പുതിയ ആപ്ലിക്കേഷനുകള്‍, ബ്ലാക്ക്‌ബെറിയുടെ പുതുവത്സര സമ്മാനം

Posted By:

പുതിയ ആപ്ലിക്കേഷനുകള്‍, ബ്ലാക്ക്‌ബെറിയുടെ പുതുവത്സര സമ്മാനം

പുതുവര്‍ഷത്തില്‍ എന്തൊക്കെ അത്ഭുതങ്ങളാണ് ഗാഡ്ജറ്റ് ലോകത്ത് അവതരിക്കാന്‍ പോകുന്നത് എന്ന ആകാംക്ഷയില്‍ 2011ന് വിരാമമായി.  ബ്ലാക്ക്‌ബെറി പുതിയ ഉല്‍പന്നങ്ങള്‍ക്കുപരിയായി പുതിയ ആപ്ലിക്കേഷനുകളാണ് അവതരിപ്പിക്കുന്നത്.  പുതുവര്‍ഷ സമ്മാനമായാണ് ബ്ലാക്ക്‌ബെറി ഈ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍ അവതരിപ്പിക്കുന്നത്.

ഈ പുതിയ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് പുത്തന്‍ തീമുകള്‍, വോള്‍പേപ്പറുകള്‍, ആനിമേഷനുകള്‍ എന്നിവയാല്‍് സ്മാര്‍ട്ട്‌ഫോണുകളെ കൂടുതല്‍ ആകര്‍ഷണീയമാക്കാന്‍ സാധിക്കും.  ഇവയ്ക്കു പുറമെ പുതുവത്സര സമ്മാനമായി റിം ബ്ലാക്ക്‌ബെറി പ്ലേബുക്കിന്റെ വില കുറയ്ക്കുകയും ചെയ്തിട്ടുണ്ടായിരുന്നു, 13,500 രൂപ.  എന്നാല്‍ ഈ ഓഫര്‍ 2011 ഡിസംബര്‍ അവസാനത്തോടെ അവസാനിച്ചു കഴിഞ്ഞു.

പുതുവര്‍ഷത്തില്‍ ബ്ലാക്ക്‌ബെറി അവതരിപ്പിക്കുന്ന പുതിയ ആപ്ലിക്കേഷനുകള്‍:

ന്യൂ ഇയര്‍ മാച്ച് അപ്പ്

സ്‌നാപ് മി ന്യൂ ഇയര്‍

ഗിഫ്റ്റ് എന്‍ ടെയ്ക്ക്

ന്യൂ ഇയര്‍ പാര്‍ട്ടി റെയിന്‍ബോ ലൈറ്റ്‌സ്

ന്യൂ ഇയര്‍ പാര്‍ട്ടി നൈറ്റ്

ന്യൂ ഇയര്‍ കൗണ്ട് ഡൗണ്‍

ന്യൂ ഇയര്‍ മാച്ച് അപ്പ്:

അവധിക്കാലം കൂടുതല്‍ ആഘോഷപൂര്‍ണ്ണമാക്കാന്‍ സഹായിക്കുന്ന ഗെയിമുകളുമായാണ് ഈ ആപ്ലിക്കേഷന്‍ എത്തുന്നത്.  എല്ലാ വിഭാഗത്തില്‍ പെട്ട ആളുകള്‍ക്കും കളിക്കാവുന്ന ഗെയിമുകള്‍ ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നു.  ഇതൊരു സൗജന്യ ആപ്ലിക്കേഷന്‍ ആണ്.

സ്‌നാപ് മി ന്യൂ ഇയര്‍:

ഇതും ഒരു സൗജന്യ ആപ്ലിക്കേഷനാണ്.  സ്മാര്‍ട്ട്‌ഫോണിലെ ക്യാമറയില്‍ എടുത്ത ഫോട്ടോകള്‍ക്ക് സ്‌നാപ്മി ഫ്രെയിമുകള്‍ നല്‍കുന്ന ഒരു ആപ്ലിക്കേഷന്‍ ആണിത്.  ബ്ലാക്ക്‌ബെറി ഡിവൈസ് 5.0 അല്ലെങ്കില്‍ അതിലും ഉയര്‍ന്ന സോഫ്റ്റ്‌വെയര്‍ ഉണ്ടെങ്കില്‍ മാത്രമേ ഈ ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്താന്‍ പറ്റൂ.

ഫോട്ടോകള്‍ക്ക് ഫ്രെയിം നല്‍കിക്കഴിഞ്ഞ് സ്മാര്‍ട്ട്‌ഫോണ്‍ വഴി തന്നെ ഇവ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കും.  അങ്ങനെ ചെയ്താല്‍ നിങ്ങള്‍ സ്വാഭിവികമായും നിങ്ങളുടെ പേര് ഒരു പുതുവത്സര മത്സരത്തിലേക്ക് രജിസ്റ്റര്‍ ചെയ്യപ്പെടും.

2012 ജനുവരി 15 ആകുമ്പോഴേക്കും ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടുന്ന ഫോട്ടോ അപ്ലോഡ് ചെയ്ത ആളായിരിക്കും വിജയി.  മി ബൈ മെലിയ റിസോര്‍ട്ടില്‍ മൂന്നു രാത്രികള്‍ കഴിയാനുള്ള ഒരു പാക്കേജാണ് സമ്മാനം.  ഡിജെ പ്രൈസ്, ഡിഎച്ച് അനി ക്വിന്‍ ഫീച്ചറുകള്‍ ഉള്ള 4 എഎം സിഡികള്‍ 10 റണ്ണര്‍-അപ്പ് വിജയികള്‍ക്കും സമ്മാനമായി ലഭിക്കും.

ഗിഫ്റ്റ് എന്‍ ടെയ്ക്ക്:

ഒരൊറ്റ ക്ലിക്കിലൂടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ അയക്കാന്‍ സാധിക്കും ഈ സൗജന്യ ആപ്ലിക്കേഷന്‍ വഴി.  സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളായ ഫെയ്‌സ്ബുക്ക്, ബ്ലാക്ക്‌ബെറി മെസ്സഞ്ചര്‍ 6 (ബിബിഎം 6) എന്നിവ വഴി സമ്മാനങ്ങള്‍ അയക്കാനാണ് ഈ ആപ്ലിക്കേഷന്‍ വഴി സാധിക്കുക.  എന്നാല്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്താന്‍ ആദ്യം ബിബിഎം 6 ഹാന്‍ഡ്‌സെറ്റില്‍ ഇന്‍സ്റ്റോള്‍ ചെയ്തിരിക്കണം.

ന്യൂ ഇയര്‍ പാര്‍ട്ടി നൈറ്റ്:

മറ്റുള്ളവയെ പോലെ ഇതൊരു സൗജന്യ ആപ്ലിക്കേഷന്‍ അല്ല.  നീല നിറത്തില്‍ വളരെ ആകര്‍ഷണീയമായ ഡിസ്‌പ്ലേ ബാക്ക്ഗ്രൗണ്ട് ലഭിക്കും ഈ ആപ്ലിക്കേഷന്‍ വഴി.  ഇന്ത്യയില്‍ ഈ ആപ്ലിക്കേഷന്റെ വില 55 രൂപയാണ്.

ന്യൂ ഇയര്‍ പാര്‍ട്ടി റെയിന്‍ബോ ലൈറ്റ്‌സ്:

ബ്ലാക്ക്‌ബെറി ടോര്‍ച്ച്, ബോള്‍ഡ്, കര്‍വ്, ടൂര്‍ എന്നീ ഹാന്‍ഡ്‌സെറ്റുകള്‍ക്കൊപ്പം ഉപയോഗിക്കുാന്‍ സാധിക്കുന്ന ഈ ആപ്ലിക്കേഷന്റേയും വില 55 രൂപയാണ്.  സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഒരു പാര്‍ട്ടി ലുക്ക് നല്‍കുന്ന ആപ്ലിക്കേഷന്‍ ആണ് ഇത്.

ന്യൂ ഇയര്‍ കൗണ്ട് ഡൗണ്‍:

നിശ്ചിത ഇടവേളകളില്‍ നമ്മള്‍ സെറ്റ് ചെയ്തു വെച്ചതിനനുസരിച്ച് വോള്‍പേപ്പറുകള്‍ മാറിക്കൊണ്ടിരിക്കും ഈ ആപ്ലിക്കേഷന്‍ വഴി.  75 രൂപയുണ്ട് ഈ ആപ്ലിക്കേഷന് വില.  10 വ്യത്യസ്ത ക്രിസ്മസ് വോള്‍പേപ്പറുകള്‍ ഉണ്ടിതില്‍.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot