വൈഫൈയില്‍ 'ജിയോ-ലൊക്കേഷനു'മായി ബ്ലാക്ക്‌ബെറി

Posted By: Staff

വൈഫൈയില്‍ 'ജിയോ-ലൊക്കേഷനു'മായി ബ്ലാക്ക്‌ബെറി

ഇന്ന് എല്ലാ പുതി സ്മാര്‍ട്ട്‌ഫോണുകളും 3ജി സംവിധാനത്തിനു പുറമെ വളരെ
വേഗതയേറിയ വൈഫൈ സപ്പോര്‍ട്ടോടും കൂടിയാണ് വിപണിയിലെത്തുന്നത്. എന്നാല്‍ വൈഫൈ ഉപയോഗിച്ചുതന്നെ തികച്ചും വ്യത്യസ്തമായ ചില സൗകര്യങ്ങളൊരുക്കുകയാണ് ബ്ലാക്ക്‌ബെറി സ്മാര്‍ട്ട്‌ഫോണുകള്‍. ഇതുവരെ ജിപിഎസ്, സെല്ലുലാര്‍ നെറ്റ് വര്‍ക്കുകള്‍ എന്നിവ വഴി സാധ്യമായിരുന്ന ചില സൗകര്യങ്ങളൊരുക്കിയാണ് റിം രംഗത്തെത്തുന്നത്.

ഈ സ്മാര്‍ട്ട്‌ഫോണുകള്‍ വഴി ഒരു ഉപയോക്താവിന് താന്‍ നില്‍ക്കുന്ന് സ്ഥലങ്ങള്‍ കണ്ടെത്തുകയും അവയുടെ പ്രത്യേകതകള്‍ പഠിക്കുകയും ചെയ്യാം. ഏകദേശം 60 മുതല്‍ 200 മീറ്റര്‍ ചുറ്റളവിലുള്ള സ്ഥല വിവരങ്ങള്‍ ഇതുവഴി കണ്ടെത്താം. ജിപിഎസ് ഉപയോഗിച്ച് മറ്റു സ്മാര്‍ട്ട്‌ഫോണുകള്‍ വഴിയും ഇതു സാധ്യമാണെങ്കിലും വൈഫൈ
വഴിയുള്ള ഈ സൗകര്യം ബ്ലാക്ക്‌ബെറി സ്മാര്‍ട്ട്‌ഫോണുകളെ വ്യത്യസ്തമാക്കുന്നു.

അങ്ങനെ വൈഫൈയോടു കൂടിയ സ്മാര്‍ട്ടഫോണുകള്‍ക്ക് ഒരു ശക്തമായ
എതിരാളിയായി മാറിയിരിക്കുകയാണ് ബ്ലാക്ക്‌ബെറി. വൈഫൈയുടെ
'ജിയോ-ലൊക്കേഷന്' നെറ്റ് വര്‍ക്കിന്റെ ഉപയോഗം താരതമ്യേന ലളിതവും, വേഗത കൂടിയതും മികച്ചതുമാണ്. കൂടുതല്‍ സമയവും, ബാറ്ററി ചാര്‍ജും ആവശ്യമായ ജിപിഎസ്‌നേക്കാളും എന്തുകൊണ്ടും മികച്ച സേവനമാണിത് ഉറപ്പു നല്‍കുന്നത്.

ഈ സൗകര്യം കൂടി ഉള്‍പ്പെടുത്തിയിരിക്കുന്ന പുതിയ ഓപറേറ്റിംഗ് സിസ്റ്റത്തിന് റിം നല്‍കിയിരിക്കുന്ന പേറ് ബ്ലാക്ക്‌ബെറി ഒഎസ് 6 എന്നാണ്. ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് ഇന്റര്‍ഫേസ് (എപിഐ) ഉപയോഗിച്ചുള്ള ഈ ആപ്ലിക്കേഷന്‍ വഴി ഫെയ്‌സ്ബുക്ക്, ഫോര്‍സ്‌ക്വയര്‍ എന്നീ നെറ്റി വര്‍ക്കിംഗ് ആപ്ലിക്കേഷനുകള്‍ ലഭ്യമാവും.

റിം ഈ സൗകര്യം ഉപയോഗയോഗ്യമാക്കിയിട്ടുണ്ടെങ്കിലും, ഇത് ഇപ്പോഴും അതിന്റെ വളര്‍ച്ചാഘട്ടത്തില്‍ മാത്രമാണ്. എങ്കിലും കുറച്ചു മാസങ്ങള്‍ക്കകം തന്നെ ഇതിന്റെ പൂര്‍ണ്ണ വളര്‍ച്ച പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot