ബ്ലാക്‌ബെറി Q5 സ്മാര്‍ട്‌ഫോണിന് 20 ശതമാനം വില കുറച്ചു

Posted By: Staff

കനേഡിയന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ബ്ലാക്‌ബെറി, Q5 സ്മാര്‍ട്‌ഫോണിന് ഇന്ത്യയില്‍ 20 ശതമാനം വിലകുറച്ചു. ഇതോടെ 24,990 രൂപ വിലയുണ്ടായിരുന്ന ഫോണ്‍ 19,990 രൂപയ്ക്ക് ലഭിക്കും. പുതുവര്‍ഷ ആനുകൂല്യമെന്ന നിലയിലാണ് വില കുറയ്ക്കുന്നതെന്ന് ബ്ലാക്‌ബെറി ഔദ്യോഗികമായി ഇറക്കിയ പത്രകുറിപ്പില്‍ അറിയിച്ചു.

ബ്ലാക്‌ബെറി Q5 സ്മാര്‍ട്‌ഫോണിന് 20 ശതമാനം വില കുറച്ചു

ബ്ലാക്‌ബെറി 10 ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയിലെ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനാണ് വില കുറച്ചതെന്ന് ബ്ലാക്‌ബെറി ഇന്ത്യ ഡയരക്ടര്‍ സമീര്‍ ഭാട്യ പറഞ്ഞു.

ഇന്ത്യന്‍ വിപണിയില്‍ ആപ്പിള്‍, സാംസങ്ങ് തുടങ്ങിയ കമ്പനികളുടെ സ്മാര്‍ട്‌ഫോണുകള്‍ ആധിപത്യം സ്ഥാപിച്ചതോടെ പിടിച്ചു നില്‍ക്കാനുള്ള അവസാന ശ്രമത്തിന്റെ ഭാഗമാണ് ഈ വിലക്കുറവ്. നേരത്തെ ബ്ലാക്‌ബെറി Q10-ന് 13 ശതമാനവും Z10-ന് 31 ശതമാനവും വില കുറച്ചിരുന്നു.

കമ്പനി വന്‍ നഷ്ടത്തിലാവുകയും സ്മാര്‍ട്‌ഫോണുകള്‍ കെട്ടിക്കിടക്കുകയും ശചയ്തതോടെ രണ്ടു പുതിയ ഫോണുകളുടെ ലോഞ്ചിംഗ് ബ്ലാക്‌ബെറി ഉപേക്ഷിച്ചിരിക്കുകയാണ്. കൂടാതെ ബി.ബി.എം. ആപ്ലിക്കേഷന്‍ മറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ക്കു കൂടി ലഭ്യമാക്കിയതിലൂടെ കുടുതല്‍ വരുമാനം ലഭിക്കുമെന്നും കമ്പനി കരുതുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot