രണ്ട് ബ്ലാക്ക്‌ബെറി 10 സ്മാര്‍ട്‌ഫോണുകള്‍

Posted By: Super

രണ്ട് ബ്ലാക്ക്‌ബെറി 10 സ്മാര്‍ട്‌ഫോണുകള്‍

ഓഗസ്റ്റില്‍ റിം അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ബ്ലാക്ക്‌ബെറി 10 ഒഎസില്‍ അധിഷ്ഠിതമായ രണ്ട് സ്മാര്‍ട്‌ഫോണ്‍ മോഡലുകള്‍ വരുന്നു. ബ്ലാക്ക്‌ബെറി എല്‍ സീരീസ്, ബ്ലാക്ക്‌ബെറി എന്‍ സീരീസ് എന്നിവ കമ്പനി ഉടന്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇതില്‍ ബ്ലാക്ക്‌ബെറി എല്‍ സീരീസ് ടച്ച് അധിഷ്ഠിത സ്മാര്‍ട്‌ഫോണായിരിക്കുമെന്നും എന്‍ സീരീസ് ക്യുവര്‍ട്ടി സ്മാര്‍ട്‌ഫോണുമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ഈ മോഡലുകളുടെ സവിശേഷതകളെല്ലാം പുറത്തായിട്ടില്ലെങ്കിലും മികച്ച ഡിസ്‌പ്ലെ സൗകര്യം, ഉപയോക്തൃ സൗഹാര്‍ദ്ദ ആപ്ലിക്കേഷനുകള്‍ എന്നിവ റിം ഇതില്‍ അവതരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബ്ലാക്ക്‌ബെറി എല്‍ സീരീസ് സ്മാര്‍ട്‌ഫോണില്‍ സ്‌ക്രീന്‍ ഡിസ്‌പ്ലെ റെസലൂഷന്‍ 768x1200 പിക്‌സലാകാനാണ് സാധ്യത. 55എംഎം സ്‌ക്രീന്‍ വിസ്താരവും ഉണ്ടാകും. റെറ്റിന ഡിസ്‌പ്ലെ ഐഫോണ്‍ 4, ഐഫോണ്‍ 4എസ് എന്നിവയേക്കാളും മികച്ചതാകും എന്നും റിപ്പോര്‍ട്ടുമുണ്ട്.

ക്യുവര്‍ട്ടി അധിഷ്ഠിത സ്മാര്‍ട്‌ഫോണാണ് ബ്ലാക്ക്‌ബെറി എന്‍ സീരീസ്. ബ്ലാക്ക്‌ബെറി നെവാഡ എന്നായിരുന്നു ഇതിന് മുമ്പ് നല്‍കിയിരുന്ന കോഡ് നെയിം. ഒഎല്‍ഇഡി സ്‌ക്രീന്‍ ടെക്‌നോളജി ഈ സ്മാര്‍ട്‌ഫോണ്‍ ഉപയോഗിച്ചേക്കും. പീന്നീടുള്ള മോഡലുകളില്‍ എല്‍സിഡി ഡിസ്‌പ്ലെയായിരിക്കും ഉപയോഗിക്കുക.

അന്താരാഷ്ട്ര വിപണിയില്‍ സെപ്തംബറോടെ എല്‍ സീരീസ് എത്താനാണ് സാധ്യത. എന്‍ സീരീസ് 2013ന്റെ ആദ്യപാദത്തിലാകും എത്തുക. മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് വിപണിയില്‍ ഏറെ താഴ്ച നേരിടേണ്ടി വന്ന റിസര്‍ച്ച് ഇന്‍ മോഷന് ഇനിയുള്ള പ്രതീക്ഷ ബ്ലാക്ക്‌ബെറി 10 ഒഎസും അതില്‍ വരുന്ന ഉത്പന്നങ്ങളുമാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot