫീച്ചറുകളുടെ പിന്തുണ, അതിഗംഭീര സംതൃപ്തി നൽകുന്ന ക്യാമറ യൂണിറ്റ്, ദീർഘകാല ഒഎസ്- സുരക്ഷാ പിന്തുണകൾ, അത്യാവശ്യം മികച്ച ബാറ്ററി ശേഷി എന്നിവയൊക്കെ ഈ പ്രീമിയം മോഡൽ വാഗ്ദാനം ചെയ്യുന്നു.

ആമസോൺ സ്മാർട്ട്ഫോൺ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുത്ത സ്മാർട്ട്ഫോൺ ആണ് ഗാലക്സി എസ്25 അൾട്ര. 4.47GHz ഒക്ടാ കോർ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ഫോർ ഗാലക്സി 3nm ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. സൂപ്പർ സ്മൂത്ത് 120Hz റിഫ്രഷ് റേറ്റുള്ള 6.9-ഇഞ്ച് QHD+, ഡൈനാമിക് AMOLED 2X ഡിസ്‌പ്ലേ, കോർണിംഗ് ഗൊറില്ല ആർമർ 2 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
ക്വാഡ് റിയർ ക്യാമറ ( 200MP വൈഡ് ക്യാമറ+ 50MP അൾട്രാ വൈഡ് ക്യാമറ+ 50MP ടെലിഫോട്ടോ ക്യാമറ+ 10MP ടെലിഫോട്ടോ ക്യാമറ) സജ്ജീകരണവും 12MP ഫ്രണ്ട് ക്യാമറയും ഇതിൽ ഉണ്ട്. അഡ്രിനോ 830 ജിപിയു, 5,000mAh ബാറ്ററി, വയേർഡ് ചാർജിങ്, ഫാസ്റ്റ് വയർലെസ് ചാർജിങ് 2.0, വയർലെസ് പവർഷെയർ പിന്തുണ, 5G, IP68 റേറ്റിങ്, ഏഴ് OS അപ്‌ഗ്രേഡുകൾ, ഏഴ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകൾ എന്നിവ എസ്25 അൾട്ര വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications








