ബ്ലാക്ക്‌ബെറി KEY 2 എത്തി; വില, സവിശേഷതകൾ അറിയാം

By GizBot Bureau
|

ബ്ലാക്ക്ബെറിയും ഇപ്പോൾ ആൻഡ്രോയിഡിന്റെ പിറകിൽ ആണല്ലോ. ഒരുകാലത്ത് രാജാവായിരുന്ന എന്നാൽ ഇന്ന് പ്രതാപം വീണ്ടെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ബ്ലാക്ക്‌ബെറി പുതിയ ഫോണുമായി എത്തിയിരിക്കുകയാണ്. Qwerty കീബോഡ് പ്രേമികളെ ആകർഷിക്കുന്ന കീബോർഡ് ഉൽപെടയുള്ള ഡിസൈനുമായി എത്തുന്ന ബ്ലാക്ക്‌ബെറി KEY 2 ആണ് ഇന്ത്യയിൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.

പ്രധാന സവിശേഷതകൾ

പ്രധാന സവിശേഷതകൾ

നാനോ ഡ്യുവൽ സിം, ആൻഡ്രോയ്ഡ് 8.1 ഒറിയോ, 4.5 ഇഞ്ച് ഫുൾ എച്ച്ഡി 1080x1620 പിക്സൽ ഐപിഎസ് എൽസിഡി ഡിസ്പ്ലേ, 2.5 ഡി കാർണിംഗ് ഗോറില്ലാ ഗ്ലാസ്, 3: 2 അനുപാതം 433പിപിഐ, 64 ബിറ്റ് ഒക്ട കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 660 SoC, 2.2GHz ന് ക്ലോക്ക് ചെയ്യപ്പെട്ട നാല് ക്രോയോ 260 കോറുകൾ, 1.8GHz ന് ക്ലോക്ക് ചെയ്യപ്പെട്ട നാല് കൊക്കുകൾ, 6 ജിബി റാം എന്നിവയാണ് പ്രധാന സവിശേഷതകൾ.

ക്യാമറ

ക്യാമറ

ഡ്യുവൽ ടോൺ എൽഇഡി ഫ്‌ളാഷ്, എച്ച്ഡിആർ, 4കെ വീഡിയോ റെക്കോർഡിംഗ്, ഡ്യുവൽ ഡിഎച്ച്എഫ് എന്നിവയുള്ള രണ്ട് 12 മെഗാപിക്സൽ റിയർ സെൻസറുകളാണ് ഫോണിന് പിറകിൽ ഉള്ളത്. പ്രാഥമിക സെൻസർ 79.3 ഡിഗ്രിയിലുള്ള FoV (ഫീൽഡ് ഓഫ് വ്യൂ)യും ആയിട്ടാണ് എത്തുന്നത്. ഒപ്പം 1.28 മൈക്രോൻ പിക്സൽ, ഒരു എഫ് / 1.8 അപേർച്ചർ എന്നിവയും സെക്കൻഡറി സെൻസർ 50 ഡിഗ്രി FoV, 1.0 മൈക്രോൺ പിക്സൽ, എഫ് / 2.6 അപ്പെർച്ചർ എന്നിവയും കൂടിച്ചേരുന്നതാണ്. മുൻവശത്ത് സെല്ഫിക്കായി 8 മെഗാപിക്സൽ ഫിക്സഡ് ഫോക്കസ് ക്യാമറയും ലഭിക്കും.

മറ്റു സവിശേഷതകൾ

മറ്റു സവിശേഷതകൾ

64 ജിബി, 128 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റുകളാണ് ഈ സ്മാർട്ട്ഫോണിൽ ലഭ്യമാകുന്നത്. മൈക്രോഎസ്ഡി കാർഡ് വഴി 256 ജിബി വരെ വിപുലപ്പെടുത്തും. കണക്ടിവിറ്റി ഓപ്ഷനുകൾ 4 ജി എൽടിഇ, രണ്ട് സിം കാർഡുകൾ, വൈ-ഫൈ, ഡ്യുവൽ ബാൻഡ് 2.4 ജിഎച്ച്ജി, ബ്ലൂടൂത്ത് വി 5.0, ജിപിഎസ്, ഗ്ലോനാസ്, ബീഡോ, എൻഎഫ്സി, എഫ്എം റേഡിയോ, 3.5 എംഎം ഹെഡ്ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്- സി എന്നിവയാണ്. 3500 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്. ക്യുക്ക് ചാർജ് 3.0 പിന്തുണയോടൊപ്പം ബാറ്ററി ലൈഫ് 25 മണിക്കൂറിലധികം നീണ്ടുനിലക്കാൻ കെല്പുള്ളതും ആണ്. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഗാറെസ്കോപ്പ്, ഹാൾ ഇഫക്ട് സെൻസർ, ഫിംഗർപ്രിന്റ് സെൻസർ, മാഗ്നെറ്റോമീറ്റർ, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് പ്രധാന സെൻസറുകൾ.

വില

വില

ബ്ലാക്ക്‌ബെറി കീ 2വിന് ഇന്ത്യയിൽ വിലയിട്ടിരിക്കുന്നത് 42,990 രൂപയാണ്. ജൂലായ് 31 മുതൽ അമസോണിലൂടെ മാത്രമായി ഫോൺ വാങ്ങാൻ സാധിക്കും. 4,450 രൂപയുടെ ജിയോ ക്യാഷ്ബാക്ക് ഓഫർ, ഐസിഐസിഐ ഓഫറുകൾ എന്നിവയും ലഭ്യമാകും.

പഴയ ഫോൺ വിൽക്കും മുമ്പ് ഫോർമാറ്റ് ചെയ്‌താൽ മാത്രം പോരാ; ഒപ്പം ഈ 5 കാര്യങ്ങൾ കൂടെ ശ്രദ്ധിക്കുക!പഴയ ഫോൺ വിൽക്കും മുമ്പ് ഫോർമാറ്റ് ചെയ്‌താൽ മാത്രം പോരാ; ഒപ്പം ഈ 5 കാര്യങ്ങൾ കൂടെ ശ്രദ്ധിക്കുക!

Best Mobiles in India

Read more about:
English summary
Blackberry KEY 2 Launched in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X