ബ്ലാക്‌ബെറി Z10-ന് വന്‍ വിലക്കുറവ്; വാങ്ങാന്‍ മികച്ച 10 ഓണ്‍ലൈന്‍ ഡീലുകള്‍

Posted By:

വിപണിയില്‍ നിലനില്‍പിനായുള്ള പോരാട്ടം നടത്തുകയാണ് ബ്ലാക്‌ബെറി. അടുത്ത കാലത്തായി പുറത്തിറക്കിയ ഒറ്റ സ്മാര്‍ട്‌ഫോണും യാതൊരു ചലനവും സൃഷ്ടിച്ചില്ല എന്നത് കമ്പനിക്ക് കടുത്ത ആഘാതമാണ്. എങ്കിലും പ്രതീക്ഷ കൈവിടാതെ തിരിച്ചുവരാനുള്ള ശ്രമത്തിലാണ് ഈ കനേഡിയന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍.

അതിന്റെ ഭാഗമായാണ് ഇന്നലെ സമാപിച്ച മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പുതിയ രണ്ട് ഹാന്‍ഡ്‌സെറ്റുകള്‍ അവതരിപ്പിച്ചത്. കൂടാതെ ഉയര്‍ന്ന ശ്രേണിയില്‍ പെട്ട മറ്റൊരു ഹാന്‍ഡ്‌സെറ്റ് ഉടന്‍ പുറത്തിറക്കുമെന്നും അഭ്യഹമുണ്ട്.

അതിനിടെ കഴിഞ്ഞ വര്‍ഷം ബ്ലാക്‌ബെറി പുറത്തിറക്കിയ Z10 സ്മാര്‍ട്‌ഫോണിന് കമ്പനിയുടെ പത്താം വാര്‍ഷികം പ്രമാണിച്ച് വന്‍ വിലക്കുറവും പ്രഖ്യാപിച്ചിരുന്നു. ഇതോടെ 17,990 രൂപയ്ക്കാണ് ഫോണ്‍ ലഭ്യമാവുക. 60 ദിവസത്തേക്ക് മാത്രമാണ് ഈ ഓഫര്‍ എന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ലോഞ്ച് ചെയ്യുമ്പോള്‍ 43,490 രൂപ വിലയുണ്ടായിരുന്ന ഫോണാണ് ഇപ്പോള്‍ 17,990 രൂപയ്ക്ക് വില്‍ക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ ബ്ലാക്‌ബെറി Z10-ന്റെ വില 31 ശതമാനം കുറച്ച് 29,990 രൂപയാക്കിയിരുന്നു. അതിനു പിന്നാലെയാണ് പുതിയ ഓഫര്‍.

എന്തായാലും നിലവില്‍ വിവിധ ഓണ്‍ലൈന്‍ സൈറ്റുകളില്‍ 17,990 രൂപയ്ക്കും അതിനേക്കാള്‍ കുറഞ്ഞ വിലയിലും ബ്ലാക്‌ബെറി Z10 ലഭ്യമാവുന്നുണ്ട്. അതേതെല്ലാമെന്ന് ചുവടെ കൊടുക്കുന്നു.

ബ്ലാക്‌ബെറി Z10 ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക.

ബ്ലാക്‌ബെറി Z10-ന് വന്‍ വിലക്കുറവ്; മികച്ച 10 ഓണ്‍ലൈന്‍ ഡീലുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot