ബ്ലാക്ക്ബെറി Evolve, Evolve X മോഡലുകൾ എത്തി; സവിശേഷതകൾ അറിയാം!

By Shafik
|

ബ്ലാക്ക്‌ബെറിയുടെ ആരാധകർക്ക് ഏറെ സന്തോഷിക്കാനുള്ള വകയൊരുക്കി രണ്ട് മോഡലുകൾ കമ്പനി ഇന്ത്യയിൽ പുറത്തിറക്കി. ഇന്നലെയായിരുന്നു ചടങ്ങ്. ബ്ലാക്ക്ബെറി Evolve, Evolve X എന്നീ രണ്ടു മോഡലുകളാണ് അല്പം പുതുമ നിറഞ്ഞ സവിശേഷതകളുമായി എത്തിയിരിക്കുന്നത്. കോർണിങ് ഗൊറില്ല ഗ്ലാസ് 5, സീരീസ് 7000 അലൂമിനിയം ഫ്രെയിം, ടെക്സ്റ്ററുകളോട് കൂടിയ റബ്ബറൈസ്‌ഡ്‌ ബാക്ക് പാനൽ എന്നിവയെല്ലാം ഹാർഡ്‌വെയർ സോഫ്ട്‍വെയർ സവിശേഷതകൾക്ക് പുറമെയുള്ള പ്രധാന സവിശേഷതകളാണ്.

പ്രധാന സവിശേഷതകൾ

പ്രധാന സവിശേഷതകൾ

ആൻഡ്രോയിഡ് 8.1 ഓറിയോ വേർഷനിൽ ആണ് രണ്ടു മോഡലുകളും എത്തുന്നത്. 5.99 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഫുൾവ്യൂ ഐപിഎസ് എൽസിഡി ഡിസ്പ്ളേ, 18:9 അനുപാതത്തിൽ 1080x2160 പിക്സൽ റെസൊല്യൂഷൻ, 64 ബിറ്റ് ഒക്ട കോറിൽ Qualcomm Snapdragon 660 പ്രൊസസർ, അഡ്രിനോ 512 ജിപിയു, 6 ജിബി റാം, 64 ജിബി ഇൻബിൽട്ട് മെമ്മറി, 4000 mAh ബാറ്ററി എന്നിവയാണ് ബ്ലാക്ക്ബെറി Evolve Xന്റെ പ്രധാന സവിശേഷതകൾ. എന്നാൽ Qualcomm Snapdragon 450 പ്രോസസറിൽ 4 ജിബി റാം, 64 ജിബി മെമ്മറി, അഡ്രിനോ 506 ജിപിയു എന്നിവയാണ് രണ്ടാമത്തെ മോഡലായ Evolve ൽ ഉള്ളത്.

ക്യാമറ

ക്യാമറ

ക്യാമറയുടെ കാര്യത്തിലേക്ക് വരുമ്പോൾ Evolve Xൽ പിറകിൽ ഇരട്ട ക്യാമറ സെറ്റപ്പ് ആണുള്ളത്. 12 മെഗാപിക്സലിന്റെ പ്രാഥമിക സെൻസറും 13 മെഗാപിക്സലിന്റെ രണ്ടാമത്തെ സെൻസറും ആണുള്ളത്. 12 മെഗാപിക്സലിന്റെ സെൻസറിൽ f / 2.6 അപ്പേർച്ചർ, 1.4 മൈക്രോൺ പിക്സലുകൾ എന്നിവയും 13 മെഗാപിക്സലിന്റെ സെൻസറിൽ f / 2.6 അപ്പേർച്ചർ, 1 മൈക്രോൺ പിക്സലുകൾ എന്നിവയും ഉണ്ട്. ഒപ്പം ഇരട്ട എൽഇഡി ഫ്ലാഷും ക്യാമറക്ക് കരുത്ത് പകരും. രണ്ടാമത്തെ മോഡലിൽ 13 മെഗാപിക്സലിന്റെ ഇരട്ട ക്യാമറകളാണ് ഉള്ളത്. രണ്ടു മോഡലുകൾക്കും മുൻവശത്ത് ഒരേപോലെ മുൻവശത്ത് 16 മെഗാപിക്സലിന്റെ ഒരു ക്യാമറ നമുക്ക് കാണാം. f / 2.0 അപ്പേർച്ചർ, ബൊക്കെ/ പോർട്രൈറ്റ് മോഡ്, എൽഇഡി ഫ്ലാഷ് എന്നിവയോട് കൂടിയാണ് ഈ ക്യാമറ എത്തുന്നത്.

മറ്റു സവിശേഷതകൾ
 

മറ്റു സവിശേഷതകൾ

4 ജി എൽടിഇ, മൈക്രോഎസ്ഡി കാർഡ് പിന്തുണ, വൈഫൈ, ബ്ലൂടൂത്ത് വേർഷൻ 5.0, ജിപിഎസ്, ഗ്ലോനാസ്, എൻഎഫ്സി, എഫ്എം റേഡിയോ, 3.5 എംഎം ഹെഡ്ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്- സി എന്നിവയാണ് ഫോണിലെ പ്രധാന കണക്ടിവിറ്റി ഓപ്ഷനുകൾ. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഗാറെസ്കോപ്പ്, ഹാൾ ഇഫക്ട് സെൻസർ, ഫിംഗർപ്രിന്റ് സെൻസർ, മാഗ്നെറ്റോമീറ്റർ, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് പ്രധാന സെൻസറുകൾ.

വിലയും ലഭ്യതയും

വിലയും ലഭ്യതയും

6 ജിബി റാം 64 ജിബി ഇൻബിൽറ്റ് മെമ്മറി ഉള്ള Evolve X മോഡലിന് 34,990 രൂപയും 4 ജിബി റാം 64 ജിബി ഇൻബിൽറ്റ് മെമ്മറി ഉള്ള Evolve മോഡലിന് 24,990 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. സെപ്റ്റംബർ മുതൽ Evolve X മോഡലും ഓഗസ്റ്റ് മുതൽ Evolve മോഡലും വാങ്ങാൻ പറ്റും. ആമസോൺ വഴിയായിരിക്കും ഫോൺ ഇന്ത്യയിൽ ലഭ്യമാകുക. ഒപ്പം റീടൈൽ ആയിട്ടും വാങ്ങാൻ സാധിക്കും.

വെറും 1999 രൂപക്ക് 4ജി ആൻഡ്രോയിഡ് ഫീച്ചർ ഫോണുമായി ഷവോമി! സവിശേഷതകൾ അതിഗംഭീരം!!വെറും 1999 രൂപക്ക് 4ജി ആൻഡ്രോയിഡ് ഫീച്ചർ ഫോണുമായി ഷവോമി! സവിശേഷതകൾ അതിഗംഭീരം!!

Best Mobiles in India

English summary
Blackberry Evolve and Evolve X Launched in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X