ബ്ലാക്ക്‌ബെറി ടോര്‍ച്ച് 10000 മൊബൈല്‍ ഫോണ്‍

Posted By:

ബ്ലാക്ക്‌ബെറി ടോര്‍ച്ച് 10000 മൊബൈല്‍ ഫോണ്‍

വരാനിരിക്കുന്ന ഗാഡ്ജറ്റുകളെ കുറിച്ച് ഊഹാപോഹങ്ങള്‍ നിറയുക ഗാഡ്ജറ്റ് ലോകത്തെ പതിവാണ്.  ഫീച്ചറുകള്‍, സ്‌പെസ്ഫിക്കേഷനുകള്‍, വില അങ്ങനെ എല്ലാത്തിനെ കുറിച്ചും പല വാര്‍ത്തകളും ഉയരും.  പലപ്പോഴും ഈ ഊഹങ്ങള്‍ ശരിയാവാറുമുണ്ട് എന്നതാണ് രസകരം.

ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു ഹാന്‍ഡ്‌സെറ്റ് ആണ് ബ്ലാക്ക്‌ബെറി ടോര്‍ച്ച് 10000.  ഈ ഫോണിന്റെ കൃത്യമായ വിലയോ ഫീച്ചറുകളോ, സ്‌പെസിഫിക്കേഷനുകളോ ഒന്നും ഇപ്പോള്‍ തയ്യാറല്ല.  ഇത് എപ്പോള്‍ പുറത്തു വരും എന്നും ഒരു ഊഹവും ഇല്ല.

അസൂറിയന്‍ ഇന്‍ഷൂറന്‍സ് കമ്പനിയുടെ ഡിവൈസ് ലിസ്റ്റില്‍ വന്നതു മുതലാണ് ഈ ഫോണ്‍ ആളുകളുടെ ശ്രദ്ധയാകര്‍ഷിച്ചത്.  ലിസ്റ്റിംഗില്‍ ഉള്ള ഏതൊക്കെ വിവരങ്ങളാണ് വിശ്വസിക്കാന്‍ പറ്റുക എന്നും അറിയില്ല.  മറ്റു വെബ്‌സൈറ്റുകളിലൊന്നും ഇവയെ കുറിച്ച് ഒരു വിവരവും ഇല്ല താനും.  അനുകൂലിച്ചും പ്രതികൂലിച്ചും ഇല്ല.

ഈ പുതിയ ഹാന്‍ഡ്‌സെറ്റിന്റെ പേരില്‍ തന്നെ ഒരു അസാധരണത്വം ഉണ്ട്.  പേരിലുള്ള 10000 എന്ന നമ്പര്‍ അത്ര സുഖമായി അനുഭവപ്പെടും എന്നു തോന്നുന്നില്ല.  നാലു അക്കങ്ങളില്‍ കൂടുതലുള്ള പേര് ഇതിനു മുമ്പ് ഒരു ബ്ലാക്ക്‌ബെറി ഉല്‍പന്നത്തിനും ഉണ്ടായിട്ടില്ല.  അതിനാല്‍ ഇതിനെ നിലവിലുള്ള ഒരു ബ്ലാക്ക്‌ബെറി ഹാന്‍ഡ്‌സെറ്റുമായും താരതമ്യം ചെയ്യാന്‍ സാധിക്കുകയില്ല.  അതുകൊണ്ടു തന്നെ ഇതിന്റെ സ്‌പെസിഫിക്കേഷനുകള്‍ ഊഹിക്കാനും പ്രയാസം.

ഇതേ ലിസ്റ്റില്‍ ഐഫോണ്‍ 5ന്റെ പേരും ഉണ്ട്.  ഈ വര്‍ഷം അവസാനത്തോടെ മാത്രം പുറത്തിറങ്ങുന്ന ഐഫോണ്‍ 5ന്റെ കൂടെ ലിസ്റ്റ് ചെയ്തിരിക്കുന്നതിനാല്‍ ഈ ബ്ലാക്ക്‌ബെറി ഫോണും അത്ര വൈകിയായിരിക്കും പുറത്തിറങ്ങുക എന്നു വേണം പ്രതീക്ഷിക്കാന്‍.  അങ്ങനെയാണെങ്കില്‍ പുറത്തിറങ്ങാനിരിക്കുന്ന ബ്ലാക്ക്‌ബെറി 10 ഓപറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഈ ഹാന്‍ഡ്‌സെറ്റ് പ്രവര്‍ത്തിക്കുക.  അതായിരിക്കാം ഒരുപക്ഷേ ഈ അഞ്ചക്ക പേരിന്റെ കാരണവും.

ഇതൊരു ഫുള്‍ ടച്ച് സ്‌ക്രീന്‍ ഫോണ്‍ ആയിരിക്കും എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.  അതല്ല ഇതൊരു QWERTY സ്ലൈഡര്‍ ഫോണ്‍ ആയിരിക്കും എന്നും പറയപ്പെടുന്നുണ്ട്.  ഏതായാലും ബ്ലാക്ക്‌ബെറി ടോര്‍ച്ച് 10000 ഹാന്‍ഡ്‌സെറ്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ താമസിയാതെ അറിയാനാകും എന്നു പ്രതീക്ഷിക്കാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot