കുറഞ്ഞ വിലയില്‍ സ്മാര്‍ട്‌ഫോണുമായി ബ്ലാക്‌ബെറി

Posted By:

നഷ്ടത്തിന്റെ കണക്കുകള്‍ മാത്രമാണ് കുറച്ചുകാലമായി പറയാനുള്ളതെങ്കിലും പ്രതീക്ഷ നഷ്ടപ്പെടാതെ മുന്നോട്ടു പോവുകയാണ് കനേഡിയന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ ബ്ലാക്‌ബെറി. വിപണിയില്‍ നിലനില്‍ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കുറഞ്ഞ വിലയില്‍ ഉള്ള സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ കമ്പനി.

കുറഞ്ഞ വിലയില്‍ സ്മാര്‍ട്‌ഫോണുമായി ബ്ലാക്‌ബെറി

ബ്ലാക്‌ബെറി കോപി എന്ന താഴ്ന്ന ശ്രേണിയില്‍ പെട്ട ഫോണാണ് കമ്പനി അവതരിപ്പിക്കാന്‍ പോകുന്നത്. കോപിയെ കുറിച്ച് കുറച്ചുകാലമായി കേള്‍ക്കുന്നുണ്ടെങ്കിലു ഫോണിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു. നേരത്തെ ഓണ്‍ലൈനില്‍ പ്രചരിച്ച ബ്ലാക്‌ബെറി കോപിയുടെ ചിത്രങ്ങളേക്കാള്‍ വിശ്വസനീയതയുള്ള ഫോട്ടോകളാണ് ഇത്തവണ വന്നിരിക്കുന്നത്.

കുറഞ്ഞ വിലയില്‍ സ്മാര്‍ട്‌ഫോണുമായി ബ്ലാക്‌ബെറി

ചിത്രങ്ങള്‍ പ്രകാരം നേരത്തെ ഇറക്കിയ ബ്ലാ്കബെറി Q5-നു സമാനമായ രൂപകല്‍പനയാണ് കോപിക്ക്. ബ്ലാക്‌ബെറിയുടെ പ്രശസ്തമായ QWERTY കീപാഡും ഫോണിലുണ്ട്. 3.2 ഇഞ്ച് സ്‌ക്രീന്‍ ഉള്ള ഫോണില്‍ 2100 mAh ബാറ്ററിയായിരിക്കും ഉണ്ടാവുക എന്നും അറിയുന്നു.

ഫോണിനെ സംബന്ധിച്ച മറ്റു വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot