ബ്ലാക്‌ബെറിയുടെ പുതിയ സ്്മാര്‍ട്‌ഫോണ്‍ നവംബറില്‍

Posted By:

കനേഡിയന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ബ്ലാക്‌ബെറിക്ക് കുറച്ചുകാലമായി നഷ്ടക്കണണക്കു മാത്രമാണ് പറയാനുള്ളത്. ഇതേതുടര്‍ന്ന് ബ്ലാക്‌ബെറി സ്മാര്‍ട്‌ഫോണ്‍ നിര്‍മാണം നിര്‍ത്തുകയാണെന്നു വരെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതെല്ലാം തള്ളിക്കൊണ്ട് പുതിയ സ്മാര്‍ട്‌ഫോണുമായി കമ്പനി രംഗത്തുവരികയാണ്.

ബ്ലാക്‌ബെറിയുടെ പുതിയ സ്്മാര്‍ട്‌ഫോണ്‍ നവംബറില്‍

ബ്ലാക്‌ബെറി Q20 ക്ലാസിക് എന്നു പേരിട്ടിരിക്കുന്ന പുതിയ ഫോണ്‍ 2014 നവംബറില്‍ പുറത്തിറങ്ങുമെന്ന് കമ്പനി സി.ഇ.ഒ അറിയിച്ചു. അടുത്തിടെ 'യു.എസ്.എ ടുഡേ'യ്ക്ക് നല്‍കിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എന്നാല്‍ തീയതി തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബ്ലാക്‌ബെറിയുടെ പരമ്പരാഗതമായ QWERTY കീബോഡുമായി വരുന്ന ഫോണിന് 3.5 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ആണ് ഉണ്ടാവുക. മുന്‍ ഫോണുകളില്‍ ഉണ്ടായിരുന്നതുപോലെ മെനു ബട്ടന്‍, ബാക്, സെന്‍ഡ്, എന്‍ഡ് ബട്ടണുകളും Q20 ക്ലാസിക്കില്‍ ഡിസ്‌പ്ലെ സ്‌ക്രീനിനു മുകളിലായി ഉണ്ടാവും. ബ്ലാക്‌ബെറി 10 ആയിരിക്കും ഓപ്പറേറ്റിംഗ് സിസ്റ്റം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot