ഫോണില്‍ വോയ്‌സ് ആക്റ്റിവേറ്റഡ് യൂണിവേഴ്‌സല്‍ സേര്‍

Posted By: Staff

ഫോണില്‍ വോയ്‌സ് ആക്റ്റിവേറ്റഡ് യൂണിവേഴ്‌സല്‍ സേര്‍

ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍് രണ്ടു സിഡിഎംഎ ഹാന്‍ഡ്‌സെറ്റുകള്‍ ഇറക്കാനിറങ്ങുകയാണ് ബ്ലാക്ക്‌ബെറി. അതിന്റെ മുന്നോടിയായി മൊബൈല്‍ ഓപറേറ്റേഴ്‌സിനെ തേടുകയാണ് ബ്ലാക്ക്‌ബെറി ഇപ്പോള്‍. 9350, 9370 എന്നിവയാണ് ഈ പുതിയ സിഡിഎംഎ മൊബൈലുകള്‍.

റ്റാറ്റ ടെലി സര്‍വ്വീസസ്, എംടിഎസ്, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് എന്നീ മൂന്നു മൊബൈല്‍ ഓപറേറ്റേഴ്‌സ് നിലവില്‍ ബ്ലാക്ക്‌ബെറിയുടെ പരിഗണനയിലുള്ളത്. ആരാണ് പുതിയ ബ്ലാക്കബെറി മൊബൈലുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നതിനു സഹായിക്കുക എന്നു ഈ വര്‍ഷാവസാനത്തോടെയോ, അടുത്ത വര്‍ഷം ആദ്യത്തിലോ അറിയാന്‍ കഴിയും എന്നു പ്രതീക്ഷിക്കാം.

ബ്ലാക്ക്‌ബെറിയുടെ കര്‍വ് മൊബൈലുകള്‍ നമുക്കിടയില്‍ ഒരു വാര്‍ത്ത സൃഷ്ടിച്ചു കഴിഞ്ഞു. അതുകൊണ്ട് പുതിയ സിഡിഎംഎ മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളുമായി ബ്ലാക്ക്‌ബെറിയുടെ വരവ് വെറുതെയാവില്ല.

ബ്ലാക്ക്‌ബെറി പുതിയതായി പുറത്തിറക്കിയ ഉല്‍പന്നങ്ങളില്‍ ഏറ്റവും മികച്ചവയാണ് ബ്ലാക്ക്‌ബെറി കര്‍വ് 9350 ഉം 9370ഉം. രണ്ടിനും, 2.44 ഇഞ്ച് ടച്ച് സ്‌ക്രീനാണുള്ളത്. ഇരു ഫോണുകളും മെലിഞ്ഞതും, സ്‌റ്റൈലിഷ് ലുക്കുള്ളതുമാണ്. ബ്ലാക്ക്‌ബെറി ഹാന്‍ഡ്‌സെറ്റുകളുടെയെല്ലാം പ്രത്യേകൃതയായ QWERTY കീപാഡാണ് ഇവയ്ക്കും.

രണ്ടും പ്രവര്‍ത്തിക്കുന്നത് ബ്ലാക്ക്‌ബെറി ഓപറേറ്റിംഗ് സിസ്റ്റത്തിലാണ്. 5 മെഗാപിക്‌സല്‍ ക്യാമറയും ഇതിന്റെ സ്‌പെഷ്യാലിറ്റിയാണ്.

ഡാറ്റ കൈമാറാനും, വയര്‍ലെസ് കണക്ഷനും സഹായകമാകുന്ന നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ ചിപ്പുകളില്‍ ആക്‌സസ് ഉണ്ടെന്നതും എടുത്തു പറയേണ്ടതാണ്. വിനോദത്തിന്റെ കാര്യത്തിലും ഈ ബ്ലാക്കബെറി ഫോണുകള്‍ ഒട്ടും പുറകിലല്ല. ഓഡിയോ, വീഡിയോ പ്ലെയറുകള്‍, ബ്ലൂടൂത്ത്, വൈഫൈ കണകഷനുകള്‍ എന്നിവയുണ്ട്.

ഇതിലെ ഏറ്റവും എടുത്തു പറയേണ്ടതും, വേറിട്ടു നിര്‍ത്തുന്നതുമായ പ്രത്യേകത എന്നു പറയുന്നത് ഇതിലെ വോയ്‌സ് ആക്റ്റിവേറ്റഡ് യൂണിവേഴ്‌സല്‍ സേര്‍ച്ച് ആണ്. ഈ സംവിധാനം വഴി, സംസാര ശകലങ്ങളെ ടെക്റ്റ് ആക്കി മാറ്റി അവ സേര്‍ച്ച് ചെയ്യാം എന്നതാണ്.

ഇവയുടെ വിലയെ കുറിച്ച് ഇതുവരെ വ്യക്തമായ റിപ്പോര്‍ട്ടുകള്‍ ഒന്നും ലഭിച്ചിട്ടില്ല എങ്കിലും വലിയ വിയയാകില്ല എന്നാണ് കരൂുതപ്പെടുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot