പുതിയ ബ്ലാക്ക് ഷാർക്ക് 4 ഗെയിമിംഗ് സ്മാർട്ട്ഫോൺ മാർച്ച് 23 ന് അവതരിപ്പിക്കും
ഷവോമിയുടെ ബ്ലാക്ക് ഷാർക്ക് അടുത്ത ഗെയിമിംഗ് സ്മാർട്ട്‌ഫോണായ ബ്ലാക്ക് ഷാർക്ക് 4 ൻറെ ലോഞ്ച് തീയതി കമ്പനി സ്ഥിരീകരിച്ചു. വെയ്ബോ പോസ്റ്റ് വഴി കമ്പനി ബ്ലാക്ക് ഷാർക്ക് 4 സീരീസിൻറെ ലോഞ്ച് തീയതിയും പോസ്റ്ററും വെളിപ്പെടുത്തിയിരുന്നു. ഈ സ്മാർട്ഫോൺ ഉടൻ അവതരിപ്പിക്കുമെന്നുള്ള സ്ഥിരീകരണമാണ് അത് നൽകുന്നത്. ചൈനയിൽ മാർച്ച് 23 ന് ബ്ലാക്ക് ഷാർക്ക് 4 ഗെയിമിംഗ് സ്മാർട്ഫോൺ അവതരിപ്പിക്കും. ഇതിനുപുറമെ, ബ്ലാക്ക് ഷാർക്ക് 4 പ്രോയുടെ പിന്നിൽ 108 മെഗാപിക്സൽ പ്രൈമറി സെൻസർ ഉൾപ്പെടുത്തുമെന്ന് ഒരു പുതിയ റിപ്പോർട്ടിൽ പറയുന്നു.

ലോഞ്ച് തീയതി വെളിപ്പെടുത്തുന്ന പോസ്റ്റർ ഈ സ്മാർട്ട്‌ഫോണിൻറെ സവിശേഷതകളൊന്നും വെളിപ്പെടുത്തുന്നില്ല. ഇന്ത്യയുൾപ്പെടെയുള്ള അന്താരാഷ്ട്ര വിപണികളിൽ വരാനിരിക്കുന്ന ഈ സ്മാർട്ട്‌ഫോൺ എപ്പോൾ ലഭ്യമാക്കുമെന്ന കാര്യവും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 2019 ൽ ഇന്ത്യയിൽ വീണ്ടും ബ്ലാക്ക് ഷാർക്ക് 2 പുറത്തിറക്കിയ ശേഷം കമ്പനി രാജ്യത്ത് ഒരു സ്മാർട്ട്‌ഫോണും ഇതുവരെ അവതരിപ്പിച്ചിട്ടില്ല. ബ്ലാക്ക് ഷാർക്ക് 4 പ്രോ എന്ന് വിശ്വസിക്കപ്പെടുന്ന ബ്ലാക്ക് ഷാർക്ക് കെആർഎസ്-എ 0 അടുത്തിടെ ഗൂഗിൾ പ്ലേ കൺസോൾ, ടെന, 3 സി എന്നിവയിൽ കണ്ടെത്തിയിട്ടുണ്ട്.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസറാണ് ഈ ഹാൻഡ്സെറ്റുകൾക്ക് പ്രവർത്തനക്ഷമത നൽകുന്നതെന്ന് ഡിവൈസ് ലിസ്റ്റിംഗുകൾ പറയുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 SoC പ്രോസസർ വരുന്ന അതേ പ്ലാറ്റ്ഫോമുകളിൽ മോഡൽ നമ്പർ PSR-A0 വരുന്ന മറ്റൊരു മോഡലും കണ്ടെത്തിയിട്ടുണ്ട്. ഇത് പുതിയ ബ്ലാക്ക് ഷാർക്ക് 4 ആണെന്ന് വിശ്വസിക്കപ്പെടുന്നു.

ബ്ലാക്ക് ഷാർക്ക് 4, 4 പ്രോ എന്നിവയിൽ 144Hz റിഫ്രഷ് റേറ്റ് വരുന്ന 6.67 ഇഞ്ച് ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. വാനില വേരിയന്റിന് ഒരു ഫുൾ എച്ച്ഡി + റെസലൂഷൻ വന്നേക്കാം, അതേസമയം പ്രോ വേരിയന്റിൽ ക്വാഡ് എച്ച്ഡി + റെസല്യൂഷൻ ഉണ്ടായിരിക്കാം. 120W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് ഈ രണ്ട് ഹാൻഡ്സെറ്റുകൾക്കും വരുമെന്ന് പ്രതീക്ഷിക്കുന്നത്. അടുത്തിടെ പുറത്തിറക്കിയ റെഡ് മാജിക് 6 പ്രോയ്ക്കും, അസ്യൂസ് റോഗ് ഫോൺ 5 അൾട്ടിമേറ്റ് എഡിഷനും എതിരായി ബ്ലാക്ക് ഷാർക്ക് 4 വിപണിയിൽ 18 ജിബി റാം കപ്പാസിറ്റിയുമായി വരുമെന്ന് പറയുന്നു.

ബ്ലാക്ക് ഷാർക്ക് 4 പ്രോയിൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പ് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോൾ ചൈനയിൽ നിന്നുള്ള വിശ്വസനീയമായ ഒരു ടിപ്‌സ്റ്റർ ബ്ലാക്ക് ഷാർക്ക് 4 പ്രോയിൽ 108 മെഗാപിക്സൽ പ്രൈമറി സെൻസർ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ബ്ലാക്ക് ഷാർക്ക് 4 ന് 48 മെഗാപിക്സൽ അല്ലെങ്കിൽ 64 മെഗാപിക്സൽ പ്രൈമറി സെൻസർ ഉണ്ടായിരിക്കുമെന്ന് അഭ്യൂഹമുണ്ട്. രണ്ട് ഹാൻഡ്സെറ്റുകളും ഗൂഗിളിൻറെ ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കും.


Click it and Unblock the Notifications








