റിം ബ്ലാക്ക്‌ബെറി ബോള്‍ഡ് ടച്ച് 9220 ഫോണ്‍ വരുന്നു

Posted By:

റിം ബ്ലാക്ക്‌ബെറി ബോള്‍ഡ് ടച്ച് 9220 ഫോണ്‍ വരുന്നു

ഐഫോണ്‍, സ്മാര്‍ട്ട്‌ഫോണുകളുടെ മലവെള്ളപ്പാച്ചില്‍ എന്നിവയില്‍ ബ്ലാക്ക്‌ബെറിക്ക് ഇടയ്ക്ക് ഒരു ക്ഷാണം തട്ടിയോ എന്നൊരു സംശയം.  എന്നാല്‍ പുതിയ മോഡല്‍ ഹാന്‍ഡ്‌സെറ്റുകള്‍ പുറത്തിറക്കുന്നതിലും, പുതിയ ഓപറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നതിലും ഒന്നും റിം ഒരു അമ്മാന്തവും കാണിച്ചില്ല.  റിം ബ്ലാക്ക്‌ബെറി ബോള്‍ഡ് ടച്ച് 9220 എന്ന പുതിയൊരു മൊബൈല്‍ ഹാന്‍ഡ്‌സെറ്റു കൂടി പുറത്തു വന്നിരിക്കുന്നു.

ഈ പുതിയ ഹാന്‍ഡ്‌സെറ്റ് റിം ഡാകോട്ട എന്നും ഈ പുതിയ ഹാന്‍ഡ്‌സെറ്റിന് പേരുണ്ട്.

ഫീച്ചറുകള്‍:

 • റിം ബ്ലാക്ക്‌ബെറി 7 ഓപറേറ്റിംഗ് സിസ്റ്റം

 • ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ എംഎസ്എം8255ടി പ്രോസസ്സര്‍

 • 1200 മെഗാഹെര്‍ഡ്‌സ് സിപിയു ക്ലോക്ക്

 • 768 എംബി സിസ്റ്റം മെമ്മറി

 • 7.5 ജിബി റോം

 • ടിഎഫ്ടി ഡിസ്‌പ്ലേ

 • 2.8 ഇഞ്ച് സ്‌ക്രീന്‍

 • 640 x 480 പിക്‌സല്‍ സ്‌ക്രീന്‍ റെസൊലൂഷന്‍

 • 3.5 എംഎം ഓഡിയോ ജാക്ക്

 • QWERTY കീബോര്‍ഡ്

 • ടച്ച് പാഡ് / ട്രാക്ക് പാഡ്

 • മൈക്രോഎസ്ഡി, മൈക്രോഎസ്ഡിഎച്ച്‌സി / ട്രാന്‍സ് ഫ്ലാഷ് മെമ്മറി കാര്‍ഡ് സ്ലോട്ട്

 • യുഎസ്ബി 2.0 പോര്‍ട്ട്

 • ബ്ലൂടൂത്ത്

 • വയര്‍ലെസ് ലാന്‍

 • ജിപിഎസ്

 • എഡ്ജ് / ജിപിആര്‍എസ്

 • എച്ച്എസ്ഡിപിഎ

 • ജിയോറ്റാഗിംഗ്

 • 4.9 മെഗാപിക്‌സല്‍ ക്യാമറ

 • ബില്‍ട്ട് ഇന്‍ ഫ്ലാഷ്

 • 1230 mAh ബാറ്ററി

 • 66 എംഎം വീതി, 115 എംഎം നീളം, 10.5 എംഎം കട്ടി

 • ഭാരം 130 ഗ്രാം
ടൈപ്പിംഗ് എളുപ്പമാക്കാന്‍ സഹായകമാകുന്ന QWERTY കീപാഡ്, ടച്ച് സ്‌ക്രീന്‍ എന്നിവ ഇതില്‍ ഒരുക്കിയിരിക്കുന്നു.  ഓഫീസ് ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ പ്രോസസ്സറാണ് ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.  അതുപോലെ ഇതിലെ 768 എംബി റാം പ്രോഗ്രാമുകളുടെ പ്രവര്‍ത്തനം ഉറപ്പാക്കുന്നു.

റിം ബ്ലാക്ക്‌ബെറി ബോള്‍ഡ് ടച്ച് 9220 ഹാന്‍ഡ്‌സെറ്റിന്റെ വില പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot