ബ്ലാക്‌ബെറി Q30 യുടെ ചിത്രങ്ങള്‍ പിന്നെയും പുറത്ത്

Posted By:

നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് ബ്ലാക്‌ബെറി. അതിന്റെ ഭാഗമായാണ് ബ്ലാക്‌ബെറി Q30 (വിന്‍ഡര്‍മിയര്‍) എന്ന സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. പുതിയൊരു BB10 ഒ.എസ് സ്മാര്‍ട്‌ഫോണ്‍ ഈ വര്‍ഷം തന്നെ പുറത്തിറക്കും എന്നുമാത്രമാണ് ഇതുസംബന്ധിച്ച് കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്.

ബ്ലാക്‌ബെറി Q30 യുടെ ചിത്രങ്ങള്‍ പിന്നെയും പുറത്ത്

എന്നാല്‍ ഇതിനോടകം വിവിധ ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഫോണിന്റെ ചിത്രങ്ങളും സാങ്കേതികതയും പുറത്തുവന്നിട്ടുണ്ട്. ബ്ലാക്‌ബെറിയുടെ പ്രശസ്തമായ QWERTY കീപാഡിനു പുറമെ ഉയര്‍ന്ന പ്രൊസസറും റാമും ഡിസ്‌പ്ലെയുമെല്ലാം ഉണ്ടാകും പുതിയ ഫോണിന് എന്നാണ് കരുതുന്നത്.

ഡിസൈന്‍ ബ്ലാക്‌ബെറി Z10 നുമായി ഏറെക്കുറെ സാമ്യം ഉണ്ടായിരിക്കും. 4.5 ഇഞ്ച് ഡിസ്‌പ്ലെ, ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 801 പ്രൊസസര്‍, 330 GPU, 3 ജി.ബി. റാം, 13 എം.പി. പ്രൈമറി ക്യാമറ, എക്‌സ്പാന്‍ഡബിള്‍ മെമ്മറി എന്നിവയ്‌ക്കൊപ്പം 3450 mAh ബാറ്ററിയും ഫോണില്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്.

സാംസങ്ങ് ഗാലക്‌സി എസ് 5, HTC വണ്‍ M8 എന്നിവയോട് കിടപിടിക്കുന്നതായിരിക്കും ബ്ലാക്‌ബെറി Q30 എന്നും ഹറിയുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot