ബ്ലാക്‌ബെറി Z10-ന്റെ വില വെട്ടിക്കുറച്ചു; 17,990 രൂപ!!!

Posted By:

കഴിഞ്ഞ വര്‍ഷം ലോഞ്ച് ചെയ്ത ബ്ലാക്‌ബെറി Z10- സ്മാര്‍ട്‌ഫോണിന്റെ വില പിന്നെയും കുറച്ചു. ഇതോടെ, ലോഞ്ച് ചെയ്യുമ്പോള്‍ 43,490 രൂപ വിലയുണ്ടയിരുന്ന ഫോണ്‍ 17,990 രൂപയ്ക്ക് ലഭിക്കും. ബ്ലാക്‌ബെറിയുടെ പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള വിലക്കുറവ് 60 ദിവസത്തേക്കു മാത്രമാണ് ലഭ്യമാവുക.

ബ്ലാക്‌ബെറി Z10-ന്റെ വില വെട്ടിക്കുറച്ചു; 17,990 രൂപ!!!

ബ്ലാക്‌ബെറി 10 ഒ.എസുമായി ഇറങ്ങിയ ആദ്യ സ്മാര്‍ട്‌ഫോണാണ് Z10. കഴിഞ്ഞ വര്‍ഷം ഫോണ്‍ ലോഞ്ച് ചെയ്യുമ്പോള്‍ 43,490 രൂപയായിരുന്നു വില. പിന്നീട് സെപ്റ്റംബറില്‍ 31 ശതമാനം വിലകുറച്ച് 29,990 രൂപയായി. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പിന്നെയും കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്.

ബ്ലാക്‌ബെറി 10 സ്മമാര്‍ട്‌ഫേഫാണുകള്‍ വിപണിയില്‍ വേണ്ടത്ര ചലനം സൃഷ്ടിച്ചിരന്നില്ല. നിരവധി ഫോണുകള്‍ വിറ്റുപോവാതെ കിടക്കുകയും ചെയ്തിരുന്നു. ഇത് കമ്പനിക്ക് വന്‍ ബാധ്യതയാണ് ഉണ്ടാക്കിയത്. ഈ സാഹചര്യത്തില്‍ കൂടിയാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.

ബ്ലാക്‌ബെറി Z10-ന്റെ പ്രത്യേകതകള്‍

768-1280 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4.2 ഇഞ്ച് ഡിസ്‌പ്ലെയുള്ള ബ്ലാക്‌ബെറി Z10-ല്‍ ബ്ലാക്‌ബെറി 10 ഒ.എസിന്റെ 10.2.1 വേര്‍ഷനാണ് ഉള്ളത്. 1.5 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 2 ജി.ബി. റാം, 16 ജി.ബി ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 1850 mAh ബാറ്ററി എന്നിവയാണ് മറ്റു സവിശേഷതകള്‍.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot