144Hz ഡിസ്പ്ലേ, 120W ഫാസ്റ്റ് ചാർജിംഗ് സവിശേഷതയുള്ള ബ്ലാക്ക് ഷാർക്ക് 4, 4 പ്രോ ഗെയിമിംഗ് ഫോണുകൾ അവതരിപ്പിച്ചു
ബ്ലാക്ക് ഷാർക്ക് 4, ബ്ലാക്ക് ഷാർക്ക് 4 പ്രോ തുടങ്ങിയ ഗെയിമിങ് സ്മാർട്ട്ഫോണുകൾ ചൈനയിൽ അവതരിപ്പിച്ചു. ഈ സ്മാർട്ട്‌ഫോണുകളിൽ അവരുടെ മുൻഗാമികളേക്കാൾ മികച്ച സവിശേഷതകളുമായാണ് ബ്ലാക്ക് ഷാർക്ക് 3, ബ്ലാക്ക് ഷാർക്ക് 3 പ്രോ എന്നിവ വരുന്നത്. 144Hz റിഫ്രഷ് റേറ്റും യുഎഫ്‌എസ് 3.1 ഫ്ലാഷ് സ്റ്റോറേജുമുള്ള ഡിസ്‌പ്ലേകളാണ് ഇവയുടെ പ്രധാന സവിശേഷത. പ്രോ വേരിയന്റിൽ ടോപ്പ് എൻഡ് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസർ വരുമ്പോൾ നോൺ-പ്രോ മോഡലിന് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 SoC പ്രോസസർ വരുന്നു. കൂളിംഗ് ബാക്ക് ക്ലിപ്പ് 2 പ്രോ, ഇൻ-ഇയർ ഗെയിമിംഗ് ഹെഡ്‌സെറ്റ് എന്നിവ ഉൾപ്പെടുന്ന നിരവധി ആക്‌സസറികളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

ബ്ലാക്ക് ഷാർക്ക് 4 പ്രോ, ബ്ലാക്ക് ഷാർക്ക് 4: വിലയും, ലഭ്യതയും
ബേസിക് 8 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്റിൻറെ ബ്ലാക്ക് ഷാർക്ക് 4 പ്രോയുടെ വില സിഎൻവൈ 3,999 (ഏകദേശം 44,400 രൂപ) ആണ്. 12 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്റിന് സിഎൻവൈ 4,499 (ഏകദേശം 50,000 രൂപ), 16 ജിബി + 512 ജിബി സ്റ്റോറേജ് മോഡലിന് സിഎൻവൈ 5,299 ന് (ഏകദേശം 58,800 രൂപ) എന്നിങ്ങനെ യഥാക്രമം വിലവരുന്നു. മാർച്ച് 25 മുതൽ ഇങ്ക് സീ ബ്ലാക്ക് നിറങ്ങളിലും ബ്ലാക്ക് ഷാർക്ക് സ്റ്റോറിൽ നിന്നുള്ള സ്യൂകോംഗ് ബ്ലാക്ക് നിറങ്ങളിലും ഇത് ലഭ്യമാകും.

നാല് സ്റ്റോറേജ് വേരിയന്റുകളിലാണ് ബ്ലാക്ക് ഷാർക്ക് 4 പുറത്തിറക്കിയത്. 6 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് സിഎൻവൈ 2,499 (ഏകദേശം 27,700 രൂപ), 8 ജിബി + 128 ജിബി സ്റ്റോറേജ് മോഡൽ സിഎൻവൈ 2,699 ന് (ഏകദേശം 30,000 രൂപ), കൂടാതെ 12 ജിബി + 128 ജിബി സ്റ്റോറേജ് വേരിയൻറ് വില സിഎൻവൈ 2,999 (ഏകദേശം 33,300 രൂപ), 12 ജിബി + 256 ജിബി സ്റ്റോറേജ് മോഡലുള്ള ടോപ്പ് എൻഡ് വേരിയന്റിന് സിഎൻവൈ 3,299 (ഏകദേശം 36,600 രൂപ) വില വരുന്നു. മാർച്ച് 25 മുതൽ ബ്ലാക്ക് ഷാർക്ക് സ്റ്റോറിൽ നിന്ന് ഇങ്ക് സീ ബ്ലാക്ക്, ലിങ്‌ഗുവാങ് ഗ്രേ, മാജിക് മിറർ ബ്ലാക്ക് നിറങ്ങളിൽ ഇത് വിപണിയിൽ നിന്നും ലഭ്യമാകും. ഈ രണ്ട് സ്മാർട്ട്ഫോണുകളും നിലവിൽ കമ്പനിയുടെ ഓൺലൈൻ സ്റ്റോറിൽ പ്രീ-ഓർഡറുകൾക്കായി ലഭ്യമാണ്.

ഗെയിമിംഗ് സ്മാർട്ട്‌ഫോണുകൾക്കൊപ്പം ബ്ലാക്ക് ഷാർക്ക് കുറച്ച് ആക്‌സസറികളും അവതരിപ്പിച്ചിട്ടുണ്ട്. അതിൽ സിഎൻവൈ 149 (ഏകദേശം 1,600 രൂപ) വിലയുള്ള ബ്ലാക്ക് ഷാർക്ക് 3.5 എംഎം ഇൻ-ഇയർ ഗെയിമിംഗ് ഇയർഫോണുകൾ (സ്റ്റാൻഡേർഡ് എഡിഷൻ), മികച്ച സൗണ്ട് ക്വാളിറ്റിയുള്ള സ്പെഷ്യൽ റിംഗ് അയൺ എഡിഷനിലും ഈ ഇയർഫോണുകൾ വരുന്നു, ഇവയുടെ വില സിഎൻവൈ 249 ആണ് (ഏകദേശം 2,700 രൂപ) ആണ്.

സിഎൻവൈ 199 (ഏകദേശം 2,200 രൂപ) വിലയുള്ള ഒരു ബ്ലാക്ക് ഷാർക്ക് കൂളിംഗ് ബാക്ക് ക്ലിപ്പ് 2 പ്രോ ഉണ്ട്. സിഎൻവൈ 159 (ഏകദേശം 1,700 രൂപ) ബ്ലാക്ക് ഷാർക്ക് 20,000 എംഎഎച്ച് പവർ ബാങ്കും കമ്പനി അവതരിപ്പിച്ചു. ഈ രണ്ട് സ്മാർട്ട്ഫോണുകളിലും സിഎൻവൈ 79 (ഏകദേശം 800 രൂപ) വിലയുള്ള ആർമാർ തെർമൽ പ്രൊട്ടക്റ്റീവ് ഷെൽ ഉണ്ട്. സിഎൻവൈ 39 (ഏകദേശം 400 രൂപ) വിലയുള്ള ഒരു ഫ്ലൂറസെന്റ് പ്രൊട്ടക്റ്റീവ് ഷെല്ലും വരുന്നു.

ബ്ലാക്ക് ഷാർക്ക് 4 പ്രോ സവിശേഷതകൾ
ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കി ഡ്യുവൽ നാനോ സിം വരുന്ന ബ്ലാക്ക് ഷാർക്ക് 4 പ്രോയിൽ പ്രവർത്തിക്കുന്നു. 6.67 ഇഞ്ച് ഫുൾ എച്ച്ഡി + സാംസങ് ഇ 4 ഡിസ്‌പ്ലേ 144 ഹെർട്സ് റിഫ്രഷ് റേറ്റും 720 ഹെർട്സ് ടച്ച്-സാംപ്ലിംഗ് റേറ്റുമുണ്ട്. ഡിസ്പ്ലേയിൽ ഒരു ഹോൾ-പഞ്ച് ഡിസൈനും കട്ട്ഔട്ടിന് മുൻ ക്യാമറയും ഉണ്ട്. ക്വാൾകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസറുള്ള ബ്ലാക്ക് ഷാർക്ക് 4 പ്രോയിൽ 16 ജിബി വരെ എൽപിഡിഡിആർ 5 റാമും 512 ജിബി വരെ യുഎഫ്എസ് 3.1 സ്റ്റോറേജും ഉണ്ട്. വേഗതയേറിയ പ്രകടനത്തിനായി ഈ സ്മാർട്ട്ഫോണിന് ഒരു എസ്എസ്ഡിയും വരുന്നുണ്ട്.

എഫ് / 1.79 ലെൻസുമായി ജോടിയാക്കിയ 64 മെഗാപിക്സൽ പ്രൈമറി ക്യാമറയുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ബ്ലാക്ക് ഷാർക്ക് 4 പ്രോയുടെ സവിശേഷത. എഫ് / 2.2 അൾട്രാ-വൈഡ് ലെൻസുള്ള 8 മെഗാപിക്സൽ സെൻസറും എഫ് / 2.4 മാക്രോ ലെൻസുള്ള ത്രിതീയ 5 മെഗാപിക്സൽ സെൻസറും ഉണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ് / 2.45 ലെൻസുള്ള 20 മെഗാപിക്സൽ സെൻസറാണ് മുൻവശത്ത് നൽകിയിരിക്കുന്നത്. 120W ഫാസ്റ്റ് ചാർജിംഗുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ഫോണിൽ നൽകിയിരിക്കുന്നത്. ഇത് 15 മിനിറ്റിനുള്ളിൽ സ്മാർട്ഫോൺ പൂർണ്ണമായും ചാർജ് ചെയ്യാൻ കഴിയും. 3.5 എംഎം ഹെഡ്‌ഫോൺ ജാക്കുമായ ഹാൻഡ്‌സെറ്റിൽ ഡ്യുവൽ സ്പീക്കറുകളും മോട്ടറൈസ്ഡ് ഹോൾഡർ ബട്ടണുകളും ഉണ്ട്.

ഓൺബോർഡ് സെൻസറുകളിൽ ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഇലക്ട്രോണിക് കോമ്പസ്, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഉൾപ്പെടുന്നു. ഒരു വശത്ത് ഫിംഗർപ്രിന്റ് സെൻസറും നൽകിയിരിക്കുന്നു. ഈ സ്മാർട്ഫോണിൻറെ ബാക്ക് പാനലിൽ ലൈറ്റിംഗ് ഇഫക്റ്റ് ഉണ്ട്. ഈ സ്മാർട്ട്‌ഫോൺ 220 ഗ്രാം ഭാരമാണ് വരുന്നത്.

ബ്ലാക്ക് ഷാർക്ക് 4 സവിശേഷതകൾ
ഒഎസ്, ഡിസ്പ്ലേ, ബാറ്ററി എന്നിവയുടെ കാര്യത്തിൽ ബ്ലാക്ക് ഷാർക്ക് 4 ന് സമാനമായ സവിശേഷതകളുണ്ട്. 12 ജിബി വരെ എൽപിഡിഡിആർ 5 റാമും 256 ജിബി വരെ യുഎഫ്എസ് 3.1 സ്റ്റോറേജും ജോടിയാക്കിയ ക്വാൾകോം സ്‌നാപ്ഡ്രാഗൺ 870 SoC പ്രോസസറാണ് ബ്ലാക്ക് ഷാർക്ക് 4 ന് കരുത്ത് നൽകുന്നത്. 48 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ബ്ലാക്ക് ഷാർക്ക് 4ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബാക്കിയുള്ള ക്യാമറകൾ പ്രോ വേരിയന്റിന് സമാനമാണ്. ഈ ഗെയിമിംഗ് സ്മാർട്ഫോണിന് 210 ഗ്രാം ഭാരമുണ്ട്.


Click it and Unblock the Notifications








