15990 രൂപയ്ക്ക് ബ്ലാക്‌ബെറിയുടെ പുതിയ ടച്ച് സ്‌ക്രീന്‍ സ്മാര്‍ട്ട്‌ഫോണ്‍

Posted By:

നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്ന ബ്ലാക്‌ബെറി പുതിയ ഇടത്തരം ശ്രേണിയില്‍പെട്ട സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി. ബ്ലക്‌ബെറി 9720 എന്നു പേരിട്ടിരിക്കുന്ന ടച്ച് സ്‌ക്രീന്‍ ഫോണിന് 15990 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞമാസംതന്നെ പുതിയ ഫോണിനെ കുറിച്ച് കമ്പനി ഔദ്യോഗികമായി അറിയിച്ചിരുന്നെങ്കിലും ഇന്നാണ് ലോഞ്ച് ചെയ്തത്.

പുതിയ ഫോണുകളിലുള്ള ബ്ലാക്‌ബെറി 10 ഒ.എസിനുപകരം നേരത്തെയുണ്ടായിരുന്ന ബി.ബി. 7.1 ഒസാണ് ബ്ലക്‌ബെറി 9720-ല്‍ ഉപയോഗിച്ചിരിക്കുന്നത്. ഏഷ്യയിലും ലാറ്റിന്‍ അമേരിക്കയിലും ഉള്‍പ്പെടെ തെരഞ്ഞെടുത്ത മാര്‍ക്കറ്റുകളിലാണ് തുടക്കത്തില്‍ ഫോണ്‍ ലഭിക്കുക.

12 മില്ലിമീറ്റര്‍ തിക്‌നസും 120 ഗ്രാം ഭാരവുമുള്ള പുതിയ ഫോണ്‍ ബ്ലാക്‌ബെറിയുടെ കര്‍വ് സീരീസിനു സമാനമാണ്. QWERTY കീപാഡും 360-480 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 2.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ TFT LCD ഡിസ്‌പ്ലെയുള്ളതാണ്.

806 MHz Tavor MG1 പ്രൊസസറും 512 എം.ബി. റാമുമുണ്ട്. LED ഫ് ളാഷ്, ഇമേജ് സ്‌റ്റെബിലൈസേഷന്‍, 4X ഡിജിറ്റല്‍ സൂം എന്നിവയോടു കൂടിയ 5 എം.പി. പിന്‍കാമറയുണ്ടെങ്കിലും മുന്‍ വശത്ത് കാമറയില്ല.

ബ്ലാക്‌ബെറി സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

1450 mAh റിമൂവബിള്‍ ബാറ്ററി 7 മണിക്കൂര്‍ ടോക്‌ടൈമും 432 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ സമയവും ലഭിക്കും. 512 എം.ബി. മാത്രം ഇന്റേണല്‍ സ്‌റ്റോറേജുള്ള ഫോണില്‍ മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് 32 ജി.ബി. വരെ മെമ്മറി വികസിപ്പിക്കാം. വൈ-ഫൈ, ബ്ലൂടൂത്ത്, ജി.പി.എസ്.A-GPS, 3ജി എന്നിവയോടൊപ്പം എഫ്.എം. റേഡിയോയും പുതിയ ബ്ലാക്‌ബെറിയില്‍ ലഭ്യമാവും.

കറുപ്പ്, നീല, പിങ്ക്, പര്‍പിള്‍, വെള്ള എന്നീ നിറങ്ങളില്‍ ലഭ്യമാവുന്ന ഫോണ്‍ സെപ്റ്റംബര്‍ 14 മുതല്‍ സ്‌റ്റോറുകളില്‍ ലഭ്യമായിത്തുടങ്ങും.

ബ്ലാക്‌ബെറി 9720-നെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

BlackBerry 9720

360-480 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 2.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ആണ് ബ്ലാക്‌ബെറി 9720-യ്ക്കുള്ളത്.

 

BlackBerry 9720

ബി.ബി. 7.1 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം

 

BlackBerry 9720

806 MHz Tavor MGI പ്രാസസറും 512 എം.ബി. റാമുമുണ്ട്.

 

BlackBerry 9720

5 എം.പി. പിന്‍കാമറയുണ്ടെങ്കില്‍ മുന്‍വശത്ത് കാമറയില്ല.

BlackBerry 9720

1450 mAh റിമൂവബിള്‍ ബാറ്ററി 7 മണിക്കൂര്‍ ടോക്‌ടൈം നല്‍കും.

BlackBerry 9720

QWERTY കീപാഡും ടച്ച് സ്‌ക്രീന്‍ സംവിധാനവുമുണ്ട്.

 

BlackBerry 9720

കറുപ്പ്, നീല, പിങ്ക്, പര്‍പിള്‍, വെള്ള എന്നീ നിറങ്ങളില്‍ ലഭിക്കും

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
15990 രൂപയ്ക്ക് ബ്ലാക്‌ബെറിയുടെ പുതിയ ടച്ച് സ്‌ക്രീന്‍ സ്മാര്‍ട്ട്‌ഫോണ

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot