ബ്ലാക്ക്‌ബെറി മിലാന്റെ നിര്‍മ്മാണം പ്രതിസന്ധിയില്‍?

Posted By:

ബ്ലാക്ക്‌ബെറി മിലാന്റെ നിര്‍മ്മാണം പ്രതിസന്ധിയില്‍?

പ്രത്യേക സ്‌പെസിഫിക്കേഷനുകളും ഫീച്ചറുകളുമൊക്കെയായി ഒരു പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കാന്‍ പോകുന്നു ബ്ലാക്ക്‌ബെറി എന്നൊരു വാര്‍ത്ത പരന്നിരുന്നു ഇടക്കാലത്ത്.  ബ്ലാക്ക്‌ബെറി മിലാന്‍ എന്നാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ പേര് എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.  എന്നാലിപ്പോള്‍ കേള്‍ക്കുന്നു ഇങ്ങനെയൊരു ഉല്‍പന്നം ഇറക്കാനുള്ള തീരുമാനത്തില്‍ നിന്നും ബ്ലാക്ക്‌ബെറി പിന്‍മാറി എന്ന്.

എന്നാല്‍ ഇങ്ങനെയൊരു തീരുമാനത്തെ കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.  ഊഹാപോഹങ്ങള്‍ മാത്രം.  അപ്രതീക്ഷിതമായ ചില ഹാര്‍ഡ്‌വെയര്‍ പ്രശ്‌നങ്ങളാണ് ഈയൊരു പിന്‍മാറ്റത്തിനു കാരണം എന്നും കേള്‍ക്കുന്നു.  എന്നാല്‍ ഏതു ഹാര്‍ഡ്‌വെയറിനാണ് പ്രശ്‌നം എന്നു കൃത്യമായി അറിയാന്‍ പറ്റിയിട്ടില്ല.

ഏതായാലും ഈ അപ്രതീക്ഷിത പിന്‍മാറ്റം ബ്ലാക്ക്‌ബെറി ആരാധകരെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്.  വലിയ സ്‌ക്രീന്‍ ആയിരിക്കും ബ്ലാക്ക്‌ബെറി മിലാന് എന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.  4.2 ഇഞ്ച് സ്‌ക്രീന്‍ എന്നാണ് പറയപ്പെട്ടിരുന്നത്.  ബ്ലാക്ക്‌ബെറി 10 ഓപറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഈ സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുക എന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു.

ബ്ലാക്ക്‌ബെറി ഹാന്‍ഡ്‌സെറ്റുകള്‍ക്കൊപ്പം തീര്‍ച്ചയായും പ്രതീക്ഷിക്കുന്ന QWERTY കീപാഡ് ബ്ലാക്ക്‌ബെറി മിലാനും ഉണ്ടാകും എന്നാണ് പറയപ്പെട്ടിരുന്നത്.  ഇതൊരു സ്ലൈഡ് ഔട്ട് ഫോണ്‍ ആയിരിക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.  അതുപോലെ മികച്ച പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുന്ന 1.5 ജിഗാഹെര്‍ഡ്‌സ് ഡ്യുവല്‍-കോര്‍ പ്രോസസ്സര്‍, 1 ജിബി റാം, 8 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, 2 മെഗാപിക്‌സല്‍ സെക്കന്റി ക്യാമറ എന്നിവയും ഈ വരാനിരുന്ന മൊബൈലില്‍ പ്രതീക്ഷിക്കപ്പെട്ടിരുന്ന സവിശേഷതകളാണ്.

റിമ്മിന്റെ സാങ്കേതിക വിദഗ്ധര്‍ ഈ ഹാര്‍ഡ്‌വെയര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് എന്നും, അവ പരിഹരിക്കപ്പെട്ടാല്‍ ഈ വര്‍ഷം അവസാനത്തോടെ ഇവ പുറത്തിറക്കാനുള്ള സാധ്യതയുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

എല്‍ടിഎ സപ്പോര്‍ട്ടുള്ള ചിപിസെറ്റ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കും എന്നാണ് കമ്പനിയുടെ പ്രതീക്ഷ.

ഏതായാലും ബ്ലാക്ക്‌ബെറിയുടെ ഭാഗത്തു നിന്നും ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടാവാത്തിടത്തോളും കാലം ഈ ഉല്‍പന്നത്തെ കുറിച്ച് ഉറപ്പിച്ച് ഒന്നും പറയാനും പറ്റില്ല.  തടസ്സങ്ങളെല്ലാം തരണം ചെയ്ത് ഈ ഫോണ്‍ പുറത്തു വന്നാല്‍ അത് കമ്പനിക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ മുതല്‍ക്കൂട്ടായിരിക്കും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot