2012ലേക്കുള്ള ബ്ലാക്ക്‌ബെറിയുടെ യുദ്ധസന്നാഹം ഒരുങ്ങിക്കഴിഞ്ഞു

Posted By:

2012ലേക്കുള്ള ബ്ലാക്ക്‌ബെറിയുടെ യുദ്ധസന്നാഹം ഒരുങ്ങിക്കഴിഞ്ഞു

ബ്ലാക്ക്‌ബെറി 7 ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ബ്ലാക്ക്‌ബെറി സ്മാര്‍ട്ട്‌ഫോണുകളും, ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളും വന്‍ തരംഗമാണ് വിപണിയില്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.  ബ്ലാക്ക്‌ബെറി ബോള്‍ഡ് 9900, 9930 തുടങ്ങിയ റിം ഉല്‍പന്നങ്ങള്‍ ആപ്പിള്‍ ഐഫോണ്‍ ഉള്‍പ്പെടെയുള്ള ഗാഡ്ജറ്റുകള്‍ക്ക് വലിയ ഭീഷണിയാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.  അതുപോലെ ബ്ലാക്ക്‌ബെറി 7 ഒഎസ് ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തിനും ഒരു ഭീഷണിയായിരിക്കുകയാണ്.

അപ്പോഴും ഫ്രണ്ട് ഫെയ്‌സിംഗ് ക്യാമറയുടെ അഭാവം, ഡ്യുവല്‍-കോര്‍ പ്രോസസ്സറുകള്‍, യു ട്യൂബ് ക്ലൈന്റ് എന്നിവ ഇല്ല എന്നിവ റിമ്മിന്റെ ബ്ലാക്ക്‌ബെറിയുടെ പോരായ്മകളായുണ്ട്.  ഇവ പരിഹരിച്ചാല്‍ മാത്രമേ ബ്ലാക്ക്‌ബെറി ഐഫോണിനും, ആന്‍ഡ്രോയിഡിനും എല്ലാം ഒരു യഥാര്‍ത്ഥ ഭീഷണിയായി ഉയരുകയുള്ളൂ.

2012ല്‍ പുറത്തിറക്കാന്‍ പോകുന്ന റിം ഉല്‍പന്നങ്ങള്‍ വളരെയേറെ പ്രത്യേകതകളോടെയാണ് ഇറങ്ങാന്‍ പോകുന്നത്.  ബിബിഎക്‌സ് ഓപറേറ്റിംഗ് സിസ്റ്റമാണ് ഇവയില്‍ ഏറ്റവും എടുത്തു പറയത്തക്ക ഒരു പ്രത്യേകത.

ബിബിഎക്‌സ് ഒഎസ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ബ്ലാക്ക്‌ബെറി സര്‍ഫ്‌ബോര്‍ഡ് എന്നു പേരിട്ടിരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ 2012 മാര്‍ച്ച് 13ന് പുറത്തിറങ്ങുന്നതോടെ ഈ നിരയിലെ ആദ്യ ബ്വാക്ക്‌ബെറി ഉല്‍പന്നം പുറത്തിറങ്ങുകയായി.  നേരത്തെ ബ്ലാക്ക്‌ബെറി ലണ്ടണ്‍ എന്നായിരുന്നു ഈ സ്മാര്‍ട്ട്‌ഫോണിന് പ്രതീക്ഷിക്കപ്പെട്ടിരുന്ന പേര്.

ഒരു സര്‍ഫ്‌ബോര്‍ഡിന്റെ ആകൃതിയില്‍ ആയതുകൊണ്ട് ആണ് ഈ സ്മാര്‍ട്ട്‌ഫോണിന് അവസാനം ഇങ്ങനെയൊരു പേരു കൊടുക്കാന്‍ റിമ്മിനെ പ്രേരിപ്പിച്ചത്.  വെരിസോണിനൊപ്പം പുറത്തിറങ്ങാന്‍ പോകുന്ന ബ്ലാക്ക്‌ബെറി ലണ്ടണിന്റെ ജിഎസ്എം വേര്‍ഷനാണ് അടുത്തതായി പുറത്തിറങ്ങാന്‍ പോകുന്ന ഒരു ബിബിഎക്‌സ് ഗാഡ്ജറ്റ്.  ബ്ലാക്ക്‌ബെറി മിലാന്‍ എന്നായിരിക്കും ഈ പുതിയ ഉല്‍പന്നത്തിന്റെ പേര്.

ബ്ലാക്ക്‌ബെറി നെവാദയാണ് പുറത്തിറങ്ങാന്‍ പോകുന്ന മറ്റൊരു റിം ഉല്‍പന്നം.  ബിബിഎക്‌സ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹൈ എന്റ് ഉല്‍പന്നമായിരിക്കും ഇത് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  QWERTY കീബോര്‍ഡോടു കൂടി വരുന്ന ഈ സ്മാര്‍ട്ട്‌ഫോണിന് ബ്ലാക്ക്‌ബെറി 9900/9930 സ്മാര്‍ട്ട്‌ഫോണുമായി സാമ്യങ്ങളേറെയാണ്.

ഇനി 2012ല്‍ പുറത്തിറങ്ങാന്‍ പോകുന്ന ബ്ലാക്ക്‌ബെറി ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ ഏതൊക്കെയാണെന്നു നോക്കാം.  10 ഇഞ്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയോടു കൂടി വരുന്ന ബ്ലാക്ക്‌ബെറി ബ്ലാക്ക് ഫോറസ്റ്റ് ആണ് ഇതിലൊന്ന്.  ഉയര്‍ന്ന റെസൊലൂഷനാണ് ഈ ടാബ്‌ലറ്റിന്റെ ഡിസ്‌പ്ലേയ്ക്ക് പ്രതീക്ഷിക്കപ്പെടുന്നത്.

ബിബിഎക്‌സ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഉല്‍പന്നങ്ങള്‍ റിമ്മിന്റെ അണിയറയില്‍ തയ്യാറാവുമ്പോഴും ബ്ലാക്ക്‌ബെറി 7 ഒഎസ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഉല്‍പന്നങ്ങളും വന്നുകൊണ്ടിരിക്കും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot