ബ്ലാക്ക്‌ബെറി ബോല്‍ഡ് 9790 ഫോണിന് പുതിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍

Posted By:

ബ്ലാക്ക്‌ബെറി ബോല്‍ഡ് 9790 ഫോണിന് പുതിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍

ബ്ലാക്ക്‌ബെറി ബോള്‍ഡ് 9790 ഹാന്‍ഡ്‌സെറ്റിനായി പുതിയൊരു സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ വികസിപ്പിച്ചെടുക്കുകയായിരുന്നു റിസേര്‍ച്ച് ഇന്‍ മോഷന്‍ (റിം).  ഈ പുതിയ അപ്‌ഡേഷന്‍ ലോഞ്ച് ചെയ്യാന്‍ തയ്യാറായിരിക്കുകയാണ്.  എന്നാല്‍ ഔദ്യോഗികമായി പുറത്തിറങ്ങുന്നതിനു മുന്‍പു തന്നെ അനൗദ്യോഗികമായി ഈ പുതിയ ഓപറേറ്റിംഗ് സിസ്റ്റം ലഭ്യമാണ്.

ഒഎസ് 7.1.0.247 ആണ് ഈ പുതിയ സോഫ്റ്റ്‌വെയര്‍ വേര്‍ഷന്‍.  ഇതിന്റെ ലീക്ക് വേര്‍ഷന്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.  ഇതെങ്ങനെ സംഭവിച്ചു എന്ന് ആര്‍ക്കും ഒരു ഊഹവും ഇല്ല.  ഏതായാലും ഈ അനൗദ്യോഗിക വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കേണ്ടിയിരിക്കുന്നു.

ഫോണ്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യുക എന്നത് ഏറെ നേരം നീണ്ടു നില്‍ക്കുന്നതാണ്.  ആദ്യം ഇന്റര്‍നെറ്റില്‍ നിന്നും അപ്‌ഡേറ്റ് ചെയ്യേണ്ട സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കണം.  ഇത് ഹാന്‍ഡ്‌സെറ്റിലേക്ക് അപ്‌ഡേറ്റ് ചെയ്യുന്നതിനു മുമ്പായി സോഫ്റ്റ്‌വെയര്‍ പ്രൗവൈഡറുടെ എക്‌സ്എംഎല്‍ ഫയല്‍ ഡിലീറ്റ് ചെയ്യണം.

അപ്‌ഡേറ്റ് ചെയ്യാന്‍ നമ്മുടെ പിസിയില്‍ ബ്ലാക്ക്‌ബെറി ഡെസ്‌ക്ടോപ്പ് മാനേജര്‍ ഉണ്ടായിരിക്കണം.  ചുരുങ്ങിയത് ഡെസ്‌ക്ടോപ്പ് മാനേജര്‍ വി4.5 എങ്കിലും ഉണ്ടായിരിക്കണം.

അപ്‌ഡേറ്റ് ചെയ്തു കഴിഞ്ഞാല്‍ ബ്ലാക്ക്‌ബെറി ഫോണ്‍ പഴയ കസ്റ്റം മോഡിലേക്ക് തിരിച്ചു പോകും.  ചിലപ്പോള്‍ അപ്‌ഡേഷനു ശേഷം യുസര്‍ നെയിം, പാസ്വേര്‍ഡ് എന്നിവ ചോദിച്ചു എന്നും വരും.

ഡെസ്‌ക്ടോപ്പ് മാനേജര്‍ സോഫ്റ്റ്‌വെയര്‍ ഓപണ്‍ ആയാല്‍ പിന്നെ ഹാന്‍ഡ്‌സെറ്റ് യുഎസ്ബി കോര്‍ഡ് വഴി പിസിയുമായി ബന്ധിപ്പിക്കണം.  എന്നിട്ട് സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യണം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot