പോര്‍ഷെ ഡിസൈന്‍ പി9531, ബ്ലാക്ക്‌ബെറിയുടെ പുതിയ സിഡിഎംഎ ഫോണ്‍

Posted By:

പോര്‍ഷെ ഡിസൈന്‍ പി9531, ബ്ലാക്ക്‌ബെറിയുടെ പുതിയ സിഡിഎംഎ ഫോണ്‍

ബ്ലാക്ക്‌ബെറിയുടെ പുതിയ സിഡിഎംഎ ഫോണ്‍ ആണ് ബ്ലാക്ക്‌ബെറി പോര്‍ഷെ ഡിസൈന്‍ പി9531.  ഇത് വളരെ ഒതുക്കമുള്ള ഒരു ഫോണ്‍ ആണ്.  QWERTY കീപാഡ് ആണിതിന്റേത്.

ഫീച്ചറുകള്‍:

 • 2.8 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍

 • 640 x 480 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

 • 5 മെഗാപികസല്‍ ക്യാമറ

 • 2592 x 1944 പിക്‌സല്‍ റെസൊലൂഷന്‍

 • 720പി വീഡിയോ റെക്കോര്‍ഡിംഗ്

 • 768 എംബി റാം

 • 32 ജിബി വരെ ഉയര്‍ത്താവുന്ന എക്‌സ്‌റ്റേണല്‍ മെമ്മറി

 • മൈക്രോഎസ്ഡി കാര്‍ഡ് സപ്പോര്‍ട്ട് ചെയ്യുന്ന സ്ലോട്ട്

 • സിഡിഎംഎ 2000 3ജി

 • ഡ്യുവല്‍ ബാന്റ് വൈഫൈ

 • വി2.1 ബ്ലൂടൂത്ത്

 • ജിപിഎസ് സംവിധാനം

 • ഓഡിയോ, വീഡിയോ പ്ലെയറുകള്‍

 • ഗെയിമുകള്‍

 • 1,000 mAh ബാറ്ററി

 • 115 എംഎം നീളം, 67 എംഎം വീതി, 11.3 എംഎം കട്ടി

 • 155 ഗ്രാം ഭാരം

 • ബ്ലാക്ക്‌ബെറി 7.0 ഓപറേറ്റിംഗ് സിസ്റ്റം

 • 1.2 ജിഗാഹെര്‍ഡ്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ ചിപ്‌സെറ്റ്

 • അഡ്രിനോ ഗ്രാഫിക് പ്രോസസ്സിംഗ് യൂണിറ്റ്
സാധാരണ ഹാന്‍ഡ്‌സെറ്റുകളെ അപേക്ഷിച്ച് അല്‍പെ വലുതാണ് ഈ പുതിയ ബ്ലാക്ക്‌ബെറി സിഡിഎംഎ ഫോണ്‍.  കീപാഡ് ഒഴികെയുള്ള ഭാഗങ്ങളെല്ലാം കറുപ്പ് നിറത്തിലും കീപാഡ് വ്യത്യസ്ത നിറങ്ങളിലുമായി ആണിതു വരുന്നത്.  അതിനാല്‍ കീപാഡ് ഇഷ്ട നിറത്തില്‍ തിരഞ്ഞെടുക്കാം.

1.2 ജിഗാഹെര്‍ഡ്‌സ് ക്ലോക്ക് സ്പീഡുള്ള പ്രോസസ്സറിന്റെ സപ്പോര്‍ട്ടോടെ ബ്ലാക്ക്‌ബെറി 7 ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ഹാന്‍ഡ്‌സെറ്റ് പ്രവര്‍ത്തിക്കുന്നത്.  ഇതിന്റെ കീപാഡ് QWERTY ആയതിനാല്‍ ടൈപ്പിംഗ് വളരെ എളുപ്പമാകുന്നു.

ബ്ലാക്ക്‌ബെറി പോര്‍ഷെ ഡിസൈന്‍ പി9531 ഹാന്‍ഡ്‌സെറ്റിന്റെ വില ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot