TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ബ്ലാക്ബെറി വില കുറഞ്ഞ സ്മാര്‍ട് ഫോണ്‍ വിപണിയിലറക്കുന്നു?
തകര്‍ച്ചയിലേക്കു കൂപ്പുകുത്തുന്ന ബ്ലാക് ബെറി ഉപഭോക്താക്കളെ സ്വാധീനിക്കാന്‍ വില കുറഞ്ഞ സ്മാര്‍ട് ഫോണ്‍ ഇറക്കാന്‍ പോകുന്നതായി സൂചന. ബ്ലാക് ബെറി കോപി എന്നു പേരിട്ടിരിക്കുന്ന ഫോണ്‍ ഈ വര്‍ഷം ആദ്യം ലോഞ്ച് ചെയ്ത ബി.ബി. Q5-ന്റെ കുറഞ്ഞ വേരിയന്റായിരിക്കും. അടുത്തിടെ വിവിധ വെബ് സൈറ്റുകളില്‍ ബ്ലാക് ബെറി കോപിയുടേതെന്നു കരുതുന്ന ഏതാനും ചിത്രങ്ങളും പ്രത്യക്ഷപ്പെട്ടിരുന്നു.
ബ്ലക് ബെറി ക്യൂ 5-നെ അപേക്ഷിച്ച് കൂടുതല്‍ മികച്ച പ്രൊസസറായിരിക്കും ഫോണില്‍ ഉണ്ടാവുക എങ്കിലും 4 ജി. LTE കണക്റ്റിവിറ്റി ഉണ്ടാവാനിടയില്ല. ബ്ലാക് ബെറിക്ക് താരതമ്യേന സ്വാധീനമുള്ള ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ ഉപഭോക്താക്കളെ ലക്ഷ്യം വച്ചാണ് ഫോണ്‍ ഇറക്കുന്നത്.
ബ്ലാക്ബെറി ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക
ബ്ലാക്ബെറിയുടെ അടുത്തിടെ ഇറങ്ങിയ Z10, Q10, Q5 എന്നീ മോഡലുകളൊന്നും വേണ്ടത്ര പ്രചാരം നേടാതിരുന്ന സാഹചര്യത്തിലാണ് കമ്പനി വില കുറഞ്ഞ ഫോണിനെ കുറിച്ച് ചിന്തിക്കുന്നത്.
ബ്ലാക്ബെറി Q5-നെ അപേക്ഷിച്ച് എന്തെല്ലാം വ്യത്യാസങ്ങളാണ് പുതിയ ഫോണില്‍ ഉണ്ടാവുക എന്ന് ഇപ്പോഴും വ്യക്തമല്ല. ഓപ്പറേറ്റിംഗ് സിസ്റ്റം ബി.ബി. 10 തന്നെയായിരിക്കും.
ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക
അടുത്തിടെ വിവിധ സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ട ബ്ലാക്ബെറി കോപിയുടെ ഏതാനും ചിത്രങ്ങളും ഫോണില്‍ ഉണ്ടായിരിക്കുമെന്നു കരുതുന്ന പ്രത്യേകതകളും കാണുന്നതിന് താഴേക്ക് സ്ക്രോള്‍ ചെയ്യുക.
