ലോകത്തിലെ ആദ്യത്തെ 'സ്ക്വയര്‍ സ്മാര്‍ട്ട്‌ഫോണ്‍' ഇതാ...!

ബ്ലാക്ക്‌ബെറി വിപണിയില്‍ പുതിയ പരീക്ഷളങ്ങള്‍ കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ പാസ്‌പോര്‍ട്ട് എന്ന പേരില്‍ സ്മാര്‍ട്ട്‌ഫോണ്‍ ലോഞ്ച് ചെയ്തു. ഇതിന്റെ രൂപകല്‍പ്പന ചതുരാകൃതിയിലായത് ലോകത്താകമാനം ചൂടേറിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. 599 ഡോളര്‍ അഥവാ 36,500 രൂപയ്ക്കാണ് ബ്ലാക്ക്‌ബെറി സിഇഒ ജോണ്‍ ചേന്‍ പാസ്‌പോര്‍ട്ട് വിപണിയിലിറക്കിയിരിക്കുന്നത്. യുഎസ്എ, കാനഡ, യുകെ, ജര്‍മ്മനി എന്നിവടങ്ങളിലാണ് ബ്ലാക്ക്‌ബെറി പാസ്‌പോര്‍ട്ടിന്റെ വില്‍പ്പന ആരംഭിച്ചിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ മറ്റ് രാജ്യങ്ങളില്‍ കൂടി വിപണിയില്‍ എത്തിക്കാനാണ് പദ്ധതി.

ബ്ലാക്ക്‌ബെറി പാസ്‌പോര്‍ട്ടില്‍ എന്തൊക്കെ സവിശേഷതകള്‍ ഉണ്ട്

ബ്ലാക്ക്‌ബെറി പാസ്‌പോര്‍ട്ടില്‍ 4.5 ഇഞ്ചിന്റെ ഐപീസ് എല്‍സിഡി സ്‌ക്രീനാണ് നല്‍കിയിരിക്കുന്നത്, ഇത് 453 പിക്‌സല്‍ പെര്‍ ഇഞ്ചാണ് പിന്തുണയ്ക്കുന്നത്. സ്‌ക്രീന്‍ റെസലൂഷന്‍ 1440 X 1440 ആണ്. ഇതിന്റെ സ്‌ക്വയര്‍ ഷേപ് സ്‌ക്രീന്‍ കാരണം ആദ്യം ഉപയോഗിക്കുമ്പോള്‍ കുറച്ച് ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. പക്ഷെ ഇതിന്റെ 3 ലൈന്‍ കീബോര്‍ഡിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് വേഗത്തില്‍ ടൈപ് ചെയ്യാമെന്ന് മാത്രമല്ല, സ്‌ക്രീനില്‍ കീബോര്‍ഡിന്റെ വളരെയധികം സ്ഥലവും ലാഭിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബ്ലാക്ക്‌ബെറി പാസ്‌പോര്‍ട്ടില്‍ 4.5 ഇഞ്ചിന്റെ ഐപീസ് എല്‍സിഡി സ്‌ക്രീനില്‍ 453 പിക്‌സല്‍ പെര്‍ ഇഞ്ചില്‍ 1440 X 1440 റെസലൂഷനാണ് ഉളളത്. ഇതിന്റെ സ്‌ക്വയര്‍ ഷേപ് സക്രീന്‍ ടൈപ് ചെയ്യുന്നതിന് വളരെയധികം സഹായകരമാണ്.

ബ്ലാക്ക്‌ബെറി പാസ്‌പോര്‍ട്ടില്‍ 10.3 ഒഎസാണ് നല്‍കിയിരിക്കുന്നത്. ഇത്‌വരെ മറ്റ് ബ്ലാക്ക്‌ബെറി ഫോണുകളില്‍ ഈ ഒഎസ് ലഭ്യമല്ല, അതായത് ഇത് ആദ്യത്തെ ബിബി 10.3 ഒഎസ് സ്മാര്‍ട്ട്‌ഫോണാണ്. 2.2 ഗിഗാഹര്‍ട്ട്‌സ് ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 801 പ്രൊസസറില്‍ അഡ്രിനൊ 330 ജിപിയു ആണുളളത്. 3 ജിബി റാമാണ് പാസ്‌പോര്‍ട്ടിനുളളത്.

പാസ്‌പോര്‍ട്ടില്‍ 13 മെഗാപിക്‌സലിന്റെ ഒഐഎസിന്റെ പ്രധാന ക്യാമറയാണുളളത്, വീഡിയോ കോളിനും സെല്‍ഫിക്കുമായി 2 മെഗാപിക്‌സലിന്റെ സെക്കന്‍ഡറി ക്യാമറയുമുണ്ട്.

ഫോണിന്റെ ഇന്റേണല്‍ മെമ്മറി 32 ജിബിയാണ്, മൈക്രോഎസ്ഡി കാര്‍ഡിന്റെ സഹായത്തോടെ 128 ജിബി വരെ എക്‌സ്പാന്‍ഡ് ചെയ്യാന്‍ സാധിക്കും.

പാസ്‌പോര്‍ട്ടില്‍ അമേസണ്‍ ആപ് സ്റ്റോറിന്റെ സഹായത്തോടെ ഏകദേശം 2,40,000 ആപുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

പാസ്‌പോര്‍ട്ടിലുളള 3450 എംഎഎച്ചിന്റെ ബാറ്ററി 30 മണിക്കൂര്‍ വരെ ബാറ്ററി പാക്ക് തരും.

മറ്റ് ഫീച്ചറുകള്‍ നോക്കിയാല്‍ സ്‌ക്വയര്‍ ഷേപ് പാസ്‌പോര്‍ട്ടില്‍ ബിബിഎം, വൈഫൈ, ബ്ലൂടൂത്ത്, ഐഒഎസ് 7.0, വിന്‍ഡോസ് 7, യുഎസ്ബി തുടങ്ങിയവയാണ് നല്‍കിയിരിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot