ബ്ലാക്‌ബെറി QWERTY സ്മാര്‍ട്‌ഫോണുകള്‍ക്ക് 6000 രൂപവരെ വിലകുറച്ചു

Posted By:

ബ്ലാക്‌ബെറിയുടെ QWERTY കീപാഡ് സ്മാര്‍ട്‌ഫോണുകളായ Q5, 9720, കര്‍വ് 9320 എന്നിവയ്ക്ക് കമ്പനി ഇന്ത്യയില്‍ വിലകുറച്ചു. ബ്ലാക്‌ബെറി Q5-ന് 6000 രൂപയും 9720-വിന് 4000 രൂപയും കര്‍വ് 9320-ക്ക് 6000 രൂപയുമാണ് കുറച്ചത്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ലോഞ്ച് ചെയ്ത് Q5-ന് അന്ന് 24,990 രുപയായിരുന്നു വില. വൈകാതെതന്നെ ഇത് 19,990 രൂപയായി കുറച്ചിരുന്നു. ഇപ്പോള്‍ വീണ്ടുഗ 6000 രൂപ കുറച്ചതോടെ ഫോണ്‍ 13,990 രൂപയ്ക്ക് ലഭിക്കും.

ബ്ലാക്‌ബെറി QWERTY സ്മാര്‍ട്‌ഫോണുകള്‍ക്ക് 6000 രൂപവരെ വിലകുറച്ചു

ലോഞ്ച് ചെയ്യുമ്പോള്‍ 15,990 രൂപയുണ്ടായിരുന്ന 9720 ഇപ്പോള്‍ 11,990 രൂപയ്ക്കും 15,990 രൂപ വിലയുണ്ടായിരുന്ന കര്‍വ് 9320 9,900 രൂപയ്ക്കും ലഭിക്കും.

ബ്ലാക്‌ബെറി 9720 -സ്മാര്‍ട്‌ഫോണിന്റെ പ്രത്യേകതകള്‍

2.8 ഇഞ്ച് HVGA ഡിസ്‌പ്ലെ, ബി.ബി 7 ഒ.എസ്, 806 MHz Tavor MG1 പ്രൊസസര്‍, 512 എം.ബി റാം, 512 എം.ബി ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 5 എം.പി പ്രൈമറി ക്യാമറ, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, യു.എസ്.ബി, 1450 mAh ബാറ്ററി.

ബ്ലാക്‌ബെറി Q5-പ്രത്യേകതകള്‍

3.1 ഇഞ്ച് IPS LCD ഡിസ്‌പ്ലെ, ബി.ബി. 10.1 ഒ.എസ്, 1.2 GHz ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 2 ജി.ബി. റാം, 5 എം.പി പ്രൈമറി ക്യാമറ, 2 എം.പി ഫ്രണ്ട് ക്യാമറ, 2 ജി, 3 ജി, ജി.പി.ആര്‍.എസ്, SPEED, WLAN, ബ്ലുടൂത്ത്, NFC, 8 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 2180 mAh ബാറ്ററി.

ബ്ലാക്‌ബെറി കര്‍വ് 9320 പ്രത്യേകതകള്‍

2.44 ഇഞ്ച് ഡിസ്‌പ്ലെ, ബ്ലാക്‌ബെറി ഒ.എസ് 7.1, 3.15 എം.പി പ്രൈമറി ക്യാമറ, 806 MHz പ്രൊസസര്‍, 512 എം.ബി റാം, 512 എം.ബി ഇന്റേണല്‍ മെമ്മറി, മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, GPS, 1450 mAh ബാറ്ററി.

English summary
BlackBerry Q5 Gets Rs 6,000 Price Cut, BlackBerry QWERTY smartphones get Price cut, BlackBerry Q5 Gets Rs 6000 Price cut, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot