ഇന്നു മുതല്‍ ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്. ഫോണുകളിലും ബ്ലാക്‌ബെറി മെസഞ്ചര്‍ ലഭ്യമാവും

Posted By:

പ്രശസ്തമായ ബ്ലാക്‌ബെറി മെസഞ്ചര്‍ അഥവാ ബി.ബി.എം. ആപ്ലിക്കേഷന്‍ ഇനി ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്. ഫോണുകളിലും. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഐ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ആപ്പിള്‍ ഐ സ്‌റ്റോറില നിന്നും ബി.ബി.എം. ഡൗണ്‍ലോഡ് ചെയ്യാം. ഒരുമാസം മുമ്പ് ചില സാങ്കേതിക കരണങ്ങളാല്‍ ലോഞ്ചിംഗ് മാറ്റിവച്ച ആപ്ലിക്കേഷനാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്.

ഇന്നു മുതല്‍ ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്. ഫോണുകളിലും ബ്ലാക്‌ബെറി മെസഞ്ചര്‍

ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലാണ് ആപ്ലിക്കേഷന്‍ ലഭ്യമാവുക. അതിനായി ആദ്യം ഫോണിലെ ബ്രൗസറില്‍ നിന്ന് BBM.com സെറ്റില്‍ കയറി ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം. തുടര്‍ന്ന് ഓപ്പണ്‍ ചെയ്തശേഷം നിങ്ങളുടെ ഇ-മെയില്‍ രജിസ്റ്റര്‍ ചെയ്യുക. ഊഴമെത്തുമ്പോള്‍ മെയില്‍ ഐ.ഡിയിലേക്ക് കണ്‍ഫര്‍മേഷന്‍ മെസേജ് ലഭിക്കും. അതോടെ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം.

കുറഞ്ഞ സമയംകൊണ്ടുതന്നെ ലക്ഷക്കണക്കിന് ആളുകളാണ് ബി.ബി.എം. സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും ഇത് ഏറെ സന്തോഷം നല്‍കുന്നുണ്ടെന്നും ബി.ബി.എം. ഹെഡ് ആന്‍ഡ്ര്യൂ ബോക്കിംഗ് ബ്ലോഗിലൂടെ പറഞ്ഞു.

ചാറ്റിംഗ്, ഗ്രൂപ് ചാറ്റിംഗ്, വോയിസ് മെസേജ് തുടങ്ങി നിരവധി സംവിധാനങ്ങള്‍ ബി.ബി.എമ്മില്‍ ലഭിക്കും.

ആന്‍ഡ്രോയ്ഡ് ഫോണില്‍ ബി.ബി.എം. ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക

ഐ.ഒ.എസ്. ഫോണില്‍ ബി.ബി.എം. ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot