സ്വയം നശിക്കുന്ന ഫോണുമായി ബ്ലാക്ക്‌ബെറി എത്തും....!

Written By:

മിക്ക അവസരങ്ങളിലും അതീവ രഹസ്യ വിവരങ്ങള്‍ സൂക്ഷിക്കുന്ന ഫോണുകളില്‍ നുഴഞ്ഞുകയറുന്ന ഹാക്കര്‍മാര്‍ പലരുടേയും പേടിസ്വപ്നമാണ്. എന്നാല്‍ ഇനി ഇത്തരം നുഴഞ്ഞുകയറ്റക്കാരെ പേടിക്കേണ്ടതില്ലെന്നാണ് ബ്ലാക്‌ബെറിയുടെ വാഗ്ദാനം. അത്രയും സുരക്ഷയാണ് ബ്ലാക്‌ബെറി ബോയിങുമായി കൈകോര്‍ത്ത് അവതരിപ്പിക്കുന്ന പുതിയ ഫോണിന്റെ പ്രത്യേകത.

ഹാക്കിങ് ശ്രമം നടക്കുമ്പോള്‍ തന്നെ സ്വയം നശിക്കുന്ന ഫോണുകള്‍ വിപണിയിലെത്തിക്കാനുള്ള യത്‌നത്തിലാണ് ബ്ലാക്‌ബെറി. ബോയിങ് ബ്ലാക്ക് എന്ന് പേരിട്ടിരിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണ്‍ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമിലാണ് പ്രവര്‍ത്തിക്കുന്നത്.

സ്വയം നശിക്കുന്ന ഫോണുമായി ബ്ലാക്ക്‌ബെറി എത്തും....!

ഹാക്കര്‍മാര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുമ്പോള്‍ തന്നെ വിവരങ്ങള്‍ ചോര്‍ത്തുന്നതിനെ പ്രതിരോധിച്ച് സ്വയം നശിക്കാന്‍ കഴിയുന്ന ഫോണാണിതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഫോണ്‍കോളുകളും മറ്റും തീര്‍ത്തും രഹസ്യാത്മകമായി സൂക്ഷിക്കേണ്ട സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും മറ്റും ഈ ഫോണ്‍ ഉപകാരപ്പെടുമെന്നാണ് കമ്പനി പറയുന്നത്. ഇരട്ടസിം സൗകര്യമുള്ള ഫോണായിരിക്കും ഇത്.

ബയോമെട്രിക്ക് സെന്‍സറുകള്‍, സാറ്റലൈറ്റുകള്‍ എന്നിവയുമായി ബന്ധിപ്പിക്കാന്‍ കഴിയും വിധമുള്ള സംവിധാനങ്ങളും ഈ ഫോണിലുണ്ടാകും.

English summary
BlackBerry and Boeing to release a self-destructing smartphone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot