ഇന്ത്യയില്‍ ബ്ലാക്‌ബെറി Z10 സ്‌റ്റോക് എത്തി; മികച്ച ഒണ്‍ലൈന്‍ ഡീലുകള്‍

Posted By:

നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളാണ് കാനഡ ആസ്ഥാനമായുള്ള ബ്ലാക്‌ബെറി. ഒരിക്കല്‍ അഭിമാനത്തിന്റെ പ്രതീകമായിരുന്ന ബ്ലാക്‌ബെറി സ്മാര്‍ട്‌ഫോണുകള്‍ക്ക് ഇന്ന് ആവശ്യക്കാര്‍ തീരെയില്ല. 4.4 ബില്ല്യന്‍ ഡോളറിന്റെ നഷ്ടമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ നഷ്ടം.

ഫോണുകള്‍ വിറ്റഴിയാതെ കെട്ടിക്കിടന്നതുതന്നെയാണ് ഇതിനു കാരണം. സംഗതി ഇങ്ങനെയാണെങ്കിലും ഇപ്പോള്‍ ഇന്ത്യയില്‍ വന്‍ ഡിമാന്റുള്ള ഒരു ബ്ലാക്‌ബെറി ഫോണുണ്ട്. കഴിഞ്ഞ വര്‍ഷം കമ്പനി പുറത്തിറക്കിയ Z10. ഫോണിന് 60 ശതമാനം വില കുറച്ചതോടെയാണ് വിപണിയില്‍ ഡിമാന്റ് വര്‍ദ്ധിച്ചത്. ലോഞ്ച് ചെയ്യുമ്പോള്‍ 43,990 രൂപയുണ്ടായിരുന്ന ഫോണ്‍ ഇപ്പോള്‍ 17,990 രൂപയ്ക്കാണ് വില്‍ക്കുന്നത്.

അതുകൊണ്ടുതന്നെ ചൂടപ്പം പോലെ Z10 വിറ്റഴിഞ്ഞു. സ്‌റ്റോക് തീര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ കുറെ ദിവസങ്ങളായി ഫോണ്‍ റീടെയ്ല്‍ സ്‌റ്റോറുകളില്‍ ലഭ്യമല്ലായിരുന്നു. ഏതാനും ചില ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ ഫോണ്‍ വിറ്റുവെങ്കിലും 22 ശതമാനം അധികവില ഈടാക്കുകയും ചെയ്തിരുന്നു.

എന്തായാലും ഇപ്പോള്‍ റീടെയ്ല്‍ സ്‌റ്റോറുകളിലും ഓണ്‍ലൈന്‍ സ്‌റ്റോറുകളിലും ബ്ലാക്‌ബെറി Z10-ന്റെ സ്‌റ്റോക് എത്തിയിട്ടുണ്ട്. നിലവില്‍ ഫോണ്‍ ലഭ്യമായ മികച്ച 8 ഓണ്‍ലൈന്‍ ഡീലുകള്‍ ചുവടെ കൊടുക്കുന്നു. അതിനു മുമ്പ് ഫോണിന്റെ പ്രത്യേകതകള്‍ നോക്കാം..

4.2 ഇഞ്ച് ഡിസ്‌പ്ലെ, 1280-768 പിക്‌സല്‍ റെസല്യൂഷന്‍, 1.5 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 2 ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍, ബി.ബി. 10 ഒ.എസ്, 8 എം.പി. പ്രൈമറി ക്യാമറ, 2 എം.പി. ഫ്രണ്ട് ക്യാമറ എന്നിവയുള്ള ഫോണ്‍ വൈ-ഫൈ, ബ്ലുടൂത്ത്, NFC, 3 ജി എന്നിവ സപ്പോര്‍ട് ചെയ്യും. 1800 mAh ആണ് ബാറ്ററി.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot