റിം ബ്ലാക്ക്‌ബെറി മിലാന്‍, ലണ്ടണ്‍ സ്മാര്‍ട്ട്‌ഫോണുകള്‍

Posted By:

റിം ബ്ലാക്ക്‌ബെറി മിലാന്‍, ലണ്ടണ്‍ സ്മാര്‍ട്ട്‌ഫോണുകള്‍

ഡിസൈന്‍ ഫീച്ചറുകള്‍, ടച്ച് സ്‌ക്രീന്‍, ഡിസ്‌പ്ലേ, മികച്ച സാങ്കേതികവിദ്യ എന്നങ്ങനെനെ ബ്ലാക്ക്‌ബെറി മൊബൈല്‍ ഫോണുകളുടെ പ്രത്യേകതകള്‍ അനവധിയാണ്.  ഒരു റിം ബ്ലാക്ക്‌ബെറി ഹാന്‍ഡ്‌സെറ്റ് സ്വന്തമാക്കുക എന്നത് ഇന്ന് ഒരു അന്തസ് കൂടിയാണ്.  രണ്ട് പുതിയ ബ്ലാക്ക്‌ബെറി ഹാന്‍ഡ്‌സെറ്റുകള്‍ ലോഞ്ചിംഗിന് ഒരുങ്ങിയിരിക്കുന്നു.

റിം ബ്ലാക്ക്‌ബെറി മിലാന്‍, റിം ബ്ലാക്ക്‌ബെറി ലണ്ടണ്‍ എന്നിവയാണ് ഈ രണ്ടു പുറത്തിറങ്ങാനിരിക്കുന്ന ബ്ലാക്ക്‌ബെറി മൊബൈല്‍ ഫോണുകള്‍.  ഇങ്ങനെ രണ്ട് ബ്ലാക്ക്‌ബെറി ഫോണുകള്‍ വരുന്നുണ്ട് എന്ന വാര്‍ത്ത പുറത്തായ നിമിഷം മുതല്‍ ഇവയുടെ ഫീച്ചറുകളെയും, സ്‌പെസിഫിക്കേഷനുകളെയും കുറിച്ച് ഊഹാപോഹങ്ങളും തുടങ്ങി.

റിം ബ്ലാക്ക്‌ബെറി മിലാന്‍ ബ്ലാക്ക്‌ബെറി 7 ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നത്.  ഇതൊരു സ്ലൈഡര്‍ ഹാന്‍ഡ്‌സെറ്റ് ആയിരിക്കും എന്നും കേള്‍ക്കുന്നുണ്ട്.  കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ ആയിരിക്കും ഈ ബ്ലാക്ക്‌ബെറി ഫോണിന് എന്നതില്‍ സംശയമൊന്നും ഇല്ല.  ഡിസ്‌പ്ലേ സ്‌ക്രീനിന്റെ വലിപ്പം, റെസൊലൂഷന്‍ എന്നിവയെ കുറിച്ചും പല ഊഹോപോഹങ്ങളും നിലവിലുണ്ടെങ്കിലും ഒന്നും സ്ഥിരീകരിച്ചിട്ടില്ല.

പ്രോക്‌സിമിറ്റി സെന്ഡസര്‍, ലൈറ്റ് സെന്‍സര്‍ എന്നീ സൗകര്യങ്ങളുണ്ട് റിം ബ്ലാക്ക്‌ബെറി മിലാനില്‍ എന്നും പ്രതീക്ഷിക്കപ്പടുന്നു.  റിം ബ്ലാക്ക്‌ബെറി ലണ്ടനെ കുറിച്ചും സ്ഥിരീകരിക്കാത്ത നിരവധി ഊഹാപോഹങ്ങളുണ്ട്.

15 ജിഗാഹെര്‍ഡ്‌സ് ടിഐ ഒഎംഎപി പ്രോസസ്സര്‍, 1 ജിബി റാം എന്നിവയുടെ സപ്പോര്‍ട്ട് ഉണ്ട് റിം ബ്ലാക്ക്‌ബെറി ലണ്ടന് എന്നാണ് റിപ്പോര്‍ട്ടുകള്‍.  എന്നാല്‍ ഇത് ശരിയിയിക്കൊള്ളണം എന്നും ഇല്ല.  ഹൈ എന്റ് ക്യാമറ സ്‌പെസിഫിക്കേഷനാണ് റിം ബ്ലാക്ക്‌ബെറി ലണ്ടണില്‍ പ്രതീക്ഷിക്കുന്നത്.

8 മെഗാപിക്‌സല്‍ ക്യാമറയാണിതില്‍ പ്രതീക്ഷിക്കപ്പെടുന്നത്.  എന്നലാ ഇത് 5 മെഗിപിക്‌സല്‍ മാത്രമായിരിക്കും എന്നും, എല്‍ഇഡി ഫഌഷ്.. ഉണ്ടായിരിക്കും എന്നും കേള്‍ക്കുന്നുണ്ട്.  അതുപോലെ 16 ജിബി ഇന്റേണല്‍ മെമ്മറിയുണ്ടാകും ബ്ലാക്ക്‌ബെറി ലണ്ടന് എന്നും പ്രതീക്ഷിക്കപ്പെടുന്നു.

വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം ഉള്ള മികച്ച സെക്കന്ററി ഫ്രണ്ട് ക്യാമറകള്‍ റിം ബ്ലാക്ക്‌ബെറി ലണ്ടണ്‍, റിം ബ്ലാക്ക്‌ബെറി മിലാന്‍ എന്നിവയില്‍ ഉണ്ടായിരിക്കും എന്നും കരുതപ്പെടുന്നു.  3ജി നെറ്റ് വര്‍ക്ക്, വൈഫൈ കണക്റ്റിവിറ്റി, ഗൂഗിള്‍ ആപ്ലിക്കേഷനുകള്‍, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ആപ്ലിക്കേഷനുകള്‍ എന്നിവയെല്ലാം ഈ ഹാന്‍ഡ്‌സെറ്റുകളില്‍ പ്രതീക്ഷിക്കുന്നു.

മികച്ച ലൗഡ്‌സ്പീക്കറുകളായിരിക്കും ബ്ലാക്ക്‌ബെറി മിലാനിലും, ബ്ലാക്ക്‌ബെറി ലണ്ടണ്‍ എന്നിവയില്‍ ഒരു തര്‍ക്കവും ഇല്ല.  ഏതായാലും ഈ രണ്ടു ഹാന്‍ഡ്‌സെറ്റുകളുടെയും ലോഞ്ച് വരെ കാത്തിരിക്കുകയേ നവൃത്തിയുള്ളൂ ഇവയെ കുറിച്ച് വ്യക്തമായ ചിത്ചം ലഭിക്കൂ.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot